Latest OTT Release: Onam റിലീസായി ഒടിടിയിൽ Nunakkuzhi എത്തി. ബേസിൽ ജോസഫ്- ഗ്രേസ് ആന്റണി ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തിയേറ്റേറുകളിൽ ചിരിപ്പൂരമൊരുക്കിയ ചിത്രമാണ് നുണക്കുഴി.
സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് സിനിമയുടെ സംവിധായകൻ. ദൃശ്യം, നേര് ത്രില്ലർ ചിത്രങ്ങൾ മാത്രമല്ല മൈ ബോസ് പോലുള്ള കോമഡി ചിത്രങ്ങളിലൂടെയും അദ്ദേഹം പ്രശസ്തനാണ്. ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ കോമഡി ചിത്രം ഇനി ഒടിടി പ്രേക്ഷകർക്കും ആസ്വദിക്കാം.
മലയാളത്തിൽ തലവൻ ഉൾപ്പെടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സ്ട്രീമിങ് തുടങ്ങി. പട്ടാപ്പകൽ, വിശേഷം എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇതിലേക്ക് നുണക്കുഴിയും റിലീസ് ചെയ്തിരിക്കുന്നു. ബേസിൽ ജോസഫിന്റെ പുതിയ ചിത്രം എവിടെ കാണാമെന്ന് നോക്കാം.
സീ ഫൈവിലൂടെയാണ് സിനിമ ഒടിടി റിലീസിന് എത്തിയത്. സെപ്തംബർ 13ന് സ്ട്രീമിങ് ആരംഭിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇപ്പോഴിതാ അർധരാത്രിയിൽ തന്നെ നുണക്കുഴിയുടെ സ്ട്രീമിങ് ആരംഭിച്ചു.
മലയാള സിനിമയ്ക്ക് പുറംഭാഷകളിലും ഇപ്പോൾ വലിയ സ്വീകാര്യതയാണുള്ളത്. പ്രത്യേകിച്ചും ഒടിടി റിലീസിന് എത്തുന്ന മലയാള സിനിമകൾ ശ്രദ്ധ നേടുന്നു. നുണക്കുഴി മലയാളത്തിന് പുറമെ തെലുങ്ക്, കന്നട ഭാഷകളിലും ആസ്വദിക്കാം.
മികച്ച ഹാസ്യനിരയാണ് നുണക്കുഴിയിൽ ഭാഗമായിട്ടുള്ളത്. ബൈജു, നിഖില വിമൽ, മനോജ് കെ ജയൻ, സിദ്ദീഖ് എന്നിവർ ചിത്രത്തിലുണ്ട്. സൈജു കുറുപ്പ്, അൽത്താഫ് സലിം, സ്വാസിക എന്നീ യുവതാരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങൾ.
വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ട്വെൽത്ത് മാൻ, കൂമൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ.കൃഷ്ണകുമാറാണ് രചന നിർവഹിച്ചത്.
നുണക്കുഴി എന്ന ചിത്രത്തിനൊപ്പം റിലീസ് ചെയ്ത വാഴയും ഒടിടിയിലേക്ക് വന്നേക്കും. സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേ സമയം തലവൻ സിനിമ ഇതിനകം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.