Manorathangal OTT: കാലത്തിന്റെ എഴുത്തുകാരൻ, മലയാളത്തിന്റെ പ്രിയപ്പെട്ട MT Vasudevan Nair വിടവാങ്ങി. മലയാളത്തിനെ ജ്ഞാനപീഠ പുരസ്കാരത്തിലെത്തിച്ച് സാഹിത്യത്തെയും സിനിമയെയും നിറവിലെത്തിച്ച പ്രതിഭയാണ് എംടി. അക്ഷരങ്ങളിലൂടെ വീരഗാഥ നായകന്മാരെ മാറ്റിവരച്ച പ്രിയ കഥാകാരനാണ് അദ്ദേഹം.
എംടി വാസുദേവന്‍ നായർക്ക് രണ്ടാമൂഴമായി മറ്റൊരു സാഹിത്യകാരനും പകരം വയ്ക്കാനില്ല. വിശ്വസാഹിത്യകാരന്റെ ഓർമകൾക്കൊപ്പം അടുത്തിടെ ഇറങ്ങിയ ആന്തോളജിയും കാണാം.
മലയാള സിനിമയുടെ പ്രഗത്ഭ സംവിധായകരും എംടിയുടെ മകളും ചേർന്നാണ് ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും പാർവ്വതി തിരുവോത്തും ഫഹദ് ഫാസിലും തുടങ്ങി എല്ലാ പ്രതിഭകളും ആന്തോളജിയിൽ അണിനിരന്നു. MT Anthology ഇനിയും കാണാത്തവർക്ക് Manorathangal OTT സ്ട്രീമിങ് എവിടെയാണെന്ന് അറിയാം. ഒപ്പം ആന്തോളജി ചിത്രത്തിന്റെ പ്രത്യേകതകളും…
മമ്മൂട്ടി, Mohanlal, ആസിഫ് അലി, ഫഹദ് ഫാസില്‍, പാർവതി തിരുവോത്ത്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി, ബിജു മേനോൻ, ഇന്ദ്രജിത്ത്, വിനീത് തുടങ്ങിയവരും താരനിരയിലുണ്ട്.
മനോരഥങ്ങൾ ഒടിടി റിലീസിനായി എക്സ്ക്ലൂസീവായി നിർമിച്ച ആന്തോളജിയാണ്. പ്രിയപ്പെട്ട സാഹിത്യകാരൻന്റെ 9 കഥകളെ ആസ്പദമാക്കി, 9 ചിത്രങ്ങളാണ് ആന്തോളജിയിലുള്ളത്.
ആസിഫ് അലിയെ നായകനാക്കിയുള്ള വിൽപ്പന ചിത്രത്തിൽ എംടിയുടെ മകൾ അശ്വതി നായർ സംവിധായികയായി. പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍ എന്നീ പല കാലഘട്ടങ്ങളിലെ സംവിധായകരാണ് മനോരഥങ്ങളിൽ അണിനിരന്നത്. രഞ്ജിത്ത്, സന്തോഷ് ശിവന്‍, രതീഷ് അമ്പാട്ട് എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങളും ഇതിലുണ്ട്.
മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ഓളവും തീരവും പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്നു. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചെറുകഥയുടെ സിനിമയൊരുക്കി. ഫഹദ് ഫാസിൽ നായകനായ ഷെർലക്ക് സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്.
പ്രിയദർശൻ ബിജു മേനോനെ നായകനാക്കി ശിലാലിഖിതം സംവിധാനം ചെയ്തിരിക്കുന്നു. ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം ആന്തോളജിയിലുണ്ട്. ശ്യാമപ്രസാദ് പാർവ്വതിയെ മുഖ്യവേഷത്തിൽ അവതരിപ്പിച്ച് കാഴ്ചയ്ക്ക് സിനിമാവിഷ്കാരം നൽകി.
രതീഷ് അമ്പാട്ട് ചിത്രം കടൽക്കാറ്റിൽ ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി എന്നിവരാണ് താരങ്ങൾ. അഭയം തേടി എന്ന സന്തോഷ് ശിവൻ ചിത്രത്തിൽ സിദ്ധീഖും കേന്ദ്ര കഥാപാത്രമാകുന്നു.
സീഫൈവിലാണ് മനോരഥങ്ങൾ ഒടിടി റിലീസ് ചെയ്തത്. ആഗസ്റ്റ് 15 മുതൽ പല ഭാഷകളിലായി സിനിമ സ്ട്രീമിങ് ആരംഭിച്ചു.