Marco OTT Latest Update: പ്രചരിക്കുന്നത് തെറ്റായ വാർത്ത, ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റിൽ നിർമാതാക്കൾ
ഉണ്ണി മുകുന്ദൻ ചിത്രം Marco OTT റിലീസിനെ കുറിച്ച് ഏതാനും വാർത്തകൾ പ്രചരിച്ചിരുന്നു
ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് നിർമാതാവ്
ഇതുവരെയും ഒരു ഒടിടി പ്ലാറ്റ്‍ഫോമുകളുമായും കരാറുകളിൽ എത്തിയിട്ടില്ല
ഉണ്ണി മുകുന്ദൻ ചിത്രം Marco OTT റിലീസിനെ കുറിച്ച് ഏതാനും വാർത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് പ്രേക്ഷകരെ വരെ കീഴ്പ്പെടുത്തിയാ മാസ് ആക്ഷൻ ചിത്രം Netflix റിലീസിന് ഒരുങ്ങുന്നു എന്നായിരുന്നു വാർത്ത. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രം റെക്കോഡ് വേഗത്തിൽ ഹിറ്റാവുകയാണ്.
Marco OTT റിലീസ്
ബാഹുബലിയ്ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന തെന്നിന്ത്യൻ ചിത്രവും മാർകോയാണ്. റിലീസ് ചെയ്ത് രണ്ട് വാരമാകുമ്പോൾ Unni Mukundan ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഇതിനൊപ്പം സിനിമയുടെ ഒടിടി റിലീസ് വാർത്തകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ Marco OTT Release വാർത്തകൾക്ക് എതിരെ നിർമാതാവ് രംഗത്തെത്തി. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിർമാതാവ് ഷെരീഫ് മുഹമ്മദ് പത്രക്കുറിപ്പിലൂടെയാണ് വ്യാജ റിപ്പോർട്ടുകൾക്ക് എതിരെ പ്രതികരണം അറിയിച്ചത്.
Marco OTT റിലീസിൽ നിർമാതാവ്: പ്രതികരണം
“ഞങ്ങളുടെ സിനിമ മാർകോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഇതുവരെയും ഞങ്ങൾ ഒരു ഒടിടി പ്ലാറ്റ്‍ഫോമുകളുമായും കരാറുകളിൽ എത്തിയിട്ടില്ല എന്നത് ഇവിടെ വ്യക്തമാക്കുന്നു. ഇതിനു വിപരീതമായ എല്ലാ വാർത്തകളും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
മാർക്കോ തിയേറ്റർ അനുഭവത്തിനായി നിർമിച്ച ചിത്രമാണ്. പ്രേക്ഷകർ തിയേറ്ററിൽ അത് ആസ്വദിക്കുന്നത് കാണുന്നതിൽ അത്യധികം സന്തോഷമുണ്ട്. ഈ സിനിമയുടെ തീവ്രതയും ദൃശ്യസൗന്ദര്യവും ശബ്‍ദ ഡിസൈനും അനുഭവിക്കാനുള്ള ഏറ്റവും മികച്ച ഇടവും തിയേറ്ററാണ്. അതിനാൽ സിനിമ തിയേറ്ററിൽ കാണാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.
ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം ആയാൽ, ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ഞങ്ങളുടെ അംഗീകൃത ഇടങ്ങളിലൂടെ നിങ്ങളിലേക്ക് ഷെയർ ചെയ്യുന്നതാണ്. അതുവരെ മാർകോ ഒടിടി റിലീസ് സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും വിനയപൂർവം അഭ്യർഥിക്കുന്നു.
മാർക്കോയ്ക്ക് നിങ്ങൾ ഇതുവരെ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് മൂല്യമുള്ളതാണ്.
അടുത്തുള്ള തിയേറ്ററുകളിൽ മാർക്കോ ആസ്വദിക്കാനും ആഘോഷിക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. ഒഫിഷ്യലായുള്ള അപ്ഡേറ്റുകൾ ഞങ്ങൾ കൃത്യമായി നിങ്ങളെ അറിയിക്കുന്നതാണ്.”
ഇങ്ങനെയാണ് നിർമാതാവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
തിയേറ്ററിലെ മാസ്മരിക വിജയം
ക്രിസ്മസ് – ന്യൂഇയർ റിലീസായി എത്തി കേരളത്തിന് പുറത്തും സിനിമ വമ്പൻ ഹിറ്റാവുകയാണ്. ഹിന്ദിയിൽ ബേബി ജോണിനെയും കീഴടക്കി കൂടുതൽ സദസ്സുകളിലേക്ക് മാർകോ പ്രദർശനം നടത്തുന്നു. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് സിനിമയായാണ് മാർകോ ഒരുക്കിയത്. എന്നാൽ റിലീസിന് ശേഷം ഇന്ത്യയിലെ വയലന്‍റ് ചിത്രമായി പ്രേക്ഷകർ സിനിമയെ വിലയിരുത്തി.
Also Read: ജോജുവിന്റെ പ്രതികാരത്തിന്റെ Pani OTT റിലീസിലേക്ക്, എന്ന്? എവിടെ കാണാം?
ഒരു ‘എ’ റേറ്റഡ് മലയാള ചിത്രം ഇതാദ്യമായാണ് 100 ക്ലബ്ബിൽ ഇടം നേടുന്നത്. പാൻ ഇന്ത്യ തലത്തിലേക്ക് ബാഹുബലി, കെജിഎഫിനൊപ്പം ഉണ്ണി മുകുന്ദനും മാർകോയിലൂടെ സഞ്ചരിക്കുകയാണ്.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർകോ. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് സിനിമ നിർമിച്ചത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile