SS Rajamouli സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം Baahubali തിരിച്ചുവരുന്നു. 2 ഭാഗങ്ങളായാണ് പാൻ-ഇന്ത്യൻ ചിത്രം ബാഹുബലി പുറത്തിറക്കിയത്. ഇപ്പോഴിതാ Baahubali Series നിർമിക്കുന്നുവെന്ന് രാജമൗലി അറിയിച്ചു.
Baahubali Series നിർമിക്കാൻ വളരെ മുമ്പും പദ്ധതികളുണ്ടായിരുന്നു. ബാഹുബലി: ബിഫോർ ദി ബിഗിനിങ് എന്ന സീരീസ് നിർമിക്കാനായിരുന്നു പദ്ധതി. Netflix ലൈവ്-ആക്ഷൻ വെബ് സീരീസായി ഇത് നിർമിക്കാനുള്ള പണിയും തുടങ്ങി. ചില എപ്പിസോഡുകൾ ചിത്രീകരിച്ച ശേഷം, നെറ്റ്ഫ്ലിക്സ് പ്രോജക്റ്റ് നിർത്തിവച്ചു.
ബാഹുബലി സിനിമയെ അടിസ്ഥാനമാക്കി സീരീസ് വരുന്നെന്ന് സംവിധായകൻ എക്സിലൂടെ അറിയിച്ചു. ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും പറഞ്ഞു. ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന പേരിലാണ് സീരീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ബാഹുബലി സീരീസിന്റെ റിലീസ് തീയതിയും പുറത്തുവന്നു. ഒടിടി പ്ലാറ്റ്ഫോം തന്നെയാണ് ഒഫീഷ്യൽ അക്കൌണ്ടിലൂടെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചത്.
ഇതെന്നാൽ ഇത്തവണ നെറ്റ്ഫ്ലിക്സിലല്ല വരിക. സീരീസ് ആനിമേറ്റഡ് വേർഷനായാണ് പുറത്തിറക്കുക. 2015-ൽ പുറത്തിറങ്ങിയ ബാഹുബലിയും രണ്ടാം ഭാഗവും ആഗോള ഹിറ്റായിരുന്നു. തെലുങ്ക് സിനിമയെ ലോകോത്തര വേദിയിൽ എത്തിച്ച ചിത്രം കൂടിയായിരുന്നു ഇത്.
പ്രഭാസ്, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. സത്യരാജ്, തമന്ന, രോഹിണി തുടങ്ങിയരും മുഖ്യവേഷങ്ങൾ ചെയ്തു. റാണ ദഗ്ഗുബാട്ടി, നാസർ എന്നിവരായിരുന്നു ബാഹുബലിയിലെ പ്രതിനായക വേഷങ്ങൾ അവതരിപ്പിച്ചത്.
ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് ബാഹുബലി ആരാധകരെ ആവേശത്തിലാക്കുമെന്നത് ഉറപ്പ്. എന്നാൽ ആനിമേറ്റഡ് സീരീസിനേക്കാൾ ലൈവ്-ആക്ഷൻ സീരീസിനോട് കൂടുതൽ പ്രേക്ഷകർക്കും താൽപ്പര്യം. എങ്കിലും ബാഹുബലിയെയും ശിവഗാമിയെയും പുതിയ രൂപത്തിൽ ആസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.
ആനിമേറ്റഡ് സീരീസിന്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്ന് എസ്എസ് രാജമൗലി അറിയിച്ചു. മഹിഷ്മതിയിലെ പ്രജകൾ വീണ്ടും അദ്ദേഹത്തിനായി മന്ത്രിക്കുന്നു. അപ്പോൾ ബാഹുബലിയുടെ വരവ് തടയാൻ ഒരു ലോകത്തിനും കഴിയില്ല. എന്ന വിവരണത്തോടെയാണ് സംവിധായകൻ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും സീരീസിന്റെ സ്ട്രീമിങ്. മെയ് രണ്ടാം വാരം മുതൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചേക്കും. ഡിസ്നി ഹോട്ട്സ്റ്റാർ ഇക്കാര്യം സ്ഥിരീകരിച്ചു. മെയ് 17 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
READ MORE: മനിതൻ ഉണർന്തു കൊള്ള…. Manjummel Boys ott റിലീസ് തീയതി പുറത്തുവിട്ട് Hotstar
ബാഹുബലി OTT സീരീസിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ വിസ്മയമായേക്കും. ആനിമേറ്റഡ് സീരീസ് തെലുങ്ക് കൂടാതെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.