ആഗോളതലത്തിൽ High Rated Films പട്ടികയിൽ 5 മലയാള സിനിമകൾ. 2024-ലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള സിനികളിൽ Malayalam Movies ഇടംപിടിച്ചു. അഞ്ച് മലയാള ചലച്ചിത്രങ്ങൾ ഉൾപ്പെടെ ഏഴ് ഇന്ത്യൻ സിനിമകളാണ് ലിസ്റ്റിലുള്ളത്. Manjummel Boys ആണ് ലിസ്റ്റിലെ ആദ്യ മലയാളചിത്രം.
Letterboxd എന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സർവ്വീസിന്റെ ലിസ്റ്റിലാണ് മലയാളസിനിമകളുടെ കീർത്തി. യൂസര്‍ റേറ്റിങ് അനുസരിച്ചാണ് ടോപ് റേറ്റഡായുള്ള 25 സിനിമകൾ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ആദ്യ പത്തിൽ Manjummel Boys, Aattam ചിത്രങ്ങൾ ഉൾപ്പെടുത്തു. ഈ ടോപ് സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോമുകളും താഴെ നൽകുന്നു.
ബോക്സ് ഓഫീസ് ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്. പത്താം സ്ഥാനത്ത് ആട്ടം ഇടംപിടിച്ചു. മെഗാസ്റ്റാറിന്റെ ഭ്രമയുഗം ആഗോള ലിസ്റ്റിൽ പതിനഞ്ചാമതായുണ്ട്. തൊട്ടടുത്ത സ്ഥാനത്തായി ഫഹദ് ഫാസിൽ ചിത്രം ആവേശവും ഇടംപിടിച്ചു. 25-ാം സ്ഥാനത്ത് തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ പ്രേമലു ആണുള്ളത്.
ഭാഷാഭേദമന്യേ ഗംഭീര പ്രശംസ നേടിയ ഹിന്ദി ചിത്രമാണ് ലാപതാ ലേഡീസ്. കിരൺ റാവു ആണ് ചിത്രത്തിന്റെ സംവിധായിക. ലാപതാ ലേഡീസ് ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റിൽ അഞ്ചാമതാണ്. പട്ടികയിലെ ആദ്യ സ്ഥാനത്തുള്ള ഇന്ത്യൻ ചിത്രം ഇതാണ്.
രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് (ഏഴാമത്). പഞ്ചാബി ഗായകൻ അമർ സിംഗ് ചംകീലയുടെ ബയോപിക് ചിത്രവും ലിസ്റ്റിലുണ്ട്. ചംകീല എന്ന ടൈറ്റിലിലുള്ള സിനിമ പട്ടികയിൽ 20-ാം സ്ഥാനത്താണ്.
Dune Part 2 ആണ് ഒന്നാം സ്ഥാനത്ത്. Hundreds of Beavers രണ്ടാമനായി. ജൂൺ 30-നാണ് ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റ് പുറത്തുവിട്ടത്. സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന ആസ്വാദകർ അംഗങ്ങളായുള്ള നെറ്റ്‍വര്‍ക്കിങ് സർവ്വീസാണ് ലെറ്റര്‍ബോക്സ്ഡ്.
ഹൈ റേറ്റഡ് സിനിമയിൽ ആദ്യസ്ഥാനത്തുള്ള ഇന്ത്യൻ ചിത്രം ലാപതാ ലേഡീസാണ്. നെറ്റ്ഫ്ലിക്സിലാണ് കിരൺ റാവു ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ആഗോള സിനിമയിൽ ഏഴാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്സും ഒടിടിയിൽ ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് മാസം മുതൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. പത്താം സ്ഥാനത്ത് തിളങ്ങുന്ന ആട്ടം എന്ന ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. സിനിമ ആമസോൺ പ്രൈമിലാണ് സംപ്രേഷണം ചെയ്യുന്നത്.
ലിസ്റ്റിലെ അടുത്ത ചിത്രം മമ്മൂട്ടി നായകനായ ഭ്രമയുഗമാണ്. പൂർണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിർമിച്ച ചിത്രം സോണിലിവിൽ ലഭ്യമാണ്. അടുത്തത് ഫഹദ് ഫാസിലിന്റെ ആവേശമാണ്. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി പാർട്നർ.
Read More: Amazon Prime Plans: 299 രൂപ മുതൽ പ്ലാനുകൾ, New OTT റിലീസ്, ഷോപ്പിങ് മാത്രമല്ല നേട്ടങ്ങൾ
അമർ സിംഗ് ചംകീല നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഇംതിയാസ് അലിയാണ് ബയോപിക്കിന്റെ സംവിധായകൻ. മലയാളത്തിന്റെ ബോക്സ്ഓഫീസ് ഹിറ്റ് പ്രേമലു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.