Bougainvillea OTT: മലയാളി പ്രേക്ഷകർ കാത്തിരുന്ന Amal Neerad ചിത്രമാണ് ബോഗയ്ൻവില്ല. സൈക്കോ ക്രൈം ത്രില്ലർ ചിത്രം ബോഗയ്ൻവില്ലയുടെ ഒടിടി റിലീസ് തീയതി എത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ അണിനിരന്ന ചിത്രമാണിത്. പട്ടാളം, മീശമാധവൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ജ്യോതിർമയി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രം കൂടിയാണിത്.
ഇതുവരെ ജ്യോതിർമയിയെ കണ്ടു ശീലിച്ച വേഷത്തിൽ നിന്ന് വ്യത്യസ്തമായാണ് ബോഗയ്ൻവില്ലയിൽ അവതരിപ്പിച്ചിരിക്കുന്നത്. താരം തിരിച്ചെത്തുന്നത് ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ സിനിമയിലൂടെ ആണെന്നതും പ്രത്യേകതയാണ്.
അമൽ നീരദ് സംവിധാനം ചെയ്ത സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെയാണ് മലയാള ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. ഡിസംബര്‍ 13 ന് ബോഗയ്ൻവില്ല സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഓൺലൈനിൽ കാണാം.
ഭീഷ്‍മപര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ ഭാഗമാകുന്നു. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ബോഗയ്ൻവില്ലയ്ക്ക് ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിവേക് ഹർഷനാണ് സിനിമയ്ക്കായി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നു. തപസ് നായക് ആണ് സൗണ്ട് ഡിസൈനർ. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജ്യോതിർമയിയും കുഞ്ചാക്കോ ബോബനുമാണ് ബോഗയ്ൻവില്ലയുടെ നിർമാതാക്കൾ.
ചിത്രത്തിൽ ജ്യോതിർമയി റീതു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റീതുവിന്റെ ഭർത്താവായി കുഞ്ചാക്കോ ബോബൻ വേഷമിടുന്നു. അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് കോഷിയായി ഫഹദ് ഫാസിൽ എത്തുന്നു.
Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…
പുഷ്പ 2- ദി റൂൾ തിയേറ്ററുകളിലേക്ക് എത്തുന്നു. ഫഹദ് ഫാസിൽ അല്ലു അർജുന് എതിർമുഖമായി എത്തുന്ന പാൻ-ഇന്ത്യ ചിത്രമാണിത്. ഡിസംബർ 5-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.