Latest in OTT: Aadujeevitham ഒടിടിയിലും ഹിറ്റ്! പൃഥ്വിരാജിനെയും സിനിമയെയും പുകഴ്ത്തി OTT പ്രേക്ഷകർ

Latest in OTT: Aadujeevitham ഒടിടിയിലും ഹിറ്റ്! പൃഥ്വിരാജിനെയും സിനിമയെയും പുകഴ്ത്തി OTT പ്രേക്ഷകർ
HIGHLIGHTS

Aadujeevitham Malayalam Movie ഒടിടിയിലെത്തി

മലയാളത്തിന് പുറത്ത് നിന്നും Aadujeevitham സിനിമയ്ക്ക് വൻ പ്രശംസ ലഭിക്കുന്നു

ജൂലൈ 18 അർധരാത്രിയിൽ തന്നെ സിനിമയുടെ OTT Streaming ആരംഭിച്ചു

Latest in OTT: കാത്തിരിപ്പിന് ശേഷം Aadujeevitham Malayalam Movie ഒടിടിയിലെത്തി. ജൂലൈ 18 അർധരാത്രിയിൽ തന്നെ സിനിമയുടെ OTT Streaming ആരംഭിച്ചു. ഒടിടി പ്രേക്ഷകരും പൃഥ്വിരാജ്-ബ്ലെസ്സി ചിത്രത്തെ ആഘോഷമാക്കുകയാണ്.

Latest in OTT

മലയാളത്തിന് പുറത്ത് നിന്നും Aadujeevitham സിനിമയ്ക്ക് വൻ പ്രശംസ ലഭിക്കുന്നു. മലയാളത്തിന് പുറമെ മറ്റ് നിരവധി ഇന്ത്യൻ ഭാഷകളിൽ ഒടിടി റിലീസ് ചെയ്തു. ഇതിലൂടെ ആടുജീവിതം മറുഭാഷ സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി.

Aadujeevitham OTT റിലീസ്

മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലെല്ലാം റിലീസുണ്ടായി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ സിനിമാവിഷ്കാരമാണ് ചിത്രം. ആലപ്പുഴ സ്വദേശി നജീബിന്റെ മരുഭൂമി ജീവിതമാണ് പ്രമേയം.

Aadujeevitham Malayalam Movie
Aadujeevitham

സിനിമയ്ക്കായി നടൻ പൃഥ്വിരാജ് 30 കിലോയോളം ശരീരഭാരം കുറച്ചു. സിനിമയിലെ താരത്തിന്റെ പ്രകടനവും അതിശയകരമായിരുന്നു. അതിനാൽ തിയേറ്ററുകളിൽ ആടുജീവിതം 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. ഇപ്പോഴിതാ ഒടിടി പ്രേക്ഷകരും സിനിമയെ വാഴ്ത്തുകയാണ്.

പകരം വയ്ക്കാനാവാത്ത പ്രകടനമാണ് പൃഥ്വിരാജ് നടത്തിയതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്. ഈ വർഷത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ പരിഗണിക്കപ്പെടണമെന്നും പ്രേക്ഷകർ പറയുന്നു.

തിയേറ്റർ പതിപ്പും ഒടിടി വേർഷനും

82 കോടി രൂപയ്ക്കാണ് സിനിമ നിർമിച്ചത്. കോവിഡ്, ലോക്ക് ഡൌൺ പ്രതിസന്ധിയിൽ രണ്ട് ഘട്ടമായി ആണ് ചിത്രീകരിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി ബോക്സ് ഓഫീസിൽ ആടുജീവിതം ചരിത്രമെഴുതി.

തിയേറ്ററിലേക്കാൾ ദൈർഘ്യമുള്ള ചിത്രമാണ് ഒടിടി റിലീസിൽ എത്തിച്ചത്. തിയേറ്റർ റിലീസിൽ സിനിമയിലെ ഏതാനും ഭാഗങ്ങൾ വെട്ടിച്ചുരുക്കി. എന്നാൽ ഒടിടി പതിപ്പിൽ 3 മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണിത്. നെറ്റ്ഫ്ലിക്സിലാണ് ആടുജീവിതം റിലീസ് ചെയ്തത്.

മാർച്ച് അവസാനമാണ് തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്. റിലീസ് കഴിഞ്ഞ് മൂന്ന് മാസം ആകുമ്പോഴാണ് ഒടിടി സ്ട്രീമിങ് ചെയ്തത്.

ബ്ലെസ്സിയുടെ അടുജീവിതം

ബെന്യാമന്റെ ആടുജീവിതം ബ്ലെസ്സി പൂർണതയോടെ സിനിമയിൽ ആവിഷ്കരിച്ചു. കെ.ആര്‍ ഗോകുല്‍, ശോഭ മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. അമല പോൾ, റിക്ക് എബി, ജിമ്മി ജീൻ ലൂയിസും കേന്ദ്ര വേഷങ്ങളിലുണ്ട്. റോബിൻ ദാസ്, നാസര്‍, ബാബുരാജ് തിരുവില്ല എന്നിവരാണ് മറ്റ് താരങ്ങൾ.

Also Read: Popular Movies OTT Release: ആടുജീവിതം മുതൽ ചിരിപ്പിക്കാൻ സുരാജിന്റെ നാഗേന്ദ്രൻസ് ഹണിമൂൺസ് വരെ..

സുനില്‍ കെ എസാണ് മരുഭൂമി ജീവിതം ക്യാമറയിൽ പകർത്തിയത്. സിനിമയുടെ തിരക്കഥ ഒരുക്കിയത് സംവിധായകൻ ബ്ലെസ്സി തന്നെയാണ്. കേരളത്തിന് പുറമെ ജോര്‍ദാന്‍, അള്‍ജീരിയയിലുമായാണ് സിനിമ ചിത്രീകരിച്ചത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo