lucifer 2 mohanlal empuraan
Empuraan Trailer എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. ഒരു ഫിലിം കണ്ട ഫീലെന്നാണ് Lucifer 2-നായി കാത്തിരിക്കുന്നവർ ട്രെയിലറിനെ പ്രശംസിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം L2 Trailer മില്യൺ വ്യൂസ് നേടി. ഒരു ഹോളിവുഡ് ലെവലിലാണ് പൃഥ്വിരാജ് സുകുമാരൻ സിനിമ എടുത്തതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
മാർച്ച് 27-നാണ് എമ്പുരാൻ സിനിമ തിയേറ്ററുകളിൽ പ്രവേശിക്കുന്നത്. മലയാള സിനിമാലോകം കാത്തിരിക്കുന്ന വമ്പൻ ചിത്രമാണിത്. ആരാധകർക്ക് സർപ്രൈസായി ബുധനാഴ്ച രാത്രി 12 മണിക്കാണ് ട്രെയിലർ പുറത്തിറക്കിയത്. റിലീസായി മണിക്കൂറുകള്‍ക്കുള്ളിൽ ദശലക്ഷക്കണക്കിന് വ്യൂസും ട്രെയിലർ നേടി. എമ്പുരാൻ ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ടത് സൂപ്പർസ്റ്റാർ രജനികാന്താണ്.
മലയാളത്തിൽ ട്രെയിലർ ഇറക്കിയ ശേഷം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ട്രെയിലർ കണ്ടിട്ട് തീർന്നുപോകല്ലേ എന്ന് ആഗ്രഹിച്ചുവെന്നാണ് ആരാധകർ കമന്റ് കുറിച്ചത്. ശരിക്കും ഇതൊരു സാമ്പിൾ വെടിക്കെട്ടാണെന്ന് എമ്പുരാൻ ഫാൻസ് പറയുന്നു.
ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളിൽ ഒതുങ്ങുന്ന ചിത്രമല്ല ലൂസിഫർ 2. ഇന്റർനാഷണൽ താരങ്ങളെയാണ് എമ്പുരാനിൽ പൃഥ്വിരാജ് അണിനിരത്തിയിരിക്കുന്നത്. പോസ്റ്ററിൽ കണ്ട് ആകാംക്ഷയുണർത്തിയ, വ്യാളി പതിപ്പിച്ച ഷർട്ടിട്ട കഥാപാത്രം ട്രെയിലറിലും കടന്നുവരുന്നുണ്ട്. എന്നാൽ ആരായിരിക്കും ആ വേഷം ചെയ്യുന്നതെന്ന് ഇപ്പോഴും സർപ്രൈസാണ്.
തന്റെ സാമ്രാജ്യത്തെ നശിപ്പിക്കാൻ ഒന്നിച്ച ശക്തരായ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാനുള്ള നായകന്റെ പോരാട്ടമാണ് എമ്പുരാൻ പ്രമേയം. എന്നാൽ ഇതിൽ ജതിൻ രാംദാസും പ്രിയദർശിനിയും കേരള രാഷ്ട്രീയവുമെല്ലാം ചേർത്തിട്ടിട്ടുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം ട്രെയിലറിൽ സൂചിപ്പിച്ചിരിക്കുന്ന ഫൈറ്റ് സീക്വൻസുകൾ ശരിക്കും ഹോളിവുഡ് ലെവൽ പെർഫോമൻസ് തരുന്നു.
മുരളി ഗോപിയാണ് ഒന്നാം ഭാഗത്തിലെ പോലെ ലൂസിഫർ 2-ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്കുമാര്‍, മണിക്കുട്ടൻ, നൈല ഉഷ എന്നിങ്ങനെ വമ്പൻ താരനിര മലയാളസിനിമയിൽ നിന്നുണ്ട്. മിഹയേല് നോവിക്കോവ്, ജെറോം ഫ്‌ലിന്‍, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി തുടങ്ങിയ താരങ്ങളും മലയാളത്തിലേക്ക് എമ്പുരാനിലൂടെ കടന്നുവരുന്നു.
സുജിത് വാസുദേവ് ആണ് എമ്പുരാന്റെ ക്യാമറാമാൻ. അഖിലേഷ് മോഹൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ദീപക് ദേവ് ആണ് സംഗീതം ഒരുക്കിയിട്ടുള്ളത്. മോഹന്‍ദാസ് ആർട്ട് ഡയറകട്റാണ്. സ്റ്റണ്ട് സില്‍വയാണ് ലൂസിഫർ 2-ന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവിസിന്റെയും ആശിർവാദ് സിനിമാസിന്റെയും ബാനറിലാണ് വമ്പൻ ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവരാണ് നിർമാതാക്കൾ.