OTT Trending: Gen Z പിള്ളേർക്ക് Qalb ഖൽബിൽ കേറി കരഞ്ഞു വയ്യാതായി, Golam നായകന്റെ പ്രണയസിനിമ റീൽസിലും ട്രോളിലും താരമാകുന്നു!
Golam സിനിമയുടെ നായകന്റെ പ്രണയചിത്രം Qalb OTT-യിലെത്തി ആഴ്ചകൾ കഴിഞ്ഞു
ഖൽബ് കണ്ട പലർക്കും കരച്ചിൽ നിർത്താനാകുന്നില്ല എന്നാണ് അഭിപ്രായം വരുന്നത്
രഞ്ജിത്ത് സജീവും നേഹ നസ്‌നീനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
OTT Trending: Golam സിനിമയുടെ നായകന്റെ പ്രണയചിത്രം Qalb OTT-യിലെത്തി ആഴ്ചകൾ കഴിഞ്ഞു. എന്നാലും റീൽസിലും Memes-ലും ഈ മലയാളചിത്രമാണ് ഹിറ്റാകുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്ത ഖൽബ് തിയേറ്ററിൽ വലിയ തരംഗമായില്ല. എന്നാൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിന് ശേഷം മികച്ച പ്രതികരണം നേടുന്നു.
Qalb Movie: റീൽസിലും ട്രോളുകളിലും തരംഗം
സിനിമ കണ്ട് കരയാത്തവർ ആരുമില്ലെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ ട്രോൾ പേജുകളിലും നിറയുന്ന കമന്റ്. എന്നാൽ ഇത് ഒരു ക്രിഞ്ച് സിനിമയായി എന്നും ചില അഭിപ്രായങ്ങളുണ്ട്.
വമ്പൻ ഹൈപ്പ് കൊടുക്കാനില്ലെങ്കിലും, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണിതെന്നാണ് പരക്കെയുള്ള അഭിപ്രായം. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം നെഗറ്റീവ് റിവ്യു ഇട്ട യൂട്യൂബേഴ്സിനെയും പ്രേക്ഷകർ വിമർശിച്ചു. ഇവരുടെ നിരൂപണത്താൽ നല്ലൊരു സിനിമ തിയേറ്ററിൽ നഷ്ടമായെന്നാണ് പലരും പറയുന്നത്.
Qalb OTT: Z ജെനറേഷൻ ഖൽബിലേറ്റി!
ഖൽബ് കണ്ട പലർക്കും കരച്ചിൽ നിർത്താനാകുന്നില്ല എന്നാണ് അഭിപ്രായം വരുന്നത്. പ്രത്യേകിച്ച് Gen Z പിള്ളേർക്ക് സിനിമ ശരിക്കും ഖൽബിൽ കേറിയെന്നാണ് അഭിപ്രായം. ഖൽബിന്റെ ക്ലൈമാക്സിന് ശേഷം ഹൃദയം തകർന്ന ഫീലാണെന്നും പ്രേക്ഷകർ പറയുന്നു. ട്രോൾ യൂട്യൂബർ ഉബൈദ് ഇബ്രഹാമും ഖൽബിന്റെ മിശ്ര അഭിപ്രായത്തെ കുറിച്ച് വീഡിയോ പുറത്തിറക്കി.
1997 മുതലുള്ള തലമുറയാണ് Z ജനറേഷൻ എന്നു പറയുന്നത്. ഇപ്പോഴത്തെ കൌമാരക്കാരും ഒരു വിഭാഗം യുവാക്കളും ഉൾപ്പെടുന്ന തലമുറയാണിത്. ഖൽബും കാൽപോയും തുമ്പിയുമെല്ലാം യുവഹൃദയങ്ങളിൽ കയറിപ്പറ്റിയെന്ന് വേണം ഇതിലൂടെ മനസിലാക്കാൻ.
ഖൽബ്: വിശേഷങ്ങൾ
രഞ്ജിത്ത് സജീവും നേഹ നസ്‌നീനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിദ്ധീഖ്, ലെന, ആതിര പട്ടേൽ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. യൂട്യൂബിലൂടെ പ്രശസ്തരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Also Read: വീണ്ടും OTT HIT അടിച്ച് ‘ഗോളം’ നായകൻ, പ്രണയത്തിന്റെ 7 തലങ്ങൾ പറഞ്ഞ മൊഞ്ചുള്ള കഥ
ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് സിനിമ നിർമിച്ചത്. വിജയ് ബാബുവാണ് നിർമാതാവ്. ഷാരോൺ ശ്രീനിവാസ് പ്രണയചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. പ്രണയത്തിന്റെ ഏഴ് തലങ്ങൾ അടുക്കിപ്പറക്കി കാണിച്ചിരിക്കുന്ന മലയാളചിത്രമാണ് ഖൽബ്.
ഒടിടിയിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് സിനിമ ആമസോൺ പ്രൈമിൽ ആസ്വദിക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile