empuraan villain musk ai and internet predicts who is that dragon mystery man
Empuraan Villain: റെക്കോഡടിച്ച് വിറ്റഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് പൃഥ്വിയും സംഘവും നാളെ സിനിമ പുറത്തിറക്കുന്നത്. ഏറെ കാലത്തിന് ശേഷം Mohanlal Box Office ഹിറ്റ് പിറക്കുന്നതിനും നാളെ മുതൽ സാക്ഷ്യം വഹിക്കും. ശരിക്കും പാൻ ഇന്ത്യൻ ലെവലിലാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. സിനിമയുടെ മേക്കിങ്ങിലായാലും എമ്പുരാൻ ഇന്റർനാഷണൽ തന്നെ.
സിനിമയുടെ പോസ്റ്ററുകളിലും ട്രെയിലറുകളിലുമെല്ലാം ഒരു സർപ്രൈസ് ഒളിപ്പിച്ചിരുന്നു. ഡ്രാഗണിനെ പതിപ്പിച്ച കറുത്ത കോട്ട് ധരിച്ച ഒരാൾ. അതെ, പോസ്റ്റർ വന്നപ്പോൾ മുതൽ അത് ഫഹദ് ഫാസിലാണെന്ന് പലരും ഊഹിച്ചു.
എന്നാൽ ആ വാദങ്ങളെല്ലാം പൃഥ്വിരാജും കൂട്ടരും തള്ളിക്കളഞ്ഞു. എഐ ഒക്കെ സിനിമയിൽ വാഴുന്ന കാലമായതിനാൽ മമ്മൂട്ടി ആകാനും സാധ്യതയുണ്ടെന്നായി മറ്റു ചിലർ.
ഈ ചൂടൻ ചർച്ചയ്ക്ക് കുറച്ചുകൂടി ആവേഗം സമ്മാനിച്ച് കഴിഞ്ഞ ദിവസം എമ്പുരാൻ ടീം മറ്റൊരു പോസ്റ്ററും പുറത്തിറക്കി. ഇതും മിസ്റ്ററി മാന്റെ പോസ്റ്ററായിരുന്നു. ഇതിന് പിന്നാലെ ഇന്റർനെറ്റ് മറ്റ് രണ്ട് പേരുകളിലേക്കാണ് ചർച്ച ഒതുക്കുന്നത്. ഇതിൽ ആദ്യത്തെ പേര് മുമ്പും പലരും പരാമർശിച്ച ഹോളിവുഡ് നടന്റേത് തന്നെ.
റിക്ക് യൂൻ എന്ന ഹോളിവുഡ് താരമാണ് എമ്പുരാനിലെ വില്ലനെന്ന തരത്തിലാണ് ഇന്റർനെറ്റിൽ ആളുകൾ പ്രചരിപ്പിക്കുന്നത്. പോരാഞ്ഞിട്ട് ആകാംക്ഷ അടക്കാനാവാത്ത ആരാധകർ എലോൺ മസ്കിന്റെ ഗ്രോക്ക് എഐയോടും ചോദിച്ചു.
ഒരു ഇന്റർനെറ്റ് ഉപയോക്താവ് എഐ ഗ്രോക്കിനോട് ചോദിച്ചതായും അതിന്റെ പ്രതികരണവും ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എമ്പുരാനിലെ പോസ്റ്റർ അടക്കം ഉൾപ്പെടുത്തിയാണ് ആരാധകൻ മസ്കിന്റെ എഐയോട് ചോദിച്ചിരിക്കുന്നത്.
‘ഈ ഫോട്ടോയ്ക്ക് റിക്ക് യൂണുമായി വലിയ സാമ്യമുണ്ടോ?’ എന്നാണ് എഐയോടുള്ള ചോദ്യം. ഇതിന് ഗ്രോക്ക് പറഞ്ഞ മറുപടി, ‘L2: എമ്പുരാനിലെ ഈ പോസ്റ്റർ റിക്ക് യൂണുമായി വലിയ സാമ്യം ഉണ്ടാകാൻ സാധ്യതയില്ല. ശൈലിയും വേഷവുമൊക്കെ അങ്ങനെ തോന്നിയാലും ഇത് റിക്ക് യൂനാണെന്ന് പറയാൻ സാധിക്കില്ല.’
ഇന്റർനെറ്റിൽ മറ്റ് തരത്തിലും ചൂടൻ ചർച്ച പോകുന്നുണ്ട്. എന്തെന്നാൽ, പോസ്റ്ററിലെ ഡ്രാഗൺ മിസ്റ്ററി മാൻ ബോളിവുഡ് താരം ആമിർ ഖാനാണെന്ന് ചിലർ പറയുന്നു.
ഇതിന് രണ്ട് വ്യക്തമായ കാരണങ്ങളും ആരാധകർ എടുത്തുകാണിക്കുന്നുണ്ട്. വില്ലൻ ആമിർ ഖാനാണെന്നും അയാളുടെ ചെവി കണ്ട് അത് മനസിലാക്കാമെന്നും ഇന്റർനെറ്റ് പറയുന്നു. പോരാഞ്ഞിട്ട് പൃഥ്വിയുടെയും ആമിർ ഖാന്റെയും ഒരുമിച്ചുള്ള ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു.
തീർച്ചയായും ഡ്രാഗൺ വില്ലൻ ആമിർ ഖാൻ തന്നെയാണ്. കാരണം, അദ്ദേഹത്തിന്റെ സഹോദരിയും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അതിനാൽ ആമിർ ഖാനാകും ഈ നിർണായക വേഷം അവതരിപ്പിക്കാനും സാധ്യതയെന്ന് ഇന്റർനെറ്റ് സ്ഥാപിക്കുന്നു. എന്നാൽ പൃഥ്വിരാജ് ആരാധകർക്ക് ശരിക്കും എന്ത് സർപ്രൈസാണ് ഡ്രാഗൺ വില്ലനിലൂടെ കരുതി വച്ചിരിക്കുന്നതെന്ന് 27-ന് അറിയാം.
Also Read: L2 Empuraan വില്ലൻ ടൊവിനോയാണോ? എമ്പുരാൻ റിലീസിന് മുന്നേ കണ്ടിരിക്കേണ്ട ആ ചിത്രം, ഒടിടിയിൽ…