അവധി ദിവസങ്ങളും XMAS വെക്കേഷനും ആഘോഷിക്കാൻ Christmas Films ആസ്വദിക്കാം. അതും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന XMAS സ്പെഷ്യൽ ആനിമേറ്റഡ് ചിത്രങ്ങൾ കാണാം.
ദി പോളാർ എക്സ്പ്രസ് മുതൽ മികച്ച സിനിമകൾ ഒടിടിയിലുണ്ട്. എലൈൻ ക്രിസ്മസ്, ദി നൈറ്റ്മെയർ ബിഫോർ ക്രിസ്മസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഓൺലൈനിൽ നിങ്ങൾക്ക് കാണാനാകുക. ഒടിടിയിൽ അതും HD ക്വാളിറ്റിയിൽ നിങ്ങൾക്ക് സിനിമകൾ ആസ്വദിക്കാം.
നിങ്ങൾക്ക് സന്തോഷം നൽകുന്ന, ക്രിസ്മസ് ഫീൽ തരുന്ന സിനിമകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഡിസ്നിയും മറ്റും പുറത്തിറക്കിയിട്ടുള്ള ഇംഗ്ലീഷ് ആനിമേറ്റഡ് സിനിമകളാണ്. ഇവയിൽ പലതും നിങ്ങളുടെ ഭാഷയിൽ ആസ്വദിക്കാം. അല്ലെങ്കിൽ സബ്ടൈറ്റിലുകളോടെ ഒടിടിയിൽ കാണാനാവുന്നതാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ നോർവേയിൽ സ്ഥാപിച്ചിരിക്കുന്ന ക്ലോസ് സാന്താക്ലോസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള സിനിമയാണിത്. സെർജിയോ പാബ്ലോസ് സംവിധാനം ചെയ്ത ആനിമേറ്റഡ് കോമഡി ചിത്രമാണ് Klaus. നെറ്റ്ഫ്ലിക്സിൽ നിങ്ങൾക്ക് ക്ലോസ് ആസ്വദിക്കാം.
The Polar Express കാണാത്തവർ വിരളമായിരിക്കും. ദി പോളാർ ഭാഗത്തേക്കുള്ള ട്രെയിനും, ഉദ്വേഗജനകമായ യാത്രയും മ്യൂസിക്കും എല്ലാം നിറഞ്ഞ ക്രിസ്മസ് രാത്രി. ക്രിസ്മസ് ഇഷ്ടപ്പെടുന്നവർ മിസ്സാക്കരുതാത്ത ആനിമേറ്റഡ് ചിത്രമാണിത്. കണ്ടവർക്ക് വീണ്ടും കാണാം, നെറ്റ്ഫ്ലിക്സിൽ ദി പോളാർ എക്സ്പ്രസ് ലഭ്യമാണ്.
സാന്തയുടെ മകനും ക്രിസ്മസ് സമ്മാനങ്ങളും നിറഞ്ഞ ഉദ്വേഗജനകമായ ക്രിസ്മസ് രാത്രിയാണിത്. ഒറ്റ രാത്രിയിൽ ആർതറിന് എത്തിക്കാനുള്ളത് 2 ബില്യൺ ആൾക്കാർക്ക് ക്രിസ്മസ് സമ്മാനങ്ങളാണ്. Arthur Christmas ആമസോൺ പ്രൈം വീഡിയോയിൽ ആസ്വദിക്കാം.
മെലന്റസ് സംവിധാനം ചെയ്ത ആനിമേറ്റഡ് ഫാന്റസി ചിത്രമാണിത്. എന്താണ് ശരിക്കും ക്രിസ്മസ് എന്നത് കണ്ടെത്തുന്ന ചാർലിയുടെ കഥയാണ് സിനിമ. കുട്ടികൾക്ക് എന്റർടെയിൻമെന്റും ഒപ്പം നല്ലൊരു മെസേജും നൽകുവാൻ A Charlie Brown Christmas സിനിമയ്ക്ക് സാധിക്കും. എ ചാർലി ബ്രൌൺ ക്രിസ്മസ് നിങ്ങൾക്ക് ആപ്പിൾ ടിവിയിൽ ആസ്വദിക്കാം.
യൂണിവേഴ്സൽ പിക്ചേഴ്സ് നിർമിച്ച ആനിമേറ്റഡ് ചിത്രമാണ് The Grinch. ദി ഗ്രിഞ്ചും മാക്സ് എന്ന അവന്റെ നായയും ക്രിസ്മസ് ആഘോഷങ്ങൾ തകർക്കാൻ ശ്രമിക്കുന്ന വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ലിക്സിൽ സിനിമ ആസ്വദിക്കാം.
മ്യൂസിക്കൽ ഫാന്റസി ഇഷ്ടപ്പെടുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണിത്. നമ്മുടെ ക്രിസ്മസ് സാന്തയെ തട്ടിക്കൊണ്ടുപോയാൽ എന്ത് സംഭവിക്കും? അതാണ് ദി നൈറ്റ്മെയർ ബിഫോർ ക്രിസ്മസ് എന്ന ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. The Nightmare Before Christmas ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
ദി പോളാർ എക്സ്പ്രസ്
Stay Tuned ഡിജിറ്റ് മലയാളം: ഇനിയും ചിത്രങ്ങൾ റെക്കമൻഡ് ചെയ്യാം.