Malayalam OTT Release in August: ഉള്ളൊഴുക്ക് മുതൽ എംടിയുടെ മനോരഥങ്ങൾ വരെ, റിലീസിന് യശസ്സുയർത്തും ചിത്രങ്ങൾ

Updated on 02-Aug-2024
HIGHLIGHTS

ഏറ്റവും പുതിയ Malayalam OTT Release ചിത്രങ്ങൾ പരിചയപ്പെടാം

ഉർവ്വശി-പാർവ്വതി തിരുവോത്ത് ചിത്രം Ullozhukku മുതൽ Turbo വരെയുണ്ട്

മലയാള സിനിമയും സാഹിത്യവും കാത്തിരിക്കുന്ന MT-യുടെ Manorathangal റിലീസും ഓഗസ്റ്റിലാണ്

ഓഗസ്റ്റിലെ Malayalam OTT Release ചിത്രങ്ങൾ ഏതെല്ലാമാണെന്നോ? ഉർവ്വശി-പാർവ്വതി തിരുവോത്ത് ചിത്രം Ullozhukku മുതൽ Turbo വരെയുണ്ട്. വിവിധ OTT പ്ലാറ്റ്‌ഫോമുകളിലായി മലയാളത്തിൽ നിരവധി ചിത്രങ്ങൾ സ്ട്രീമിങ്ങിന് എത്തും. മലയാള സിനിമയും സാഹിത്യവും കാത്തിരിക്കുന്ന MT-യുടെ Manorathangal റിലീസും ഓഗസ്റ്റിലാണ്.

Malayalam OTT Release

ഏറ്റവും പുതിയ Malayalam OTT Release ചിത്രങ്ങൾ പരിചയപ്പെടാം. സിനിമ എന്ന്, ഏത് പ്ലാറ്റ്ഫോമുകൾ വഴിയാണ് സ്ട്രീം ചെയ്യുന്നതെന്നും നോക്കാം. ത്രില്ലറും, സസ്പെൻസും, കോമഡിയും, ആക്ഷനും, ഡ്രാമയുമെല്ലാം ചേർന്ന ചിത്രങ്ങളാണ് വരുന്നത്.

ഓഗസ്റ്റിലെ OTT Release

1. ഉള്ളൊഴുക്ക്

ഉർവ്വശിയും പാർവ്വതി തിരുവോത്തും മാറ്റുരച്ച മലയാള ചിത്രമാണ് Ullozhukku. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഹൃദയ സ്പർശിയായ ചിത്രമാണിത്. തിയേറ്ററുകളിൽ സിനിമ നിരൂപക പ്രശംസ നേടിയിരുന്നു. രണ്ട് വിധവകൾ നേരിടേണ്ടി വരുന്ന പുതിയ സാഹചര്യങ്ങളും അതിജീവനവുമാണ് ഇതിവൃത്തം.

ഉള്ളൊഴുക്ക് ആമസോൺ പ്രൈം വീഡിയോ വഴി സ്ട്രീമിങ്ങിന് എത്തും. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം സിപ്ലി സൗത്തിലൂടെയാണ് ഡിജിറ്റൽ റിലീസ് ചെയ്യുന്നത്. ഒടിടി റിലീസ് തീയതി എന്നാണ് അറിയിച്ചിട്ടില്ല. ഓഗസ്റ്റ് മാസം തന്നെ സിനിമ സ്ട്രീമിങ് ആരംഭിക്കും.

2. മനോരഥങ്ങൾ

9 എംടി കഥകൾ ചേർത്തുള്ള ആന്തോളജി ചിത്രവും റിലീസിന് ഒരുങ്ങുന്നു. പ്രഗത്ഭരായ സംവിധായകരും അഭിനേതാക്കളുമാണ് ആന്തോളജിയിൽ അണിനിരക്കുന്നത്. Manorathangal ഒടിടിയ്ക്കായി ഒരുക്കിയിട്ടുള്ള ആന്തോളജിയാണ്.

മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരാണ് താരങ്ങൾ. പ്രിയദർശൻ, രതീഷ് അമ്പാട്ട്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍ തുടങ്ങിയവരാണ് സംവിധായകർ. മഹേഷ് നാരായണന്‍, രഞ്ജിത്ത്, ജയരാജ് എന്നിവരും ആന്തോളജി സംവിധാനം ചെയ്യുന്നു. എം.ടിയുടെ മകളായ അശ്വതി നായരും മനോരഥങ്ങളിലൂടെ സംവിധായികയാകുന്നു.

Read More: എംടിയുടെ 9 കഥകൾ! കമൽ ഹാസനും മമ്മൂട്ടിയും മോഹൻലാലും ഫഹദും… Anthology OTT-യിലേക്ക്, Trailer പുറത്തിറങ്ങി

മനോരഥങ്ങൾ റിലീസ് ചെയ്യുന്നത് ZEE5 വഴിയായിരിക്കും. ഓഗസ്റ്റ് 15ന് അന്തോളജി ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നു.

3. ടർബോ

മെഗാസ്റ്റാറിന്റെ Turbo ഓഗസ്റ്റിൽ ഒടിടി റിലീസിന് എത്തുന്നു. വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണിത്. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നു. സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.

മമ്മൂട്ടി ചിത്രം സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 9 മുതലാണ് മലയാള ചിത്രം സംപ്രേഷണം ആരംഭിക്കുന്നത്.

4. നടന്ന സംഭവം

ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് കേന്ദ്ര വേഷങ്ങളിലെത്തിയ ചിത്രമാണിത്. Nadanna Sambavam സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണ്‍ ആണ്. ടൊവിനോയുടെ മറഡോണ ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം.

ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലിജോ മോൾ എന്നിവരാണ് മറ്റ് താരങ്ങൾ. ജൂണിൽ തിയേറ്ററിൽ കാണാൻ മിസ്സായവർക്ക് ഓഗസ്റ്റിൽ ഒടിടിയിൽ കാണാം. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നത്. സിനിമ ഓഗസ്റ്റ് 9 മുതലാണ് മനോരമ മാക്സിൽ പ്രദർശനത്തിന് എത്തുന്നത്.

5. അനന്തപുരം ഡയറീസ്

ദൃശ്യം 2-ന് ശേഷം നടി മീന മലയാളത്തിൽ എത്തിയ ചിത്രമാണിത്. തമിഴകത്തിലെ പ്രശസ്ത താരമായിരുന്ന ശ്രീകാന്താണ് മറ്റൊരു താരം. ജയ ജോസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് Anandapuram Diaries.

റോഷൻ ബഷീർ, ജാഫർ ഇടുക്കി, മനോജ് കെ ജയൻ എന്നിവരാണ് മറ്റ് താരങ്ങൾ. അനന്തപുരം ഡയറീസ് ഓഗസ്റ്റ് മാസം ഒടിടി റിലീസിന് ഒരുങ്ങുന്നു. മനോരമ മാക്സ് വഴിയായിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. എന്നാൽ ഒടിടി റിലീസ് തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

ഇതിന് പുറമെ ബ്രിന്ദ, ഗോളം തുടങ്ങിയ മലയാള ചിത്രങ്ങളും പ്രതീക്ഷിക്കാം. സോണി ലിവ്, സൈന പ്ലേ വഴിയായിരിക്കും ഈ ചിത്രങ്ങൾ ഒടിടിയിലെത്തുക.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :