6 movies that are good as dragon and lucky baskhar for motivation and life success of middle class
പ്രദീപ് രംഗനാഥൻ നായകനായ തമിഴ് ചിത്രമാണ് Dragon. തിയേറ്ററുകളിലെ വിജയം Netflix റിലീസിലും റൊമാന്റിക് ഡ്രാമ ചിത്രം കൈവിട്ടിട്ടില്ല. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത സിനിമ ഒടിടി റിലീസിന് ശേഷവും വലിയ പ്രതികരണമാണ് നേടുന്നത്.
നല്ല അടിപൊളി തിരക്കഥയും അവതരണവും പ്രദീപ് രംഗനാഥന്റെ അഴിഞ്ഞാട്ടവുമാണ് ചിത്രം. ഒരു മിഡിൽ ക്ലാസ് യുവാവ് എങ്ങനെ ജീവിതത്തിൽ വിജയം നേടുന്നുവെന്നും, പിന്നീട് അവൻ നേരിടുന്ന ചില വെല്ലുവിളികളും എല്ലാം പാകത്തിന് ഡ്രാഗണിൽ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകൻ അശ്വത് മാരിമുത്തുവും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചു. അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, മിഷ്കിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നെറ്റ്ഫ്ലിക്സിൽ ഇക്കഴിഞ്ഞ വാരം മുതൽ തമിഴ് ചിത്രം സംപ്രേഷണം ആരംഭിച്ചു. ദി ഗോട്ടിന് ശേഷം എജിഎസ് എന്റർടൈയ്ൻമെന്റാണ് സിനിമ നിർമിച്ചത്. ഓ മൈ കടവുളേ ചിത്രത്തിന്റെ സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണിത്. തമിഴിലെ 2025 വർഷത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയും ഇത് തന്നെ. ഡ്രാഗൺ ഒടിടിയിൽ എത്തിയെങ്കിലും ഇപ്പോഴും തിയേറ്ററുകളിലും മുന്നേറുകയാണ്.
ജോളിയായി കണ്ട് രസിക്കാനും ചിരിക്കാനുമുള്ള ചിത്രം മാത്രമല്ല ഡ്രാഗൺ. സിനിമയുടെ കഥാവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തീരുമാനമാണ് നായകനെടുക്കുന്നത്. എന്നാൽ വളരെ നല്ലൊരു മെസേജോടെയാണ് ഡ്രാഗൺ കഥ പറഞ്ഞ് അവസാനിപ്പിക്കുന്നതും. ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമെകുന്ന ഡ്രാഗണെ പോലുള്ള മറ്റ് പ്രധാന സിനിമകൾ നോക്കിയാലോ?
2016-ലിറങ്ങിയ നിവിൻ പോളി ചിത്രമാണ് Jacobinte swargarajyam. ഒരു പ്രവാസി കുടുംബം കടന്നുപോയ യഥാർഥ സംഭവങ്ങളെയാണ് വിനീത് ശ്രീനിവാസൻ സിനിമയാക്കിയത്. രഞ്ജിപണിക്കര്‍, ശ്രീനാഥ് ഭാസി, ഐമ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
അപ്രതീക്ഷിതമായി ജേക്കബിന് നേരിടേണ്ടി വരുന്ന തിരിച്ചടിയും, അതിൽ നിന്നും ജെറി എന്ന മകൻ ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് കഥ. ശരിക്കും ആർക്കും പ്രചോദനമാകുന്ന യഥാർഥ ജീവിതമാണ് ജേക്കബിന്റെ സ്വർഗരാജ്യം.
ദുൽഖർ സൽമാനും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണിത്. കുടുംബചിത്രങ്ങളുടെ പ്രിയപ്പെട്ട കഥാനായകൻ സത്യന്‍ അന്തിക്കാടാണ് സിനിമ ഒരുക്കിയത്. പട്ടിണിയില്‍ നിന്നും ജീവിത വിജയത്തിലെത്തിയ അച്ഛന്റെ പെട്ടെന്നുള്ള തകർച്ചയും, അവിടെ നിന്നും ജോമോൻ എങ്ങനെ താങ്ങാകുന്നുവെന്നും സിനിമ കാണിച്ചുതരുന്നു. ഉഴപ്പനായ ജോമോൻ കുടുംബത്തിന്റെ ഉത്തരവാദിത്വത്തിൽ പങ്കാളിയായി എങ്ങനെ ജീവിതം കെട്ടിപ്പടുക്കുന്നുവെന്ന് ഈ ചിത്രത്തിൽ കാണാം.
ദീപാവലിയ്ക്ക് പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ബാസ്കർ. ഇത് തെലുഗിലാണ് റിലീസ് ചെയ്തതെങ്കിലും ഒടിടിയിലെത്തിപ്പോൾ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെട്ടു. പോരാഞ്ഞിട്ട് നെറ്റ്ഫ്ലിക്സിൽ ഏറ്റവും പേർ കണ്ട ഇന്ത്യൻ ചിത്രവും ഇതുതന്നെ. വെങ്കട്ട് അറ്റ്‌ലൂരി സംവിധാനം ചെയ്ത സിനിമയിൽ നായിക മീനാക്ഷി ചൗധരിയാണ്.
ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ ചില സാമ്പത്തിക തട്ടിപ്പാണ് കഥയുടെ പ്രമേയം. ഇങ്ങനെ തട്ടിപ്പുകളിലൂടെ പണം സമ്പാദിക്കണമെന്നല്ല സിനിമ പറയുന്നത്. ലക്കി ബാസ്കറിന്റെ അവസാനം തട്ടിപ്പിന്റെ ദൂശ്യവശങ്ങൾ നായകന് ബോധ്യപ്പെടുന്നുണ്ട്. നേരായ മാർഗത്തിലൂടെ ജീവിത വിജയം നേടാനുള്ള മെസേജും സിനിമയിൽ പറഞ്ഞു വയ്ക്കുന്നു.
Dulquer Salmaan, ഉണ്ണി മുകുന്ദൻ എന്നിവർ ടൈറ്റിൽ റോളിലെത്തിയ മലയാളചിത്രമാണിത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2014-ലാണ് Vikramadithyan പുറത്തിറങ്ങിയത്. നമിത പ്രമോദ്, ലെന, അനൂപ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
രണ്ട് കൂട്ടുകാരുടെ മത്സരപ്പരീക്ഷകളും സ്നേഹത്തോടെയുള്ള പോരാട്ടവും സിനിമയിൽ ഭംഗിയായി എടുത്തുവച്ചിട്ടുണ്ട്. ശരിക്കും പഠിച്ച് ജയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാകാനുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
തിയേറ്ററിലും ഒടിടിയിലും ഗംഭീര പ്രശംസ പിടിച്ചുപറ്റിയ ഹിന്ദി ചിത്രമാണ് 12th fail. വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ വിക്രാന്ത് മാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു മോട്ടിവേഷണൽ സിനിമാക്കഥ മാത്രമല്ല 12ത് ഫെയിൽ. ഇത് മനോജ് കുമാറെന്ന ഐപിഎസ്സുകാരന്റെ ജീവിതവിജയത്തിന്റെ ഡോക്യുമെന്ററിയാണെന്ന് പറയാം. മനോജ് ശർമയുടെ ജീവിതം അനുരാഗ് പഥക്ക് നോവലാക്കി എഴുതിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വിധു വിനോദ് ചോപ്ര സിനിമ ഉണ്ടാക്കിയത്.
ഇപ്പോൾ പല മിഡിൽ ക്ലാസ് 90S-ന്റെയും വാട്സ്ആപ്പ് സ്റ്റാറ്റസായി കളിക്കുന്നുണ്ട് പൊന്മാൻ. ബേസിൽ ജോസഫ് ടൈറ്റിൽ റോളിലെത്തിയ ഏറ്റവും പുതിയ മലയാളചിത്രമാണിത്. ബേസിലിന്റെ അജേഷ് എങ്ങനെ തന്റെ ജീവിതവും ജോലിയും കൂറും മറ്റുള്ളവരുടെ വിശ്വാസവും കെട്ടിപ്പടുത്തതെന്ന് പൊന്മാനിൽ കാണാം.
ജി ആർ ഇന്ദുഗോപൻ യഥാർഥ സംഭവങ്ങളെ കോർത്തിണക്കി രചിച്ച നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കൊല്ലം തീരദേശ ജീവിതങ്ങളും, സ്ത്രീധനവും പ്രമേയമാക്കി നവാഗതനായ ജ്യോതിഷ് ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്.
Also Read: ആസിഫ് അലിയുടെ Rekhachithram വീണ്ടും OTT release ചെയ്തു, ഇനി ഈ ആപ്പിലും സിനിമ കാണാം