Prithviraj Sukumaran പ്രധാന കഥാപാത്രമായ Aadujeevitham OTT വൈകുന്നു. മെയ് അവസാന വാരം സിനിമ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ആടുജീവിതത്തിന്റെ ഒടിടിയെ കുറിച്ച് അപ്ഡേറ്റ് ലഭിച്ചിട്ടില്ല.
Aadujeevitham ഏത് OTT പ്ലാറ്റ്ഫോമിൽ റിലീസാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. റിലീസ് കഴിഞ്ഞ് 2 മാസമായിട്ടും സിനിമയുടെ ഒടിടി അപ്ഡേറ്റിൽ വ്യക്തതയില്ല.
മാർച്ച് 28നാണ് പൃഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതം തിയേറ്ററുകളിൽ എത്തിയത്. സാധാരണ റിലീസിന് 8 ആഴ്ചകൾക്ക് ശേഷം ഒടിടി സ്ട്രീമിങ് ആരംഭിക്കാം. ചില സന്ദർഭങ്ങളിൽ ഇത് 10 ആഴ്ചകൾ വരെ നീണ്ടുപോകാറുണ്ട്. എന്നാലും ആടുജീവിതത്തിന്റെ ഒടിടിയെ കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകളില്ലാത്തത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു.
ഇന്ന് ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയെല്ലാം അതുനുദാഹരണം. റിലീസ് ഭാഷയിലല്ലാതെ മറ്റ് ഭാഷകളിലും നമുക്ക് സിനിമ ആസ്വദിക്കാനാകും.
തിയേറ്റർ വിജയവും സ്റ്റാർ മൂല്യവും നോക്കിയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ വാങ്ങാറുള്ളത്. ബോക്സ് ഓഫീസ് ഹിറ്റായാലും ചിലപ്പോഴൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാറുണ്ടാക്കാൻ സാധിക്കില്ല. പ്രത്യേകിച്ചും മലയാള സിനിമകൾക്ക് ഒടിടിയിൽ നിന്ന് വരുന്ന ഓഫർ തൃപ്തികരമല്ല. ഇങ്ങനെ ഒടിടി റിലീസ് ഡീൽ വൈകുന്നതും സ്ട്രീമിങ് വൈകാൻ കാരണമാകുമെന്ന് ജാഗ്രരൺ റിപ്പോർട്ട് ചെയ്യുന്നു. അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൂടാതെ ആടുജീവിതം ജൂണിൽ റിലീസായേക്കുമെന്നാണ് ചില സൂചനകൾ. തിയേറ്റർ പ്രദർശനം പൂർത്തിയാക്കി വരും ആഴ്ചകളിൽ സിനിമ ഒടിടിയിൽ എത്തിയേക്കും. ഡിസ്നി+ഹോട്ട്സ്റ്റാർ ആടുജീവിതത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയെന്ന് സൂചനയുണ്ടായിരുന്നു. മാർച്ച് അവസാനവാരം സ്ട്രീമിങ് തുടങ്ങുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ സിനിമ ഇതുവരെയും ഓൺലൈനിൽ റിലീസ് ചെയ്തിട്ടില്ല.
Read More: Mammootty Latest Movie Turbo: ടർബോ ജോസിനെ മാസാക്കാൻ ഒടിടിയും, എവിടെ റിലീസ്?
ആലപ്പുഴ സ്വദേശിയായ നജീബിന്റെ യഥാർഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബെന്യാമിന്റെ പ്രശസ്ത നോവലിലൂടെ മലയാളികൾ നജീബിനെ അടുത്തറിഞ്ഞിട്ടുണ്ട്. തിരശ്ശീലയിൽ പൃഥ്വിരാജാണ് നജീബിനെ പകർത്തിവച്ചത്.
ജിമ്മി ജീൻ ലൂയിസ്, കെ.ആർ ഗോകുൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അമല പോൾ, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. മാന്ത്രിക സംഗീതജ്ഞൻ എ.ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.