Christmas Release Films: ഈ ക്രിസ്മസിന് റിലീസിനെത്തുന്ന പുത്തൻ ചിത്രങ്ങൾ ഏതൊക്കെയെന്നോ? തിയേറ്ററിലും ഒടിടിയിലുമായി വമ്പൻ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. Christmas Special ആയി ഇതിനകം തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്ത ചിത്രങ്ങളുമുണ്ട്.
ക്രിസ്മസ് ആഘോഷത്തിന് പുതിയ സിനിമ കൂടി പ്ലാൻ ചെയ്യുന്നവർക്ക് ഈ ലിസ്റ്റ് പരിശോധിക്കാം.
Marco, Extra Decent അഥവാ ED സിനിമകളെല്ലാം ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ കുതിക്കുന്നു. ആഷിക്ക് അബു സംവിധാനം ചെയ്ത റൈഫിൽ ക്ലബ്, മോഹൻലാലിന്റെ വിസ്മയ ചിത്രം Barroz എന്നിവയും ക്രിസ്മസിന് എത്തുന്നു. തമിഴിൽ മഞ്ജു വാര്യർ- വിജയ് സേതുപതി ചിത്രവും റിലീസിനെത്തി.
ഒടിടിയിലേക്ക് വന്നാൽ ജോജു ജോർജ്ജിന്റെ പണി മുതൽ പല്ലൊട്ടി 90’s കിഡ്സ് വരെയാണ് സ്ട്രീമിങ് ലിസ്റ്റിലുള്ളത്. I AM കാതലൻ, കഥ ഇന്നു വരെ തുടങ്ങിയ കാത്തിരുന്ന മലയാള സിനിമകളും ഒടിടിയിലേക്ക്. X’Mas, New Year തിമർക്കാൻ സിനിമാപ്രേമികൾക്ക് ഇത് ചാകരയാണ്. സൂക്ഷ്മദർശിനി ജനുവരി ആദ്യപകുതിയിൽ ഒടിടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷ.
ഫാന്റസി, ആക്ഷൻ, ത്രില്ലർ, നൊസ്റ്റു, കോമഡി, ബ്ലാക്ക് ഹ്യൂമർ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുള്ള സിനിമകളും പ്രേക്ഷകരിലേക്ക് എത്തുന്നു. പുത്തൻ റിലീസിലുള്ള സിനിമകൾ ഏതൊക്കെയെന്ന് വിശദമായി അറിയാം.
ഉണ്ണി മുകുന്ദൻ പാൻ ഇന്ത്യൻ സ്റ്റാറാകാനുള്ള ഐറ്റമാണ് മാർക്കോ. കൊടൂരമായ വൈലൻസും, മാസ്മരികമായ ആക്ഷൻ സീക്വൻസുകളും മികച്ച തിരക്കഥയും കോർത്തിണക്കിയ Marco തിയേറ്ററുകളിലോടുന്നു. ഉണ്ണി മുകുന്ദന്റെ നിറഞ്ഞാട്ടം ബിഗ് സ്ക്രീൻ പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണം നേടിക്കൊടുക്കുന്നു. ഹനീഫ് അദേനിയാണ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ക്രിസ്മസിന് ആക്ഷൻ പ്രേമികൾക്കും മലയാള സിനിമാ പ്രേമികൾക്കും വേണ്ടിയുള്ള സ്പെഷ്യൽ സമ്മാനമാണ് മാർകോ. സുദേവ് നായർ, കബീർ ദുഹാൻ സിംഗ്, രാഹുൽ ദേവ് തുടങ്ങിയവരാണ് താരങ്ങൾ.
Barroz: Guardian of D’Gama’s Treasure എന്ന പേരിലാണ് മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സൂപ്പർസ്റ്റാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഫാന്റസി അഡ്വെഞ്ചർ പ്രേമികൾക്കുള്ള വിരുന്നായിരിക്കും.
മോഹൻലാൽ സംവിധാനം ചെയ്ത് അദ മുഖ്യവേഷത്തിൽ എത്തുന്ന സിനിമ 3D ആയാണ് ഒരുക്കിയിട്ടുള്ളത്. ഓണത്തിന് തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒടുവിൽ ക്രിസ്മസിന് ബറോസ് റിലീസിനെത്തുകയാണ്.
