OTT Release This Week: ഡ്രാഗണെന്ന വമ്പൻ ഹിറ്റും Officer On Duty, നയൻതാരയുടെ ടെസ്സും, കാണാനേറെ ഈ വാരം

OTT Release This Week: ഡ്രാഗണെന്ന വമ്പൻ ഹിറ്റും Officer On Duty, നയൻതാരയുടെ ടെസ്സും, കാണാനേറെ ഈ വാരം
HIGHLIGHTS

കുഞ്ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറും തമിഴിലെ 150 കോടി നേടിയ 2025-ലെ ഏക ചിത്രവും ഈയിടെ റിലീസ് ചെയ്തു

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ജിയോ ​ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം പുത്തൻ റിലീസ് ചിത്രങ്ങളുണ്ട്

ഈ വാരം നിങ്ങൾക്ക് ആസ്വദിക്കാനുള്ള സിനിമകൾ അറിയാം

OTT Release This Week: മാർച്ച് മാസത്തിലും മലയാളത്തിലും തമിഴിലുമായി പുത്തൻ ചിത്രങ്ങൾ നിരവധി എത്തി. കുഞ്ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറും തമിഴിലെ 150 കോടി നേടിയ 2025-ലെ ഏക ചിത്രവും ഈയിടെ റിലീസ് ചെയ്തു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ജിയോ ​ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം പുത്തൻ റിലീസ് ചിത്രങ്ങളുണ്ട്. ഈ വാരം നിങ്ങൾക്ക് ആസ്വദിക്കാനുള്ള സിനിമകൾ അറിയാം.

OTT Release This Week: ഓഫീസർ ഓൺ ഡ്യൂട്ടി

കുഞ്ചാക്കോ ബോബന്‍ അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രമാണിത്. തെന്നിന്ത്യൻ താരം പ്രിയാമണിയാണ് ഓഫിസർ ഓൺ ഡ്യൂട്ടിയിലെ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ റംസാൻ, വിശാഖ് നായര്‍, മനോജ് കെ യു, ജഗദീഷ് തുടങ്ങിയവരുമുണ്ട്.

ഓഫീസർ ഓൺ ഡ്യൂട്ടി മാര്‍ച്ച് 20 മുതല്‍ ഒടിടി സ്ട്രീമിങ് തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സിനിമ കാണാം.

Dragon- ഡ്രാഗൺ ഒടിടിയിൽ

OTT Release This Week dragon

ലവ് ടുഡേ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രമാണ് ഡ്രാഗൺ. സൂപ്പർസ്റ്റാറുകളുടെ സിനിമ പരാജയപ്പെട്ട തമിഴകത്തിൽ 150 കോടിയും കടന്ന് ചിത്രം കുതിക്കുകയാണ്. അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ചിത്രവും സ്ട്രീമിങ് തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് ഈ തമിഴ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാർച്ച് 21ന് മുതൽ സിനിമ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനം ആരംഭിച്ചു.

Also Read: Million Views: വമ്പൻ കാൻവാസിൽ Empuraan എത്തി, ട്രെയിലറിലൂടെ Lucifer സാമ്പിൾ വെടിക്കെട്ട്

ടെസ്റ്റ്- Test OTT Release

ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി ഇനി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടെസ്റ്റ്. നയൻതാര, മാധവൻ, സിദ്ധാർഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ക്രിക്കറ്റ് ടെസ്റ്റ് തന്നെയാണ് സിനിമയുടെ കഥാപശ്ചാത്തലം. നെറ്റ്ഫ്ലിക്സിലാണ് ടെസ്റ്റ് സ്ട്രീമിങ് നടത്തുക. ഏപ്രിൽ 4 ന് സിനിമയുടെ സ്ട്രീമിങ് തുടങ്ങും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും കാണാനാകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo