Marco OTT Release: നെറ്റ്ഫ്ലിക്സിലല്ല, ഉണ്ണി മുകുന്ദന്റെ കൊടൂര ആക്ഷൻ ചിത്രത്തിന്റെ OTT Update എത്തിയോ?
ആക്ഷൻ- മാസ് സിനിമയുടെ OTT Update ആണിപ്പോൾ പുറത്തുവരുന്നത്
മാർകോ നെറ്റ്ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ അല്ല, ഒടിടി റിലീസിന് എത്തുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ
ഇനി മാർകോയുടെ കന്നഡ പതിപ്പും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നു
Marco OTT Release: ഉണ്ണി മുകുന്ദന്റെ പാൻ- ഇന്ത്യൻ ചിത്രം മാർകോയെ കുറിച്ചുള്ള അപ്ഡേറ്റുകൾ വരുന്നു. രാജ്യമൊട്ടാകെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രമാണിത്. ആക്ഷൻ- മാസ് സിനിമയുടെ OTT Update ആണിപ്പോൾ പുറത്തുവരുന്നത്.
Marco OTT അപ്ഡേറ്റ്
ഡിസംബർ 20-ന് തിയേറ്ററുകളിൽ എത്തിയ സിനിമ ഹിന്ദി പ്രേക്ഷകർക്കിടയിൽ വരെ വലിയ സ്വീകാര്യത നേടി. കുറച്ച് ആഴ്ചകൾക്ക് മുമ്പ് സിനിമ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസിന് എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ Marco OTT അവകാശം ആർക്കും നൽകിയിട്ടില്ലെന്ന് അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഒടിടി ഡീൽ ഇതുവരെ നടന്നിട്ടില്ലെന്നുമാണ് അന്ന് നിർമാതാക്കൾ അറിയിച്ചത്.
Marco OTT release: എവിടെ?
ഇപ്പോഴിതാ മാർകോയുടെ ഒടിടി റിലീസ് എവിടെയായിരിക്കും എന്നത് സംബന്ധിച്ചാണ് വാർത്തകൾ വരുന്നത്. പുതിയ വാർത്തകളിൽ പറയുന്നത് ചിത്രം Sony LIV വഴി സ്ട്രീം ചെയ്യുമെന്നാണ്. എന്നാൽ മാർകോയുടെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല.
മാർകോ നെറ്റ്ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ അല്ല, സോണിലിവിൽ റിലീസ് ചെയ്യുമെന്നാണ് ചില ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ പറയുന്നത്. ഇക്കാര്യത്തിൽ എന്നാൽ നിർമാതാക്കളോ മാർകോയുടെ അണിയറപ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. തിയേറ്ററുകളിൽ വൻമുന്നേറ്റം നടത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ഫെബ്രുവരിയിൽ റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കാം.
പാൻ ഇന്ത്യൻ മാർകോ
മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിലേക്ക് എത്തിച്ച സിനിമയാണ് മാർകോ. സിനിമയ്ക്ക് ഹിന്ദിയിലും മറ്റും വമ്പൻ പ്രതികരണം ലഭിച്ചു. ഇനി മാർകോയുടെ കന്നഡ പതിപ്പും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നു. ഈ സമയത്താണ് സോണിലിവ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്ന വാർത്തകളും വരുന്നത്.
എന്തായാലും ഫെബ്രുവരിയിൽ മാർകോ ടീം ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റ് ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
മാർകോയും വിജയഗാഥകളും
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. തന്റെ വളർത്തു സഹോദരൻ വിക്ടറിന്റെ ദാരുണമായ കൊലപാതകത്തിലെ പ്രതികാരമാണ് ചിത്രം. മാർകോയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വയലൻസ് ചിത്രമെന്ന് വരെ പ്രേക്ഷകർ വിലയിരുത്തിയിരുന്നു.
ബാഹുബലിയ്ക്ക് ശേഷം കൊറിയയില്‍ റിലീസിലേക്കുള്ള ആദ്യ തെന്നിന്ത്യൻ സിനിമയും മാർകോയാണ്. ഉണ്ണി മുകുന്ദനൊപ്പം സിദ്ധീഖ്, യുക്തി തരേജ, റിയാസ് ഖാൻ, ശ്രീജിത്ത് രവി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ഷമ്മി തിലകന്റെ മകൻ കൂടിയായ അഭിമന്യു ഷമ്മി തിലകൻ ആണ് ചിത്രത്തിലെ കൊടൂര വില്ലൻ. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിച്ചത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile