Latest in OTT: ജോജു ജോർജ് ആദ്യമായി സംവിധാനം നിർവഹിച്ച Pani OTT റിലീസ് പ്രഖ്യാപിച്ചു. ഡിസംബറിൽ റിലീസുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോഴിതാ ചിത്രം ജനുവരിയിൽ സ്ട്രീമിങ്ങിന് എത്തുന്നു. പ്രതികാരവും പകയും ചേർത്തുരുക്കിയ പണിയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ മലയാളചിത്രം ഒടിടിയിലേക്ക് വരുന്നു.
ജോജു ജോര്‍ജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കേന്ദ്രവേഷവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. പകയുടെ കനലെരിയുന്ന ത്രില്ലർ ചിത്രത്തിൽ ബിഗ് ബോസ് ഫെയിം ജുനൈസ്, സാഗർ എന്നിവരുമുണ്ട്. സിനിമയിലെ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം അഭിനയയുടേതാണ്.
ഗിരിയുടെ പണി ഇനി നിങ്ങൾക്ക് ഒടിടിയില്‍ കാണാം. അടുത്ത ആഴ്ച സിനിമ ഒടിടി സ്ട്രീമിങ്ങിനായി എത്തുന്നു. ജനുവരി 16 മുതലാണ് സിനിമയുടെ ഒടിടി റിലീസ് ആരംഭിക്കുക. മലയാള ചിത്രം സോണി ലിവിലാണ് റിലീസിന് എത്തുന്നത്.
പണി തിയേറ്ററുകളിൽ എത്തിച്ചത് അഞ്ച് ഭാഷകളിലായിരുന്നു. ഒടിടി റിലീസിലേക്ക് വരുമ്പോഴും സിനിമ ഈ ഭാഷകളിൽ തന്നെ ആസ്വദിക്കാം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പണി എത്തും.
മാസും റിവഞ്ചും എല്ലാം കോർത്തിണക്കി ആദ്യ സംവിധാനത്തിൽ തന്നെ ജോജു ജോർജ്ജ് പ്രേക്ഷകരെ ഞെട്ടിച്ചു. പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ എന്നിവരും സിനിമയിൽ നിർണായക വേഷങ്ങളിൽ എത്തി. ഇതിൽ എടുത്തുപറയേണ്ടത് സാഗര്‍, ജുനൈസ് എന്നീ യുവതാരങ്ങളുടെ കഥാപാത്രങ്ങളും അവതരണവുമായിരുന്നു.
എഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിലാണ് പണി നിർമിച്ചത്. ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയായി.എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരാണ് നിർമാതാക്കൾ.
ചിത്രത്തിനായി സംഗീതം ഒരുക്കിയത് വിഷ്‍ണു വിജയ്, സന്തോഷ് നാരായണൻ, സാം സി എസ് എന്നീ പ്രമുഖരാണ്. സംഘട്ടന രംഗങ്ങൾ ദിനേശ് സുബ്ബരായൻ ഒരുക്കി. വേണു ഐഎസ്‍സി, ജിന്റോ ജോർജ് എന്നിവർ ക്യാമറയും, മനു ആന്‍റണി എഡിറ്റിങും നിർവഹിച്ചു.
Also Read: ആടുജീവിതം OSCAR അവാർഡിന് തൊട്ടരികെ! റസൂൽ പൂക്കുട്ടിയ്ക്ക് വീണ്ടും ഓസ്കാറോ! OTT വിശേഷങ്ങളും…
തിയേറ്ററിൽ കണ്ടവർക്ക് വീണ്ടും കാണാനും, ഒടിടിയ്ക്കായി കാത്തിരുന്നവർക്കും ഇനി അടുത്ത വാരം സിനിമ ആസ്വദിക്കാം.