Aavesham on Prime Video: ഇതുവരെ ഇങ്ങനെയൊരു Deal ഇല്ല! Aavesham OTT Rights വിറ്റുപോയത് ഇത്ര ഭീമൻ തുകയിലോ!
തിയേറ്ററുകളിൽ 150 കോടിയും കടന്ന് മുന്നേറുന്ന ചിത്രമാണ് Aavesham
ആമസോൺ പ്രൈമിൽ മെയ് 9 മുതൽ സ്ട്രീം ചെയ്യുമെന്നാണ് കരുതുന്നത്
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സിനിമ വിറ്റുപോയത്
തിയേറ്ററുകളിൽ 150 കോടിയും കടന്ന് മുന്നേറുന്ന ചിത്രമാണ് Aavesham. എന്നാൽ ബിഗ്സ്ക്രീനിൽ തേരോട്ടം നടത്തുമ്പോഴും സിനിമ ഒടിടിയിലേക്ക് വരുന്നു. മെയ് 9-ന് Aavesham OTT release ചെയ്യുമെന്നാണ് അറിയിപ്പ്. വളരെ യാദൃശ്ചികമായാണ് ബ്ലോക്ക് ബസ്റ്റർ ചിത്രം ഒടിടി റിലീസിന് എത്തുന്നത്.
Aavesham OTT
മെയ് അവസാനമോ, ജൂൺ ആദ്യമോ Aavesham ഒടിടി റിലീസിനെത്തുമെന്നായിരുന്നു സൂചന. എന്നാൽ സിനിമാപ്രേമികളെയെല്ലാം ഞെട്ടിച്ച് ചിത്രത്തിന്റെ ഒടിടി പ്രഖ്യാപിക്കുകയായിരുന്നു.
തിയേറ്റർ റിലീസിന് ഇരുപത്തിയൊമ്പതാം ദിവസമാണ് ഒടിടി റിലീസിൽ എത്തുന്നത്. ഇത് തിയേറ്ററുകളിൽ ആവേശത്തിന്റെ ആവേശം കെടുത്തുമെന്ന് വാദങ്ങളുയർന്നിരുന്നു. വൻതുക ഒടിടി ഓഫർ ചെയ്തതുകൊണ്ടാണ് സിനിമ ഇത്ര വേഗം ഒടിടിയിൽ വരുന്നതെന്നും റിപ്പോർട്ടുകൾ വന്നു.
സിനിമയുടെ നിർമാതാക്കൾക്ക് ബിസിനസ്സാണ് വലുത. അതിനാൽ ഈ തീരുമാനത്തോട് യോജിക്കുന്നുവെന്നും ഒരു കൂട്ടർ വാദിച്ചു. എന്തായാലും ആമസോൺ പ്രൈമിൽ മെയ് 9 മുതൽ സ്ട്രീം ചെയ്യുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ആവേശത്തിന് ലഭിച്ച ഒടിടി തുകയെ കുറിച്ച് ചില ഊഹാപോഹങ്ങൾ വരുന്നുണ്ട്.
Aavesham OTT ഡീൽ എത്ര?
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സിനിമ വിറ്റുപോയതെന്ന് പറയുന്നു. ആമസോൺ പ്രൈം വലിയ ഡീലിലാണ് ആവേശത്തെ സ്വന്തമാക്കിയത്. അതിനാലാണ് ഇത്ര നേരത്തെ സിനിമ ഒടിടിയിലേക്ക് വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളവും ഒടിടിയും
മലയാള സിനിമകളെ പൊതുവെ ഒടിടി നിരസിക്കുകയാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. ബോക്സ് ഓഫീസ് ഹിറ്റുകളായാലും റിലീസ് ചെയ്തതിന് ശേഷവും ഒടിടി വാങ്ങുന്നത് കുറവാണ്. മറ്റ് ഭാഷകൾക്ക് ലഭിക്കുന്ന ഡീലുകൾ മലയാള സിനിമയ്ക്ക് ലഭിക്കാറില്ലെന്നും ആരോപണം ഉയരുന്നു.
താരമൂല്യവും തിയേറ്റർ വിജയവും നോക്കിയാണ് ഒടിടി റൈറ്റ്സ് വിറ്റുപോകാറുള്ളത്. ഫഹദ് ഫാസിൽ നിലവിൽ പാൻ-ഇന്ത്യൻ താരത്തിലേക്ക് വളരുകയാണ്. അതിനാൽ തന്നെ ആവേശം ചിത്രത്തിനും വമ്പൻ തുക പ്രൈം നൽകിയെന്നാണ് റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 35 കോടി ഒടിടിയിൽ നിന്ന് നേടി. ആമസോൺ പ്രൈം ഇത്രയും ഭീമൻ തുകയ്ക്കാണ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.
READ MORE: BSNL 4G Update: ഓഗസ്റ്റ് മുതൽ സർക്കാരിന്റെ 4G Network ലഭിച്ചേക്കും, ആത്മനിർഭർ വഴി
ഫഹദ് വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ആവേശത്തിൽ എത്തിയത്. ബംഗളൂരു പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ കോമഡി ചിത്രമാണിത്. രോമാഞ്ചം സംവിധായകൻ ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile