ചിരിക്കാനൊരു കല്യാണരാത്രി! ഈ Weekend കാണാൻ മലയാളത്തിലെ New OTT റിലീസ്

ചിരിക്കാനൊരു കല്യാണരാത്രി! ഈ Weekend കാണാൻ മലയാളത്തിലെ New OTT റിലീസ്
HIGHLIGHTS

കോമഡി ചിത്രം Mandakini ഒടിടിയിൽ എത്തി

അനാർക്കലി മരിക്കാറും അൽത്താഫ് സലീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണിത്

ഈ വാരാന്ത്യം കാണാനുള്ള New OTT റിലീസാണിത്

ഈ വാരാന്ത്യം ഏത് New OTT റിലീസാണ് മലയാളത്തിൽ എത്തിയതെന്നോ? ഏറെ നാളായി കാത്തിരുന്ന കോമഡി ചിത്രം Mandakini ഒടിടിയിൽ എത്തിയിരിക്കുന്നു. അനാർക്കലി മരിക്കാറും അൽത്താഫ് സലീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണിത്. ഒരു കല്യാണ രാത്രിയിലെ സംഭവവികാസങ്ങൾ നർമത്തിൽ കോർത്തിണക്കി അവതരിപ്പിച്ച ചിത്രമാണിത്.

New OTT റിലീസ്: മന്ദാകിനി

തിയേറ്ററുകളിലും ‘മന്ദാകിനി’ മികച്ച പ്രതികരണം നേടി. അമ്പിളിയുടെയും ആരോമലിന്റെയും വിവാഹ രാത്രിയാണ് കഥാപശ്ചാത്തലം. സിനിമയിലെ ഏതാനും രംഗങ്ങളും പാട്ടുകളുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടി പ്രേക്ഷകരിലേക്കും എത്തിയിരിക്കുകയാണ്.

മന്ദാകിനി OTT റിലീസ് എവിടെ?

വേറിട്ട കഥാവിഷ്കരത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയും സിനിമ ജനപ്രിയത നേടിയിരുന്നു. അനാർക്കലി മരിക്കാറിന്റെയും സരിത കുക്കുവിന്റെയും പ്രകടനം പ്രശംസ നേടി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചിത്രത്തിന്റെ സംവിധായകൻ അൽത്താഫ് സലിം സഹതാരമായും മലയാളികൾക്ക് പരിചിതനാണ്.

Mandakini ഒടിടിയിൽ ott news
Mandakini ഒടിടിയിൽ

എന്നാൽ അദ്ദേഹം കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യചിത്രമാണിത്. ഹാസ്യം അവതരിപ്പിച്ചുകൊണ്ടുള്ള അൽത്താഫ് സലീമിന്റെ നായക വേഷവും ശ്രദ്ധ നേടി.

മന്ദാകിനി ജൂലൈ 11 അർധരാത്രിയിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലാണ് മലയാളചിത്രം ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് മനോരമ മാക്സ് ആക്സസ് വാങ്ങി ചിത്രം ആസ്വദിക്കാം.

കല്യാണരാത്രിയിലെ ട്വിസ്റ്റ്

ആരോമലിന്റെ വിവാഹരാത്രിയിൽ ഭാര്യ അമ്പിളി പറയുന്ന ട്വിസ്റ്റിലാണ് കഥ മുന്നേറുന്നത്. ഗണപതി, അഖിൽ, അശ്വതി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ് എന്നിവർ സിനിമയിലുണ്ട്. അജയ് വാസുദേവ് മന്ദാകിനിയിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്. സംവിധായകൻ ജിയോ ബേബിയും ചിത്രത്തിലെ അഭിനയനിരയിൽ സാന്നിധ്യമറിയിക്കുന്നു.

Read More: High-rated Films: ലിസ്റ്റിൽ 5 Latest മലയാളം ചിത്രങ്ങൾ, മുന്നിൽ സ്കോർ ചെയ്ത് Laapata Ladies

ബിബിന്‍ അശോകാണ് മന്ദാകിനിയിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്. സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് മന്ദാകിനി നിർമിച്ചത്. വളരെ ചെറിയ ബജറ്റിലൊരുക്കിയ ചിത്രം തിയേറ്ററിൽ നിന്ന് 3 കോടി സമ്പാദിച്ചു.

ഷെറിൽ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്കറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കൊച്ചുസിനിമയാണ് മന്ദാകിനി.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo