Allu Arjun റെക്കോഡ് ഹിറ്റ് ചിത്രം Pushpa 2 എപ്പോൾ നെറ്റ്ഫ്ലിക്സിൽ? Latest Update
Pushpa 1: The Rise എന്നാ ഒന്നാം ഭാഗം റിലീസ് ചെയ്തത് നെറ്റ്ഫ്ലിക്സിലല്ല
Allu Arjun-ന്റെ പുഷ്പ 2 നെറ്റ്ഫ്ലിക്സിലായിരിക്കും സിനിമ റിലീസ് ചെയ്യുക
പുഷ്പരാജ് എപ്പോൾ നെറ്റ്ഫ്ലിക്സിൽ വരുമെന്നോ?
Allu Arjun നായകനായ Pushpa 2: The Rule തിയേറ്ററുകളിൽ ആറാടുകയാണ്. സിനിമയ്ക്ക് കേരളത്തിൽ ചില നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. എന്നാലും മറ്റ് ഭാഷകളിൽ പുഷ്പ 2 കത്തിക്കയറുന്നു. റിലീസിന് ഒരു ആഴ്ച ആകുന്നതിന് മുന്നേ സിനിമ 1000 കോടി ക്ലബ്ബിലെത്തി.
Allu Arjun പുഷ്പ 2: OTT Update
പുഷ്പ 2 ചിത്രത്തിന്റെ തിയേറ്റർ റിലീസിന് മുന്നേ ഒടിടി അപ്ഡേറ്റും എത്തിയിരുന്നു. പുഷ്പ 2 നെറ്റ്ഫ്ലിക്സാണ് വാങ്ങിയതെന്ന് ഈ ഒടിടി പ്ലാറ്റ്ഫോം തന്നെ ഔദ്യോഗിക അറിയിപ്പ് നൽകി. ജനുവരിയിൽ സോഷ്യൽ മീഡിയ വഴിയാണ് നെറ്റ്ഫ്ലിക്സ് Pushpa 2 OTT Release പ്രഖ്യാപിച്ചത്. എന്നാൽ സിനിമയുടെ ഡിസംബർ റിലീസിന് ശേഷം തീയതിയെ കുറിച്ച് അപ്ഡേറ്റൊന്നും നെറ്റ്ഫ്ലിക്സിൽ നിന്ന് ലഭിച്ചിട്ടില്ല.
Pushpa 1: The Rise എന്നാ ഒന്നാം ഭാഗം റിലീസ് ചെയ്തത് നെറ്റ്ഫ്ലിക്സിലല്ല. ഈ സിനിമയുടെ ഒടിടി അവകാശം വാങ്ങിയത് ആമസോൺ പ്രൈമായിരുന്നു. എന്നാൽ ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരുന്ന പുഷ്പയുടെ രണ്ടാം ഭാഗം നെറ്റ്ഫ്ലിക്സുമായി ഡീൽ ചെയ്തു.
Allu Arjun പുഷ്പരാജ് എപ്പോൾ നെറ്റ്ഫ്ലിക്സിൽ?
നെറ്റ്ഫ്ലിക്സിലായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നത് ഏകദേശം ഉറപ്പാണ്. പുഷ്പ 2 തെലുഗു, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഉൾപ്പെടുന്ന വിവിധ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും. സിനിമ വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
275 കോടി രൂപയ്ക്കാണ് പുഷ്പ 2 എന്ന സിനിമയുടെ OTT അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തിയറ്ററുകളിൽ സിനിമ എത്തിയത് ഡിസംബർ 5-നാണ്. ഈ റിലീസ് തീയതി കഴിഞ്ഞ് ഒടിടിയ്ക്കായി ആറ് മുതൽ എട്ട് ആഴ്ചകൾ വരെ കാത്തിരിക്കേണ്ടി വരും. ഇങ്ങനെ ഒന്നരമാസത്തിന് ശേഷമായിരിക്കും പുഷ്പ 2 OTT പ്ലാറ്റ്‌ഫോമിൽ എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുവരെയും നെറ്റ്ഫ്ലിക്സോ നിർമാതാക്കളോ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
Pushpa 2: The Rule
പുഷ്പ 2 ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിൽ ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീലീല, ജഗപതി ബാബു, മാസ്റ്റർ ധ്രുവൻ തുടങ്ങിയവരും പുഷ്പ 2ലുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile