Rekhachithram OTT release
March മാസത്തെ പ്രധാന ഒടിടി റിലീസായിരുന്നു Rekhachithram. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് രേഖാചിത്രം. ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമ മാർച്ച് മാസം ആദ്യം തന്നെ ഒടിടിയിൽ റിലീസിനെത്തി.
എന്നാൽ വീണ്ടും രേഖാചിത്രം ഒടിടി റിലീസ് വാർത്തകളിൽ ഇടംപിടിക്കുകയാണ്. എങ്ങനെയെന്നോ? തെലുഗിലും സിനിമ പ്രചരിപ്പിക്കുന്നതിനായി പുതിയ ഒടിടി റിലീസ് സഹായിക്കും.
2025-ലെ ഏക ഹിറ്റ് ചിത്രമായിരുന്നു രേഖാചിത്രം. വളരെ വ്യത്യസ്തമായുള്ള കഥാവിഷ്കരണമാണ് ചിത്രത്തിന്റേത്. സോണി ലിവിലൂടെ സിനിമ ഒടിടി റിലീസിന് എത്തിയിരുന്നു. മാർച്ച് 7 മുതലാണ് രേഖാചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.
എന്നാലിപ്പോഴിതാ സിനിമ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലെല്ലാം സിനിമ ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ ആഹാ വീഡിയോയിലും ചിത്രം റിലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന് പുറത്തുള്ള പ്രേക്ഷകരും രേഖാചിത്രം ഏറ്റെടുത്തുവെന്ന് തെളിയിക്കുന്നതാണ് രണ്ടാമത്തെ ഒടിടി റിലീസ്. ഇനി കൂടുതൽ തെലുഗു പ്രേക്ഷകരിലേക്ക് സിനിമ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ എത്തിച്ചേരുകയാണ്.
കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് കാണാതാകുന്ന രേഖ എന്ന പെൺകുട്ടിയുടെ പിന്നാലെ സഞ്ചരിക്കുന്ന ചിത്രമാണിത്. പതിവ് ശൈലികൾ മാറ്റിപ്പിടിച്ചാണ് ഈ ഇൻവസ്റ്റിഗേഷൻ ചിത്രം ഒരുക്കിയിട്ടുള്ളത്.
മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയിൽ നടൻ മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്കരിച്ചത് വലിയ ശ്രദ്ധ നേടി.
ട്വിങ്കിള്‍ സൂര്യയും 80-കളിലെ മമ്മൂട്ടിയായി വിസ്മയിപ്പിച്ചു. കൂടാതെ പല താരങ്ങളുടെയും മക്കൾ അവരുടെ പഴയകാലം അവതരിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്. നടൻ ടിജെ രവിയുടെ പഴയകാലം ശ്രീജിത്ത് രവിയും, സംവിധായകൻ കമലിനെ അദ്ദേഹത്തിന്റെ മകനും അവതരിപ്പിച്ചിട്ടുണ്ട്. വളരെ വേറിട്ട അവതരണത്തിലൂടെ ബോക്സ് ഓഫീസിലെ പോലെ ഒടിടിയിലും സിനിമ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാമു സുനിലാണ് രേഖാചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രാമു സുനിലിനൊപ്പം ജോൺ മന്ത്രിക്കലും സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നു.