വാസ്കോഡ ഗാമയുടെ നിധി സംരക്ഷകനായ ബറോസിന്റെ കഥ ദൃശ്യവിസ്മയം തീർക്കുമെന്നാണ് പ്രതീക്ഷ. മായ റാവു, ഇഗ്നാസിയോ മറ്റിയോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. December 25-ന് ക്രിസ്മസ് ദിനത്തിൽ സിനിമ തിയേറ്ററിലെത്തുന്നു.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് പോലെ ബ്ലാക്ക് ഹ്യൂമർ ഇഷ്ടപ്പെടുന്നവർക്കുള്ള ചോയിസാണ് ED. സുരാജ് വെഞ്ഞാറമൂട് നായകനായ എക്സ്ട്രാ ഡീസന്റ് 20 മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
രസകരമായ സംഭാഷണങ്ങളും നാടക മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും ചേർത്ത ED സംവിധാനം ചെയ്തിരിക്കുന്നത് അമീർ പല്ലിക്കലാണ്. ഗ്രേസ് ആന്റണി, വിനയ പ്രസാദ്, ശ്യാം മോഹൻ എന്നിവരും ചിത്രത്തിലുണ്ട്.
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുക്കിയ പുത്തൻ ചിത്രമാണ് റൈഫിൾ ക്ലബ്. ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ സിനിമയും മികച്ച പ്രതികരണം നേടുന്നു. വൻതാരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. പെണ്ണുങ്ങൾക്കും മാസ്സാകാമെന്ന് കാണിച്ച സിനിമ കൂടിയാണ് Rifle Club.
മലയാളത്തിന്റെ ആക്ഷൻ ലേഡി വാണി വിശ്വനാഥ് മുഖ്യവേഷം ചെയ്യുന്നുണ്ട്. ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സെന്ന ഹെഗ്ഡെ തുടങ്ങിവരാണ് മറ്റ് താരങ്ങൾ. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, റംസാന്‍ മുഹമ്മദ്, പൊന്നമ്മ ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവരാണ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.
സുരാജ് വെഞ്ഞാറമൂടിന്റെ മദനോത്സവം, അമൽ നീരദ് ചിത്രം ബൊഗെയ്ൻവില്ല എന്നിവ ഒടിടിയിലുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായ മുറയും ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു. ജോജു ജോർജ്ജിന്റെ പണി സോണി ലിവിൽ ഈ വാരം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് പ്രധാന താരങ്ങളായ ചിത്രമാണിത്. നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത ചിത്രം ഒടിടിയിലെത്തി. മനോരമ മാക്സിലാണ് മലയാളചിത്രം സ്ട്രീം ചെയ്യുന്നത്. ഐ ആം കാതലൻ എന്ന നസ്ലെൻ ചിത്രവും ഈ വാരം ഒടിടിയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.
കനി കുസൃതിയുടെ ഇന്തോ-ഫ്രഞ്ച് ചിത്രമാണ് Girls Will Be Girls. പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവരാണ് മറ്റ് താരങ്ങൾ. ഹിന്ദിയിലും ഇംഗ്ലീഷിലും ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷുചി ടലതിയാണ്. ഗേള്‍സ് വിൽ ബി ഗേള്‍സ് ആമസോണ്‍ പ്രൈമിൽ പ്രദർശനത്തിനെത്തി.
ഇതിന് പുറമെ ഹക്കീം ഷാജഹാൻ നായകനായ കടകൻ, മീരാ ജാസ്മിന്റെ പാലും പഴവും എന്നിവയും ഒടിടിയിലുണ്ട്. പാലും പഴവും നിങ്ങൾക്ക് സൈന പ്ലേയിൽ ലഭ്യമാണ്. സൺ NXT-ലൂടെ കടകൻ എന്ന ആക്ഷൻ ത്രില്ലർ ആസ്വദിക്കാം.
കൂടുതലറിയാൻ വായിക്കാം: ഈ ആഴ്ചയിൽ New OTT Release ചിത്രങ്ങൾ…