സിനിമ തിയേറ്റർ എക്സ്പീരിയൻസ് തരുന്ന URBAN Harmonic Soundbar 2080 വിലയും വിശദാംശങ്ങളും

മാറ്റ് പിയാനോ ബ്ലാക്ക് ഫിനിഷിൽ ഭംഗിയായി ഡിസൈൻ ചെയ്ത സൗണ്ട്ബാറാണിത്
എൽഇഡി ഡിസ്പ്ലേയാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്
ആഴമേറിയതും ശക്തവുമായ ബാസ് ഉത്പാദിപ്പിക്കുന്ന വയർഡ് സബ് വൂഫർ ഇതിലുണ്ട്
ഏറ്റവും മികച്ച സൌണ്ട് ഔട്ട്പുട്ടുള്ള URBAN Harmonic Soundbar 2080 പുറത്തിറക്കി. പുതിയ ഹോം ഓഡിയോ ഉൽപ്പന്നങ്ങളായ ഹാർമോണിക് സൗണ്ട്ബാറാണ് അർബൻ പുറത്തിറക്കിയത്. 2.1 ചാനൽ സംവിധാനമുള്ള, 80W ശബ്‌ദ ഔട്ട്‌പുട്ടാണ് ഇതിനുള്ളത്.
മാറ്റ് പിയാനോ ബ്ലാക്ക് ഫിനിഷിൽ ഭംഗിയായി ഡിസൈൻ ചെയ്ത സൗണ്ട്ബാറാണിത്. എൽഇഡി ഡിസ്പ്ലേയാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് ഇതിനുള്ളത്. AUX, USB ഓപ്ഷനുകളും ഇതിന് ലഭ്യമാണ്. ആഴമേറിയതും ശക്തവുമായ ബാസ് ഉത്പാദിപ്പിക്കുന്ന വയർഡ് സബ് വൂഫർ ഇതിലുണ്ട്. സൗണ്ട്ബാർ 4 വ്യത്യസ്ത EQ മോഡുകൾ ഇതിനുണ്ടാകും.
URBAN Harmonic Soundbar 2080
ഹാർമോണിക് സൗണ്ട്ബാർ 2080-ന് 2.1 ചാനൽ സജ്ജീകരണമുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ഇത് എവിടെയും ഒതുക്കമുള്ള, പോർട്ടബിൾ സൗണ്ട് ബാറാണ്. മാറ്റ് പിയാനോ ബ്ലാക്ക് നിറത്തിലാണ് ഈ സൗണ്ട്ബാർ വരുന്നത്. എൽഇഡി ഡിസ്‌പ്ലേയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.
80W പവർ ഔട്ട്പുട്ടും, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയുമാണ് ഈ സൗണ്ട്ബാറിനുള്ളത്. AUX, USB ഓപ്ഷനുകളും ഇതിലുണ്ട്. 3D സറൗണ്ട് സൗണ്ട് എന്ന പേരിൽ ഒരു പ്രത്യേക സിഗ്നേച്ചർ ഫീച്ചർ സൗണ്ട്ബാറിൽ കൊടുത്തിരിക്കുന്നു. ആഴമേറിയതും ശക്തവുമായ ബാസ് ഉത്പാദിപ്പിക്കുന്ന വയർഡ് സബ് വൂഫറും അർബൻ ഹാർമോണിക് സൌണ്ട്ബാറിലുണ്ട്.
മൂവി, മ്യൂസിക്, ന്യൂസ്, ഗെയിമിംഗ് എന്നിവയുൾപ്പെടെ 4 വ്യത്യസ്ത ഇക്യു മോഡുകൾ ഇതിനുണ്ട്. ഇതിനൊപ്പം റിമോട്ട് കൺട്രോൾ കമ്പനി നൽകിയിട്ടുണ്ട്. ശരീരത്തിൽ സോഫ്റ്റ് ടച്ച് കൺട്രോളുകളും നൽകിയിട്ടുണ്ട്. അർബൻ ഹാർമോണിക്കിന് 1 വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.
നേരത്തെ പറഞ്ഞ പോലെ ബ്ലൂടൂത്ത് 5.3 ആണ് ഇതിലുള്ളത്. AUX, USB സംവിധാനങ്ങളും വയർഡ് സബ് വൂഫറും ഉൾപ്പെടുത്തിയിരിക്കുന്നു. ഏറ്റവും മികച്ച സൌണ്ട് ഔട്ട്പുട്ട് ഇതിന് ലഭിക്കും. 4 വ്യത്യസ്ത EQ മോഡുകൾ ഈ സൗണ്ട്ബാറിന് ലഭിക്കും.
ഹാർമോണിക് സൗണ്ട്ബാർ വില
ഹാർമോണിക് സൗണ്ട്ബാർ 2080 ഇന്ത്യയിലും എത്തിച്ചിരിക്കുകയാണ്. ഓഡിയോ ഡിവൈസുകളിൽ മികച്ച പേരുള്ള ബ്രാൻജാണിത്. ഇന്ത്യയിൽ ഇതിന് 7,999 രൂപയിലാണ് വില വരുന്നത്. ഫോണിന് പ്രത്യേക ലോഞ്ച് വില നോക്കുമ്പോൾ 6,999 രൂപയ്ക്ക് വാങ്ങാം. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹാർമോണിക് സൗണ്ട്ബാർ വാങ്ങാം.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile