JioCinema ഇന്ത്യയിലെ പ്രധാനപ്പെട്ട ഒടിടിയായി വളരുകയാണ്. അടുത്തിടെ കമ്പനി Ad-free പ്ലാനുകളും വളരെ തുച്ഛ വിലയ്ക്ക് അവതരിപ്പിച്ചു. 29 രൂപയും 89 രൂപയും വിലയുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളാണിവ.
ഇപ്പോൾ ടെലിവിഷനുകൾ മറന്നുപോകുന്ന പല ക്ലാസിക് ചിത്രങ്ങളും JioCinema-യിൽ കാണാം. നാട്ടിന് പുറത്തോ വിദേശ രാജ്യങ്ങളിലോ ഉള്ളവർക്കും Malayalam Movies ആസ്വദിക്കാം. നിങ്ങളുടെ മൊബൈലിൽ തന്നെ നൊസ്റ്റു ഉണർത്തുന്ന പഴയ സിനിമകൾ കിട്ടും. അതും ഫ്രീയായി ഇവ ആസ്വദിക്കാവുന്നതാണ്.
ഹൈ-ക്വാളിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് സിനിമകൾ കാണാമെന്നതാണ് നേട്ടം. മലയാളത്തിന്റെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇതിലുണ്ട്. കണ്ണീരണിയിച്ച സേതുമാധവനും ചിരിപ്പിച്ചു രസിപ്പിച്ച റാംജി റാവുവും എല്ലാം ജിയോസിനിമയിൽ ആസ്വദിക്കാം. പഴയ ക്ലാസിക് ചിത്രങ്ങൾ സൌജന്യമായി എങ്ങനെ ജിയോസിനിമയിൽ ലഭിക്കുമെന്നാണോ?
ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, കിരീടം എന്നിവ മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളാണ്. മൂക്കില്ലാ രാജ്യത്ത്, റാംജി റാവു സ്പീക്കിങ്, ബോയിങ് ബോയിങ് ചിരിപ്പിക്കുന്ന സിനിമകളുമുണ്ട്. ചിരിക്കാനും ചിന്തിക്കാനും സന്ദേശം പോലുള്ള സിനിമകൾ ഫ്രീയായി കാണാം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ദേവാസുരം, ചന്ദ്രലേഖ എന്നീ ഹിറ്റ് സിനിമകളും ലിസ്റ്റിലുണ്ട്.
പഴയ സിനിമകൾ മാത്രമല്ല, പുതിയ റിലീസുകളും ജിയോസിനിമയിലുണ്ട്. അടുത്ത കാലത്ത് ഹിറ്റായ, വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നുവയും ജിയോസിനിമയിൽ കാണാം. തണ്ണീർമത്തൻ ദിനങ്ങൾ, അരവിന്ദന്റെ അതിഥികൾ എന്നിവ അവയിൽ ചിലത് മാത്രം.
കൂടാതെ ബ്ലഡി ഡാഡി, ഭേഡിയ പോലുള്ള അന്യഭാഷ ചിത്രങ്ങളുടെ മലയാളം ഡബ്ബിങ്ങും ആസ്വദിക്കാം. അതും പ്രത്യേകിച്ച് സബ്സ്ക്രിപ്ഷൻ ഇല്ലാതെ തന്നെ.
ജിയോസിനിമ ആസ്വദിക്കാൻ നിങ്ങൾ ജിയോ വരിക്കാരാകണമെന്നില്ല. എല്ലാവർക്കും ഇത് ലഭ്യമാണ്. എന്നാൽ ഇതിൽ പരസ്യങ്ങൾ ഇടയ്ക്കിടെ വരും. നിങ്ങളുടെ മൊബൈലിലോ ടാബിലോ ടിവിയിലോ ജിയോസിനിമ ലഭിക്കും. ജിയോസിനിമ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആസ്വദിക്കാം. ജിയോസിനിമ സൈറ്റിലും കാണാനാകും.
READ MORE: പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS
TATA IPL 2024 സൌജന്യമായാണ് ജിയോസിനിമയിൽ സ്ട്രീം ചെയ്യുന്നത്. ഇതിനും ജിയോ സിം കണക്ഷൻ ആവശ്യമുണ്ട് എന്ന് നിർബന്ധമില്ല. എങ്കിലും പരസ്യമില്ലാതെ സിനിമ ആസ്വദിക്കണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാം.
999 രൂപയാണ് വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ വില. 99 രൂപയുടെ ഒരു മാസ പ്ലാനും അംബാനി തരുന്നുണ്ട്. ഇതുകൂടാതെയാണ് കഴിഞ്ഞ ആഴ്ച പുതിയ 2 പ്ലാനുകൾ കമ്പനി കൊണ്ടുവന്നത്. ഇവ 29 രൂപയും 89 രൂപയും വിലയുള്ള മാസ പ്ലാനുകളാണ്. 89 രൂപ പ്ലാൻ 4 ഡിവൈസുകളിലേക്ക് ആക്സസ് തരുന്നു. പ്ലാനുകളെ കുറിച്ച് വിശദമായി അറിയാൻ, ഇതാ ലിങ്ക്…