Dulquer Salmaan നായകനായ LUCKY BASHKAR ഒടിടിയിൽ വലിയ കുതിപ്പ് തുടരുന്നു. നെറ്റ്ഫ്ലിക്സിൽ സിനിമ റെക്കോഡ് വിജയം നേടുകയാണ്. ഒടിടിയിൽ എത്തിയാലും സിനിമയുടെ തിയേറ്റർ ആവേശത്തിനും കുറവൊന്നും വന്നിട്ടില്ല. ലക്കി ഭാസ്കർ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസ് കടന്നു. റിലീസ് ചെയ്ത് ഒരു വാരത്തിലെ കണക്കാണിത്.
ദുൽഖർ സൽമാന്റെ തെലുഗു ചിത്രം സംവിധാനം ചെയ്തത് വെങ്കി അറ്റ്‌ലൂരിയാണ്. ഒക്ടോബറിൽ തിയേറ്ററിലും നവംബർ 28-ന് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തു. ആദ്യ വാരം 12.5 ദശലക്ഷം വാച്ച്-അവേഴ്‌സ് ചിത്രം സ്വന്തമാക്കി. 5.1 ദശലക്ഷം പേരാണ് പ്ലാറ്റ്ഫോമിലൂടെ ലക്കി ഭാസ്കർ കണ്ടത്. ഇതോടെ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട തെന്നിന്ത്യൻ ചിത്രവുമിതായി. മീനാക്ഷി ചൗധരി, മാഗന്തി ശ്രീനാഥ്, രാംകി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് മുഖ്യതാരങ്ങൾ.
കന്നഡയിൽ ഏറ്റവും പുതിയ റിലീസായ ചിത്രമാണ് Bagheera. ഡോ. സൂരി സംവിധാനം ചെയ്‌ത ചിത്രത്തിൽ ശ്രീമുരളിയാണ് നായകൻ. സിനിമ ഒക്ടോബറിൽ തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ നവംബർ അവസാനമെത്തി. 2024-ൽ ഏറ്റവും കൂടുതൽ സ്‌കോറിംഗ് നേടിയി കന്നഡ ചിത്രങ്ങളിൽ ഒന്നായി ബഗീര. സിനിമ 1.7 ദശലക്ഷം വ്യൂസും 4.4 ദശലക്ഷം വാച്ച് ഹവേഴ്സും നേടി.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ കാ മുഖദ്ദർ. തമന്ന ഭാട്ടിയ, ജിമ്മി ഷെർഗിൽ, അവിനാഷ് തിവാരി എന്നിവരാണ് പ്രധാന താരങ്ങൾ. നവംബർ 29 മുതൽ സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചലച്ചിത്രമെന്ന ലിസ്റ്റിലേക്ക് Sikandar Ka Muqaddar എത്തി.
3.2 ദശലക്ഷം വ്യൂസും 7.6 ദശലക്ഷം വാച്ച്-അവേഴ്‌സും സിനിമ കൈയടക്കി. നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം വ്യൂസുള്ള നാലാമത്തെ ഇംഗ്ലീഷ് ഇതര ചിത്രമായി മാറി. ഡിസംബർ 1 വരെയുള്ള കണക്ക് പ്രകാരമാണിതെന്ന് ഫോർബ്സ് റിപ്പോർട്ടിൽ പറയുന്നു.
ജൂനിയർ എൻടിർ മുഖ്യ കഥാപാത്രമായി എത്തിയ ദേവര ചിത്രവും ലിസ്റ്റിലുണ്ട്. Devara: Part 1 നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര ചിത്രങ്ങളിലുണ്ട്. നവംബർ 8-നാണ് സിനിമ ഒടിടിയിലെത്തിയത്.
എല്ലാ ആഴ്ചയും നെറ്റ്ഫ്ലിക്സ് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ സിനിമയും ടോപ് ലിസ്റ്റിലുണ്ട്. ബോളിവുഡ് താരം ജാൻവി കപൂറാണ് ദേവര പാർട്ട് 1-ലെ നായിക. ഒരു വാരം മാത്രം ദേവര 2.8 മില്യൺ വ്യൂസും 8.1 മില്യൺ വാച്ച് അവേഴ്‌സും സ്വന്തമാക്കി. (ഫോർബ്സ് റിപ്പോർട്ട് അനുസരിച്ചുള്ള ആർട്ടിക്കിൾ)