Latest in OTT: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ The Substance ഒടിടിയിലെത്തി. 2024-ലെ മികച്ച തിരിക്കഥയ്ക്കുള്ള അവാർഡ് ദി സബ്സ്റ്റൻസ് കാൻസിൽ നേടിയിരുന്നു. പ്രേതപ്പടം കണ്ട് പേടിക്കില്ലെന്ന് പറയുന്ന വീരന്മാരെയും ഹോളിവുഡ് Horror ചിത്രം ഞെട്ടിക്കും.
കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ഹൊറർ ചിത്രമാണിത്. സാധാരണ പ്രേതം, ആത്മാക്കൾ പോലുള്ളവയല്ല ദി സബ്‌സ്റ്റൻസിലുള്ളത്. വളരെ ഗൌരവമായ കഥപറച്ചിലും സാങ്കേതിക മികവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
മുൻ എ-ലിസ്റ്റ് നടി ഡെമി മൂർ അവതരിപ്പിച്ച എലിസബത്ത് സ്പാർക്കിളിന്റെ കഥയാണ് ചിത്രം പറയുന്നത്. എലിസബത്ത് സ്പാർക്കിൾ ബ്ലാക്ക് മാർക്കറ്റിൽ ലഭിക്കുന്ന ഒരു മയക്കുമരുന്ന് ഉപയോഗിച്ച് തന്റെ യുവപതിപ്പിനെ സൃഷ്ടിക്കുന്നു. എന്റർടെയിൻമെന്റ് മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് ഹൊറർ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. ബ്യൂട്ടി സ്റ്റാൻഡേർഡുകളെ കുറിച്ചുള്ള സാമൂഹിക സമ്മർദ്ദവും പ്രമേയമാകുന്നു.
ഹൊറർ സിനിമാ പ്രേമികൾക്ക് ഇത് മികച്ച ചിത്രമാണ്. ഹോളിവുഡ് ഹൊറർ ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ പ്രേക്ഷകരാണുള്ളത്. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ സ്ട്രീമിങ് ആരംഭിച്ചു.
ആമസോൺ പ്രൈമിൽ ഈ മാസം ഒട്ടനവധി പുത്തൻ റിലീസുകൾ എത്തി. അടുത്തിടെ ഹിന്ദിയിൽ നിന്നൊരു ഹൊറർ സിനിമയും റിലീസ് ചെയ്തു. സ്ത്രീ 2 തിയേറ്റർ തൂത്തുവാരിയ ബോളിവുഡ് ചിത്രമാണ്. ശ്രദ്ധ കപൂർ, രാജ് കുമാർ റാവു, തമന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കൊട്ടുകാളി, നന്ദൻ, ബോട്ട് തുടങ്ങിയ തമിഴ് ചിത്രങ്ങളും പ്രൈമിലുണ്ട്.
മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്തത് വിശേഷം, ഭരതനാട്യം എന്നീ ചിത്രങ്ങളാണ്. രണ്ട് സിനിമകളും തിയേറ്ററിൽ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ഒടിടി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. വിശേഷത്തിൽ സംവിധായകൻ കൂടിയായ ആനന്ദ് മധുസൂദനൻ ആണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.
ഭരതനാട്യം എന്ന സിനിമയും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണിത്. ക്ലീൻ ഫാമിലി എൻ്റർടൈനറെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.
Read More: OTT Release This Week: മാരി സെൽവരാജിന്റെ വാഴൈ മുതൽ ബോക്സ് ഓഫീസ് ഹിറ്റ് Horror Film സ്ത്രീ 2 വരെ…