I Am Kathalan OTT: പുതുവർഷത്തിൽ പുതിയ സിനിമ, നസ്ലെൻ ചിത്രം ഒടിടി തീയതി എത്തി

Updated on 01-Jan-2025
HIGHLIGHTS

മലയാളത്തിന്റെ ജനപ്രിയ യുവതാരം നസ്ലെൻ നായകനായ I Am Kathalan OTT റിലീസ് ഉടൻ

സൈബർ കുറ്റകൃത്യങ്ങൾ പശ്ചാത്തലമാക്കിയുള്ള സൈബർ ത്രില്ലറാണ് ചിത്രം

മനോരമ മാക്സിലാണ് ഐ ആം കാതലൻ സ്ട്രീമിങ്ങിന് എത്തുന്നത്

മലയാളത്തിന്റെ ജനപ്രിയ യുവതാരം നസ്ലെൻ നായകനായ I Am Kathalan OTT റിലീസ് ഉടൻ. റൊമാന്റിക്, സോഫ്റ്റ് സബജക്റ്റുകളായിരുന്നു ഇതുവരെ നസ്ലെന്റെ മേഖലയെങ്കിൽ, ഐ ആം കാതലനിലൂടെ അത് താരം മാറ്റി എടുത്തിരിക്കുന്നു.

സൈബർ കുറ്റകൃത്യങ്ങൾ പശ്ചാത്തലമാക്കിയുള്ള സൈബർ ത്രില്ലറാണ് ചിത്രം. പ്രേമലുവിന്റെ സംവിധായകൻ ഗിരീഷ് എഡി തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

I Am Kathalan OTT റിലീസ്

സിനിമ പുതുവർഷത്തിൽ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുന്നു. മാസങ്ങൾക്ക് മുമ്പ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തെങ്കിലും വലിയ ഓളമുണ്ടാക്കിയില്ല. എന്നാൽ ഓപ്പറേഷൻ ജാവ പോലുള്ള സൈബർ ക്രൈം സിനിമകൾ ഏറ്റെടുത്ത പ്രേക്ഷകർ ഇതും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

I Am Kathalan ഒടിടിയിൽ എപ്പോൾ? എവിടെ?

ഐ ആം കാതലൻ

ഇപ്പോഴിതാ സിനിമയുടെ ഒടിടി അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നു. മനോരമ മാക്സിലാണ് ഐ ആം കാതലൻ സ്ട്രീമിങ്ങിന് എത്തുന്നത്. ജനുവരി മൂന്നിന് നസ്‍ലെൻ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹാക്കിങ് പ്രമേയത്തിലൊരുങ്ങുന്ന സിനിമ ഇനി ഒടിടിയിൽ ഓളമാകുമോ എന്ന് കാത്തിരിക്കാം.

ഐ ആം കാതലൻ

100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ കയറിയ താരമാണ് നസ്ലെൻ. പ്രേമലു മലയാളം വിട്ട് മറ്റ് നാടുകളിലും പ്രശസ്തി നേടിയിരുന്നു. അതിനാൽ തന്നെ നസ്ലെന് മറ്റ് ഭാഷകളിലും ഇപ്പോൾ ആരാധകർ ഏറെയാണ്.

ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അര്‍ഷാദ് അലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിഷ്മയാണ് ചിത്രത്തിലെ നായിക. ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും ചിത്രത്തിലുണ്ട്.

നടൻ കൂടിയായ സജിൻ ചെറുകയിലാണ് രചന നിർവഹിച്ചിരിക്കുന്നത്. സൂപ്പർ ശരണ്യ, പൂവൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ താരമാണ് സജിൻ ചെറുകയിൽ. സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപ് ഐ ആം കാതലിന് സംഗീതം ഒരുക്കി. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റിങ് നിർവഹിച്ചു.

ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരാണ് സിനിമ നിർമിച്ചത്. ഗോകുലം ഗോപാലനും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നു.

Also Read: ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :