Kishkindha Kaandam OTT: റെക്കോഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കി, ONAM ബോക്സ് ഓഫീസ് ഹിറ്റ് എവിടെ കാണം?

Kishkindha Kaandam OTT: റെക്കോഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കി, ONAM ബോക്സ് ഓഫീസ് ഹിറ്റ് എവിടെ കാണം?
HIGHLIGHTS

ആസിഫ് അലി നായകനായ ചിത്രമാണ് Kishkindha Kaandam

പ്രവചനാതീതമായ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്

സൂപ്പർ ഹിറ്റ് ചിത്രം റെക്കോഡ് വിലയ്ക്ക് ഒടിടിയിൽ വിറ്റുപോയെന്നാണ് റിപ്പോർട്ട്

Kishkindha Kaandam OTT: ആസിഫ് അലി നായകനായ ചിത്രമാണ് Kishkindha Kaandam. ഓണത്തിന് റിലീസിന് എത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായി. ഹൌസ്ഫുൾ ഷോകളിൽ ഇപ്പോഴും സിനിമ തിയേറ്ററുകളിലുണ്ട്.

Kishkindha Kaandam OTT അപ്ഡേറ്റ്

പ്രവചനാതീതമായ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. സിനിമാറ്റോഗ്രാഫർ കൂടിയായ ബാഹുല്‍ രമേഷാണ് തിരക്കഥാകൃത്ത്. ദിന്‍ജിത്ത് അയ്യത്താന്‍ ആണ് കിഷ്‌കിന്ധാകാണ്ഡം സംവിധാനം ചെയ്തിരിക്കുന്നത്. ഇതുവരെ 57 കോടിയ്ക്ക് മുകളിൽ സിനിമ കളക്ഷൻ നേടിയെടുത്തു. അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ എന്നിവരാണ് മറ്റ് താരങ്ങൾ.

Kishkindha Kaandam OTT റെക്കോഡ് വിലയ്ക്ക് വിറ്റു

ആസിഫ് സോളോ നായകനായതിൽ ആദ്യ 50 കോടി ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. ഇപ്പോഴിതാ Kishkindha Kaandam ഒടിടി അപ്ഡേറ്റ് വരുന്നു. സൂപ്പർ ഹിറ്റ് ചിത്രം റെക്കോഡ് വിലയ്ക്ക് ഒടിടിയിൽ വിറ്റുപോയെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയതെന്നാണ് വിവരം.

Kishkindha Kaandam റെക്കോഡ് വിലയ്ക്ക് വിറ്റു

സിനിമയുടെ തിയേറ്റർ വിജയമാണ് മലയാള സിനിമയ്ക്ക് ഒടിടി പാർട്നറിൽ നിന്ന് ഇത്രയും വലിയ അംഗീകാരം നേടിക്കൊടുത്തത്. 12 കോടി രൂപയ്ക്കാണ് കിഷ്കിന്ധാ കാണ്ഡം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകൾ ലഭ്യമല്ല.

മലയാളത്തിലെ മിക്ക ഹിറ്റ് ചിത്രങ്ങളും ഇപ്പോൾ വാങ്ങുന്നത് ഹോട്ട്സ്റ്റാറാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഗുരുവായൂരമ്പല നടയിൽ പോലുള്ള ചിത്രങ്ങളെല്ലാം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ഏറ്റവും പുതിയ മലയാളം ഹിറ്റ് ചിത്രത്തെയും ഹോട്ട്സ്റ്റാർ വാങ്ങി. അതേ സമയം ഏഷ്യാനെറ്റ് സിനിമയുടെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സും സ്വന്തമാക്കി.

ഒടിടി റിലീസ് എപ്പോൾ?

സിനിമ ഏത് ഒടിടിയിൽ എത്തുമെന്നതിൽ മാത്രമാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ വ്യക്തമല്ല. എന്തായാലും ഒക്ടോബറിൽ കിഷ്കിന്ധാകാണ്ഡം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കണ്ട. നവംബർ ആദ്യ വാരം സസ്പെൻസ് ചിത്രം ഒടിടി റിലീസിന് എത്തിയേക്കും.

Also Read: Top Movies of The Year: മലയാളത്തിൽ ഇതുവരെ എത്തിയ മികച്ച സിനിമകൾ

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo