എംടിയുടെ 9 കഥകൾ! കമൽ ഹാസനും മമ്മൂട്ടിയും മോഹൻലാലും ഫഹദും… Anthology OTT-യിലേക്ക്, Trailer പുറത്തിറങ്ങി

എംടിയുടെ 9 കഥകൾ! കമൽ ഹാസനും മമ്മൂട്ടിയും മോഹൻലാലും ഫഹദും… Anthology OTT-യിലേക്ക്, Trailer പുറത്തിറങ്ങി
HIGHLIGHTS

മനോരഥങ്ങൾ Anthology ചിത്രത്തിന്റെ ട്രെയിലർ (Manorathangal trailer) പുറത്തിറങ്ങി

സീ5 വഴിയാണ് സിനിമ റിലീസിന് എത്തുന്നത്

മനോരഥങ്ങളുടെ ഡിജിറ്റൽ സ്ട്രീമിങ് അടുത്ത മാസമാണ്

മലയാളത്തിൽ പുതിയതായി ഒരുങ്ങുന്നത് എംടിയുടെ Anthology ആണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻന്റെ 9 കഥകളെ ആസ്പദമാക്കിയാണ് ഇത് നിർമിക്കുന്നത്. എംടി വാസുദേവൻ നായരുടെ കഥകളുടെ ആന്തോളജി പതിപ്പ് മനോരഥങ്ങൾ എന്ന പേരിലെത്തും.

Anthology റിലീസ് തീയതിയും ട്രെയിലറും

ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ (Manorathangal trailer) പുറത്തിറങ്ങി. ഒപ്പം സിനിമയുടെ റിലീസ് തീയതിയും ഔദ്യോഗികമായി അറിയിച്ചു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് ട്രെയിലർ റിലീസ് ചെയ്തത്. മലയാളത്തിന്റെ സൂപ്പർ താരങ്ങളാണ് ആന്തോളജിയിലുള്ളത്. ഉലകനായകൻ കമൽ ഹാസൻ ആന്തോളജി അവതരിപ്പിച്ചു. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ആന്തോളജിയുടെ നിർമാണം ആരംഭിച്ചത്.

m t vasudevan nair 9 stories anthology starring mammootty mohanlal fahadh coming soon in ott
ആന്തോളജി

മനോരഥങ്ങൾ Anthology

മനോരഥങ്ങളിൽ കമൽ ഹാസൻ ഭാഗമാകുന്നു എന്നതാണ് സവിശേഷത. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസില്‍ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്. ആസിഫ് അലി, ബിജു മേനോൻ, ഇന്ദ്രജിത്ത്, വിനീത് തുടങ്ങിയവരും മനോരഥങ്ങളിലുണ്ട്. പാർവതി തിരുവോത്ത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിലുണ്ട്.

പ്രിയദർശൻ മുതൽ മഹേഷ് നാരായണൻ വരെ

9 ചിത്രങ്ങൾക്കും പിന്നിൽ മലയാളത്തിന്റെ പ്രഗത്ഭരായ സംവിധായകർ പ്രവർത്തിക്കുന്നു. എംടിയുടെ മകൾ അശ്വതി നായർ ഒരു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നുണ്ട്. പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍ എന്നിവർ സംവിധായകരാകുന്നു. രഞ്ജിത്ത്, സന്തോഷ് ശിവന്‍, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് മറ്റ് സംവിധായകർ.

ഉലകനായകനും മലയാളത്തിന്റെ പ്രമുഖ താരങ്ങളും ഒരു കുടക്കീഴിൽ എത്തുകയാണ്. കമൽ ഹാസൻ അഭിനയ നിരയിൽ ഭാഗമാകുന്നില്ല. പ്രിയദർശൻ, രഞ്ജിത്ത് ഉൾപ്പെടുന്ന പ്രമുഖ സംവിധായകരും യുവസംവിധായകരും സിനിമ ഒരുക്കുന്നു. ഒടിടി റിലീസായാണ് ആന്തോളജി ചിത്രം നിർമിക്കുന്നത്.

റിലീസ് OTT-യിൽ, അടുത്ത മാസം

മനോരഥങ്ങളുടെ ഡിജിറ്റൽ സ്ട്രീമിങ് അടുത്ത മാസമാണ്. ആഗസ്റ്റ് 15ന് അന്തോളജി ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സീ5 വഴിയാണ് ഓൺലൈൻ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമായിരിക്കും.

ഓളവും തീരവും മുതൽ ഷെർലക്ക് വരെ

എംടിയുടെ ‘ഓളവും തീരവും’ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്നു. പ്രിയദർശൻ ബിജു മേനോനെ നായകനാക്കി ശിലാലിഖിതം സംവിധാനം ചെയ്യുന്നു. രഞ്ജിത്ത് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചെറുകഥയെ സിനിമയാക്കുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.

സ്വർഗം തുറക്കുന്ന സമയം ജയരാജ് സംവിധാനം ചെയ്യുന്നു. നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഷെർലക്ക് ചെറുകഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസിലാണ് സിനിമയിലെ പ്രധാന താരം. കാഴ്ചയെ ശ്യാമപ്രസാദ് സിനിമയായി ആവിഷ്കരിക്കും. ഇതിൽ പാർവ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമാകും.

കടൽക്കാറ്റ് ചിത്രമാക്കുന്നത് രതീഷ് അമ്പാട്ട് ആണ്. ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാകും. അഭയം തേടി വീണ്ടും ആണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത്. ഇതി സിദ്ദിഖാണ് പ്രധാന താരം.

Read More: High-rated Films: ലിസ്റ്റിൽ 5 Latest മലയാളം ചിത്രങ്ങൾ, മുന്നിൽ സ്കോർ ചെയ്ത് Laapata Ladies

എം.ടിയുടെ മകളും നർത്തകിയുമായ അശ്വതി നായർ വിൽപ്പന സംവിധാനം ചെയ്യുന്നു. ആസിഫ് അലിയും മധുബാലയുമാണ് വിൽപ്പന ചെറുകഥയുടെ സിനിമാവിഷ്കരത്തിൽ അഭിനയിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo