l2 empuraan holds huge expectations worldwide
ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് L2 Empuraan. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് Mohanlal ടൈറ്റിൽ റോളിലെത്തിയ മലയാളചിത്രമാണിത്. ആദ്യദിവസത്തെ ടിക്കറ്റിന് കിട്ടാത്ത അവസ്ഥയാണ് ശരിക്കും.
കാരണം റെക്കോഡ് വേഗത്തിൽ റെക്കോഡ് എണ്ണം ടിക്കറ്റുകളാണ് പ്രീ-ബുക്കിങ്ങിൽ വിറ്റുപോയത്. അതും ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റെന്ന റെക്കോഡും എമ്പുരാൻ സ്വന്തമാക്കി.
മാർച്ച് 27 വ്യാഴാഴ്ചയാണ് എമ്പുരാൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. സിനിമയെ ആദ്യദിവസം തന്നെ കാണാനുള്ള ആവേശത്തിലാണ് ആരാധകരും. കാരണം എമ്പുരാനിലെ ഡ്രാഗൺ മിസ്റ്ററി മാൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
അതുപോലെ ട്രെയിലർ പുറത്തിറങ്ങിയ ശേഷം ടൊവിനോയാണോ വില്ലെനെന്ന തരത്തിലും ചില ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. എന്തായാലും Lucifer 2-ന് നിങ്ങൾ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ തിയേറ്ററിലേക്ക് വിടുന്നതിന് മുമ്പേ ഓൺലൈനിൽ കാണേണ്ട മറ്റൊരു ചിത്രമുണ്ട്.
പൃഥ്വിരാജ്- മോഹൻലാൽ L2 Empuraan സിനിമയുടെ ഒന്നാം ഭാഗമാണ് ലൂസിഫർ. എമ്പുരാൻ കാണുന്നതിന് മുമ്പേ നിങ്ങൾ ശരിക്കും ലൂസിഫർ എന്ന ചിത്രം ഒരിക്കൽ കൂടി കാണുന്നത് നല്ലതായിരിക്കും. കാരണം നിങ്ങളുടെ ഓർമയിൽ നിന്ന് വിട്ടുപോയ ചില കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ രണ്ടാം ഭാഗത്തിലും നിർണായകമായേക്കും. അതിനാൽ ലൂസിഫർ ഓൺലൈനായി എവിടെ കാണാമെന്ന് നോക്കാം. അതും രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ സംപ്രേഷണം ചെയ്യുന്നുണ്ട്.
ആമസോൺ പ്രൈം വീഡിയോൽ ലൂസിഫർ ചിത്രം സ്ട്രീം ചെയ്യുന്നു. നിങ്ങളുടെ മറ്റ് ഭാഷകളിലുള്ളവർക്കും സിനിമയുടെ ഒന്നാം ഭാഗം റെഫർ ചെയ്യാം. കാരണം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുഗു ഭാഷകളിലും സിനിമ പ്രൈമിൽ ലഭിക്കുന്നതായിരിക്കും. സോണി ലിവിൽ എമ്പുരാൻ ഹിന്ദി വേർഷൻ ലഭ്യമാണ്.
ലൂസിഫർ എന്ന ഒന്നാം ഭാഗത്തിലും ഗംഭീര താരനിരയാണ് അണിനിരന്നത്. മോഹൻലാലിനൊപ്പം അവസാന ഭാഗങ്ങളിൽ പൃഥ്വിരാജ് നിർണായക വേഷത്തിലെത്തി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബൈജു, കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത്, നൈല ഉഷ, സായ് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. വിവേക് ഒബ്രോയിയാണ് ലൂസിഫറിലെ പ്രതിനായക വേഷം ചെയ്തത്.
ദീപക് ദേവാണ് ലൂസിഫറിന്റെ സംഗീതം ഒരുക്കിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.