Officer On Duty OTT Update
Officer On Duty OTT Update: കുഞ്ചാക്കോ ബോബൻ നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് വരുന്നു. സിനിമ തിയേറ്റർ പ്രദർശനം പൂർത്തിയാക്കി വളരെ പെട്ടെന്ന് ഒടിടിയിലേക്കും റിലീസിന് എത്തുകയാണ്. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിത്തു അഷ്‌റഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ജഗദീഷും വിശാഖ് നായരും പ്രിയാമണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഫെബ്രുവരി 20-നാണ് ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇനിയിതാ ചിത്രം കൃത്യം ഒരു മാസത്തിനുള്ളിൽ ഒടിടിയിൽ റിലീസിനെത്തുകയാണ്. സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുകയാണ്.
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കുള്ള വിഷ്വൽ ട്രീറ്റായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടി. സിഐ ഹരിശങ്കറായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ വേഷമിടുന്നത്. മുക്കുപണ്ടം പണയം വെച്ച ഒരു സാധാരണ കേസ് പിന്നീട് അസാധാരണമാകുന്നതാണ് കഥ. ഈ കേസിന്റെ പിന്നാലെ പോകുന്ന മറ്റ് കേസുകളാണ് ഓഫിസർ ഓൺ ഡ്യൂട്ടിയുടെ പ്രമേയമാകുന്നത്.
സിനിമ കൃത്യം ഒരു മാസത്തിനകം ഒടിടിയിൽ വരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും സംപ്രേഷണത്തിന് എത്തും. മാർച്ച് 20 മുതലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. എന്നുവച്ചാൽ ഇന്ന് അർധരാത്രി മുതൽ ഓഫിസർ ഓൺ ഡ്യൂട്ടിയുടെ സ്ട്രീമിങ് ആരംഭിക്കും.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവരാണ് ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറിന്റെ നിർമാതാക്കൾ.
റംസാന്‍ മുഹമ്മദ്, മനോജ് കെ.യു, ഉണ്ണി ലാലു, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരും ചിത്രത്തിലുണ്ട്. റോബി വര്‍ഗീസ് രാജാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
Also Read: ബേസിൽ തകർത്തു, തിമർത്തു! Ponman Movie Review, ഒടിടിയിൽ സൂപ്പർ ഹിറ്റ്