Cinema Lovers Day: ആഹ്ളാദിപ്പിൻ! സിനിമാ പ്രേമികൾക്ക് 99 രൂപയ്ക്ക് Latest Release കാണാം
മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം
ഇന്ന് Cinema Lovers Day പ്രമാണിച്ചാണ് ഓഫർ
രാജ്യമൊട്ടാകെ ഈ ഓഫർ മെയ് 31-ന് ലഭ്യമാണ്
Cinema Lovers Day Offer: മലയാളികൾക്ക് ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഓഫറാണ് ഇവിടെ പറയുന്നത്. മലയാളികളാണെങ്കിൽ ഭൂരിഭാഗവും സിനിമാ പ്രേമികളായിരിക്കും. തിയേറ്ററുകളിൽ 99 രൂപയ്ക്ക് പുത്തൻ റിലീസ് കാണാൻ ഇതാ ഒരു സുവർണാവസരം. ശ്രദ്ധിക്കുക, ഇതൊരു Limited Day Offer മാത്രമാണ്.
ഇന്ന് Cinema Lovers Day പ്രമാണിച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 31 സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം. സാധാരണ 300 രൂപയ്ക്ക് മുകളിലേക്ക് ചെലവാകുന്ന ടിക്കറ്റ് നിരക്കിലാണ് ഇത്രയും വമ്പൻ ഓഫർ. ഇന്ത്യയിലെ മൾട്ടിപ്ലക്സ് തിയേറ്റർ ഉടമകളാണ് ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.
Cinema Lovers Day ഓഫർ
തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള പുതിയ പരിശ്രമമാണിത്. രാജ്യമൊട്ടാകെ ഈ ഓഫർ മെയ് 31-ന് ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള സിനിമാ തിയേറ്ററുകളിൽ വെറും 99 രൂപയ്ക്ക് ടിക്കറ്റ് നൽകും. സിനിമയുടെ പ്രദർശന സമയം ഏതായാലും ഓഫർ ലഭ്യമായിരിക്കും. എന്നാൽ മെയ് 31 വെള്ളിയാഴ്ച മാത്രമാണ് ഓഫർ ലഭിക്കുന്നത്.
മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (MAI) ഇങ്ങനെയൊരു ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. PVR, INOX, Cinepolis തുടങ്ങിയവയിലെല്ലാം ഈ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വിൽപ്പനയുണ്ടാകും. രാജ്യത്തൊട്ടാകെയായി 4,000 സ്‌ക്രീനുകളിലേക്കാണ് ഓഫർ.
Movie buffs, here is your chance to watch the latest blockbusters at an unbelievable price of just ₹99! 🎬✨
— INOX Movies (@INOXMovies) May 31, 2024
Celebrate this Cinema Lovers Day with blockbuster entertainment and extra savings on May 31st.
Book your tickets now!https://t.co/eglrRd0pPq
*T&C Apply
.
.
.… pic.twitter.com/cMnJtOVRAC
മൾട്ടിപ്ലക്‌സ്സുകളിൽ Cinema Lovers Day
മലയാളം ഒഴികെ മറ്റെല്ലാ ഭാഷകളിലെയും സിനിമ അൽപം നഷ്ടത്തിലാണ്. ബോളിവുഡ് അടക്കമുള്ള വ്യവസായത്തിന് തിയേറ്ററുകളിൽ ആളെ കൂട്ടാനാകുന്നില്ല. ജൂണിൽ വമ്പൻ റിലീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമാ പ്രേക്ഷകരും വലുതായി തിയേറ്ററിൽ എത്തുന്നില്ല. പോരാഞ്ഞിട്ട് തെരഞ്ഞെടുപ്പ് അന്തരീക്ഷവും ബിഗ് സ്ക്രീനിലെ സിനിമയെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമാ പ്രേക്ഷകർക്കായുള്ള ദിനത്തിലേക്ക് അപൂർവ്വമായ ഓഫർ പ്രഖ്യാപിച്ചത്.
പ്രമുഖ സിനിമാ ഓപ്പറേറ്റർമാർ FICCI യുടെ കീഴിൽ 2002-ലാണ് MAI സ്ഥാപിതമായത്. ഈ സംഘടനയ്ക്ക് കീഴിൽ 500-ലധികം മൾട്ടിപ്ലക്‌സുകൾ പ്രവർത്തിക്കുന്നു. 2500+ സ്‌ക്രീനുകളും കൂടി ചേർന്ന് 11-ലധികം സിനിമാ ശൃംഖലകളെ MAI പ്രതിനിധീകരിക്കുന്നു.
Ticket Booking Online എങ്ങനെയെന്നോ?
ഇന്ന് സിനിമാസ്വാദകർക്കുള്ള ഓഫറും ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലൂടെ സ്വന്തമാക്കാം. ഇതിനായി ബുക്ക് മൈഷോ, പേടിഎം, ആമസോൺ പേ എന്നീ ഓപ്ഷനുകളുണ്ട്. എംഎഐ വെബ്സൈറ്റ് വഴിയും ഓൺലൈൻ ബുക്ക് ചെയ്യാം.
ഇവയിലേതെങ്കിലും ഓപ്പൺ ചെയ്ത് 99 രൂപ ടിക്കറ്റ് ഓഫർ നേടാം. എന്നാൽ ഈ ഓഫറിൽ IMAX, recliners പോലുള്ള പ്രീമിയം ഫോർമാറ്റുകൾ ഉൾപ്പെടുന്നില്ല. ഓൺലൈൻ ബുക്കിങ്ങിൽ കൺവീനിയൻസ് ഫീസും GSTയും സാധാരണ ചേർക്കാറുണ്ട്.
Read More: Malayalam movie Latest OTT Update: എന്തുകൊണ്ട് Aadujeevitham OTT റിലീസ് ഇതുവരെയും ആയില്ല!
ഇത് ഉൾപ്പെടാതെയുള്ള നിരക്കാണ് 99 രൂപ ഓഫർ. അതിനാൽ ഇതുകൂടി ടിക്കറ്റിൽ ഈടാക്കിയേക്കും. ഇത് ഒഴിവാക്കേണ്ടവർക്ക്, സിനിമാ കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile