OTT Release: കാത്തിരുന്ന പവർ ഐറ്റം Marco Christmas Release ആയി തിയേറ്ററുകളിലെത്തി. ആദ്യ ദിവസം സിനിമ കണ്ടിറങ്ങിയവരെല്ലാം ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. വയലൻസിൽ ഉണ്ണി മുകുന്ദന്റെ മാർക്കോയെ വെല്ലാൻ വേറൊരു സിനിമ ഇനിയില്ലെന്നാണ് അഭിപ്രായം.
മുമ്പൊരിക്കൽ പൃഥിരാജ് പറഞ്ഞ പോലെ മലയാളത്തിൽ നിന്നുള്ള പാൻ-ഇന്ത്യൻ മാസ് സ്റ്റാർ Unni Mukundan ആകുമോ എന്നിനി അടുത്ത ദിനങ്ങൾ കണ്ടറിയാം.
തിയേറ്ററിൽ ക്രിസ്മസ് പൊളിക്കാൻ കൊടൂര വയലൻസുമായി മാർകോ എത്തിയപ്പോൾ ഒടിടിയിൽ പുത്തൻ റിലീസുകൾ ഏതൊക്കെയെന്നോ? ക്രിസ്മസ്സിന് മുമ്പുള്ള ഈ വാരാന്ത്യം ആഘോഷമാക്കാൻ ഒട്ടനവധി പുത്തൻ ഹിറ്റുകളാണ് OTT Release-ന് തയ്യാറെടുക്കുന്നത്.
ഒടിടിയിലും ഈ വാരം ഒന്നാന്തരം സിനിമകൾ വരുന്നുണ്ട്. ഇതിൽ ഏറ്റവും മുഖ്യം നസ്ലെന്റെ ഐ ആം കാതലൻ ആണ്. സുരാജ് വെഞ്ഞാറമൂടിന്റെ രണ്ട് സിനിമകളാണ് ഒടിടി റിലീസിൽ പുതിയതായി എത്തിയിരിക്കുന്നത്. ഇവയിൽ ഒരു ചിത്രം പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന മദനോത്സവം ആണ്.
കൂടാതെ മീര ജാസ്മിൻ അഭിനയിച്ച മലയാള സിനിമയും ഒടിടിയിലേക്ക് വരുന്നു. ഹക്കീം ഷാജഹാൻ നായകനായ കടകൻ എന്ന ആക്ഷൻ ചിത്രവും പുത്തൻ റിലീസ് ലിസ്റ്റിലുണ്ട്. ഇങ്ങനെ നിരവധി സിനിമകളാണ് Xmas vacation ആഘോഷമാക്കാനായി വരുന്നത്.
മലയാളത്തിന്റെ ജനപ്രിയ യുവതാരം നസ്ലെൻ നായകനായ സൈബർ-ത്രില്ലർ ചിത്രമാണിത്. പ്രേമലുവിന്റെ സംവിധായകൻ ഗിരീഷ് എഡി തന്നെയാണ് I Am Kathalan എന്ന ത്രില്ലർ ചിത്രവും സംവിധാനം ചെയ്തത്.
സിനിമ മനോരമ മാക്സ് വഴി ഒടിടി റിലീസിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഒടിടി പ്ലാറ്റ്ഫോം ഇതുവരെയും റിലീസ് തീയതി വ്യക്തമാക്കിയിട്ടില്ല. ചില റിപ്പോർട്ടുകളിൽ സിനിമ ഡിസംബർ 20-ന് തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നും പറയുന്നുണ്ട്. എന്തായാലും ഈ വാരം തന്നെ ഐ ആം കാതലൻ ഒടിടിയിൽ പ്രതീക്ഷിക്കാം.
തിയേറ്ററിലെത്തി ഒന്നര വർഷത്തിന് ശേഷം ഒടിടിയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് മദനോത്സവം. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരാണ് പ്രധാന താരങ്ങൾ. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണിത്.
പ്രേക്ഷകർ ഒടിടി റിലീസിനായി ഏറെ കാത്തിരുന്ന സിനിമ കൂടിയാണിത്. പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യമാക്കി ഒരുക്കിയ Madanolsavam ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു. ആമസോൺ പ്രൈം വഴി നിങ്ങൾക്ക് സിനിമ ആസ്വദിക്കാം.
Also Read: Bougainvillea Troll: ക്ലൈമാക്സ് ചെറുതായി ഒന്ന് പാളി, രോമാഞ്ചത്തിന് പകരം ട്രോളായി, OTT റിവ്യൂ ഇങ്ങനെ…
ഹക്കീം ഷാജഹാനെ നായകനാക്കി സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രമാണ് Kadakan. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രമാണ് സജിൽ മമ്പാട് ഒരുക്കിയിരിക്കുന്നത്. മണൽ കടത്തും ചാലിയാറും തുടങ്ങിയ യഥാർഥ സംഭവങ്ങളാണ് കടകനിലെ പ്രമേയം. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, മണികണ്ഠൻ ആർ ആചാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സിനിമ സൺ NXT-ലൂടെ ഒടിടി സ്ട്രീമിങ്ങിന് എത്തുന്നു. ഡിസംബർ 20 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
33കാരിയെ വിവാഹം ചെയ്ത 23കാരന്റെ കഥയാണ് Palum Pazhavum. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് സിനിമയിൽ ജോഡിയായി എത്തുന്നത്. ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്.
ശാന്തി കൃഷ്ണ, അശോകൻ, നിഷ സാരംഗ്, മിഥുൻ രമേഷ്, മണിയൻപിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. പാലും പഴവും ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. സിനിമ നിങ്ങൾക്ക് സൈന പ്ലേയിലൂടെ ആസ്വദിക്കാം.
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തിയ മറ്റൊരു ചിത്രവും ഒടിടിയിലുണ്ട്.
കപ്പേളയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത Mura OTT റിലീസിനെത്തി.
കനി കുസൃതി, മാലപാർവതി തുടങ്ങിയവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളാകുന്നു. യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ തുടങ്ങിയവരും സിനിമയിൽ ഭാഗമായിട്ടുണ്ട്. നിങ്ങൾക്ക ഈ വാരാന്ത്യം ആഘോഷിക്കാനുള്ള ആക്ഷൻ ഡ്രാമ ചിത്രമാണിത്. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ ഇപ്പോൾ ലഭ്യമാണ്.
സിനിമയിൽ കാര്യമായ വിജയം കണ്ടില്ലെങ്കിലും ഖൽബ് പോലെ ഒടിടി പ്രേക്ഷകർ ഏറ്റെടുക്കാൻ സാധ്യതയുള്ള ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്‍സ്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നവാഗതനായ ജിതിന്‍ രാജ് രചിച്ച് സംവിധാനം ചെയ്ത ചിത്രമാണിത്. Pallotty 90’s Kids മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.
ഇതിന് പുറമെ Bougainvillea, കഥ ഇന്നുവരെ, ഖൽബ് തുടങ്ങിയ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ്ങിലുണ്ട്.