ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകൾ OTT Release-ന് തയ്യാറെടുക്കുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒട്ടനവധി സിനിമകളാണ് റിലീസിന് വരുന്നത്. മലയാളത്തിൽ പാലും പഴവും, മദനോത്സവം, ഐ ആം കാതലൻ തുടങ്ങിയ സിനിമകൾ റിലീസിനുണ്ട്. Bhool Bhulaiyaa 3, സീബ്ര എന്നിവയാണ് മറ്റ് ഭാഷകളിലെ റിലീസ്.
തിയേറ്ററുകളിൽ ക്രിസ്മസ് റിലീസിന് എത്തിയ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണത്തിൽ മുന്നേറുന്നു. ഉണ്ണി മുകുന്ദൻ നായകനായ Marco, സുരാജ് വെഞ്ഞാറമൂടിന്റെ ED, ആഷിഖ് അബു ചിത്രം റൈഫിൽ ക്ലബ്ബ് എല്ലാം പ്രശംസകളോടെ തിയേറ്ററിൽ പ്രദർശനം തുടരുന്നു.
മോഹൻലാൻ ആദ്യമായി സംവിധാനം ചെയ്ത BarroZ റെക്കോഡുകളോടെ ആദ്യദിവസങ്ങളിൽ പ്രദർശനം തുടരുന്നു. നസ്രിയ- ബേസിൽ ജോസഫ് ചിത്രം സൂക്ഷ്മദർശിനി ഇപ്പോഴും കേരളത്തിന് പുറത്തെ തിയേറ്ററുകളിൽ വരെയുണ്ട്. സിനിമ ജനുവരി പകുതിയ്ക്ക് ഒടിടിയിൽ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐ ആം കാതലൻ എന്ന ചിത്രവും ഉടനെ ഒടിടിയിലേക്ക് വന്നേക്കും.
ഈ വാരത്തിലെ പുത്തൻ റിലീസുകളും നിങ്ങൾ മിസ്സാക്കിയ സിനിമകളും അറിയാം. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിരവധി റിലീസുകളുണ്ട്.
നസ്ലെൻ നായകനായ I Am Kathalan ഒരു സൈബർ-ത്രില്ലർ ചിത്രമാണ്. പ്രേമലുവിന്റെ സംവിധായകൻ ഗിരീഷ് എഡിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാലും വരുന്ന ആഴ്ചകളിൽ സിനിമ പ്രതീക്ഷിക്കാം.
മീരാ ജാസ്മിനും അശ്വിൻ ജോസും ലീഡ് റോളിൽ എത്തിയ സിനിമയാണിത്. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണിത്.
ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സൈന പ്ലേയിൽ സിനിമ ആസ്വദിക്കാം.
തമിഴ് താരം സത്യദേവിന്റെ പുതിയ ചിത്രമാണ് സീബ്ര. ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണിത്. കന്നഡ നടൻ ഡാലി ധനഞ്ജയയും സിനിമയിൽ ഭാഗമാകുന്നുണ്ട്. ആഹാ ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ കാണാം.
സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിൽ എത്തിയ സിനിമയാണ് മുറ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ എത്തിയിട്ടുണ്ട്.
കനി കുസൃതി, മാലപാർവതി, വിഘ്‌നേശ്വർ സുരേഷ് തുടങ്ങിയവരും മുഖ്യവേഷങ്ങളിലുണ്ട്. സിനിമ റിലീസ് ചെയ്തിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയിലാണ്.
ജിതിന്‍ രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മനോരമ മാക്സിൽ സിനിമ സ്ട്രീം ചെയ്യുന്നു.
ഹൊറർ കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക് വരുന്നു. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, ത്രിപ്തി ദിമ്രി തുടങ്ങിയവരാണ് താരങ്ങൾ. ഡിസംബർ 27 ന് സിനിമ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലായിരിക്കും ഭൂൽ ഭുലയ്യ സ്ട്രീമിങ് നടത്തുന്നത്.
ഡിസിപി ബാജിറാവു സിങ്കമായി അജയ് ദേവ്ഗൺ വീണ്ടുമെത്തുന്നു. കരീന കപൂർ, ദീപിക പദുക്കോൺ, ശക്തി സിംഗ്, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരന്നിട്ടുള്ളത്. ഹിന്ദി ചിത്രം ഡിസംബർ 27 മുതൽ പ്രദർശനത്തിനെത്തും. പ്രൈം വീഡിയോയിലൂടെ സിങ്കം എഗെയ്ൻ കാണാം.