വാങ്ങുന്നെങ്കിൽ 2022ലെ മികച്ച ഇയർബഡ്ഡുകൾ തന്നെ തെരഞ്ഞെടുക്കൂ…

Updated on 29-Dec-2022
HIGHLIGHTS

വയർലെസ് ഇയർഫോണുകൾ സമീപ വർഷങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്

2022ൽ പുറത്തിറങ്ങിയ അഞ്ച് വയർലെസ് ഇയർഫോണുകൾ പരിശോധിക്കാം

ഇയർഫോണുകളുടെ ബ്രാൻഡും വിലയും താഴെ കൊടുക്കുന്നു

യാത്രയ്ക്കിടയിലും നിങ്ങളുടെ സംഗീതം കേൾക്കുന്നതിനുള്ള മികച്ച ഓഡിയോ ആക്‌സസറികളാണ് ഇയർഫോണുകൾ(Earphones 2022). വയർലെസ് ഇയർഫോണുകൾ സമീപ വർഷങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. വയർലെസ് ഇയർഫോണുകൾ(Wireless Earphones)യാത്രയ്ക്കിടയിൽ നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ നല്ല വയർലെസ് ഇയർഫോണിനായി തിരയുകയാണെങ്കിൽ, ഒരു പ്രശസ്ത ബ്രാൻഡിൽ നിന്നുള്ളതാണ്, സുഖപ്രദമായ ഫിറ്റ് ഉള്ളതും, അധികം ചിലവ് വരാത്തതുമായ, 2022-ൽ ലോഞ്ച് ചെയ്ത മികച്ച അഞ്ച് വയർലെസ് ഇയർഫോണുകൾ പരിശോധിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യു

സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോ (Samsung Galaxy Buds2 Pro)

സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോ(Samsung Galaxy Buds2 Pro)പുതിയ ടിഡബ്ല്യൂഎസ്(TWS) ഇയർബഡുകൾക്ക് ₹17,999 രൂപയാണ് വില. സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോ(Samsung Galaxy Buds2 Pro) ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഇയർബഡുകളിൽ അപ്‌ഡേറ്റ് ചെയ്‌ത ഇന്റലിജന്റ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ഉണ്ട്. പ്ലഗിൻ ചെയ്‌തിരിക്കുമ്പോൾപ്പോലും വ്യക്തിഗത സംഭാഷണങ്ങൾ മികച്ച രീതിയിൽ ട്യൂൺ ചെയ്യാൻ സഹായിക്കുന്ന ഒരു വോയ്‌സ് ഡിറ്റക്റ്റ് ഫീച്ചറും അടങ്ങിയിട്ടുണ്ട്. വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.3 ബാൻഡാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഓരോ ഇയർബഡിലും 61mAh ബാറ്ററിയാണ് ഈ മോ‍ഡലിന് സജ്ജീകരിച്ചിട്ടുള്ളത്. എ എൻ സി ഓഫിൽ 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ ഉപകരണത്തിന്റെ മൊത്തം ബാറ്ററി 29 മണിക്കൂർ വരെ പ്രവർത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോ ഇയർബഡുകൾ ക്വിക്ക് ചാർജിംഗ് ആണ് കൊടുത്തിട്ടുള്ളത്. സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോ IPX7 റേറ്റിംഗുള്ള വാട്ടർ റെസിസ്റ്റന്റ് ആണ്.

പിക്‌സല്‍ ബഡ്‌സ് പ്രോ(Google Pixel Buds)

പിക്‌സല്‍ ബഡ്‌സ് പ്രോ(Google Pixel Buds) കോറല്‍, ലെമണ്‍ഗ്രാസ്, ഫോഗ്, ചാര്‍ക്കോള്‍ നിറങ്ങളില്‍ ഇത് വിപണിയിലെത്തു. നേര്‍ത്ത മാറ്റ് ഫിനിഷുള്ള ഡിസൈനാണിതിന്. പിക്‌സല്‍ ബഡ്‌സ് പ്രോ(Google Pixel Buds) ഇയര്‍ബഡ്‌സിന് ഐപിഎക്‌സ്4 വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്. ചെവിയിലെ മര്‍ദം തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സറുകളുടെ സഹായത്തോടെ നോയ്‌സ് കാന്‍സലേഷന്‍ ക്രമീകരിക്കുന്ന സൈലന്റ് സീല്‍ ഫീച്ചറും പിക്‌സല്‍ ബഡ്‌സ് പ്രോ(Google Pixel Buds). ഗൂഗിള്‍ അസിസ്റ്റന്റ് അധിഷ്ഠിതമായ ഫീച്ചറുകളും ഇതിലുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിനോടുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇത് ഉപയോഗിക്കാനാവും. ആക്റ്റീവ് നോയ്‌സ് കാന്‍സലിങ് സംവിധാനമുള്ള ഇയര്‍ ബട്‌സ് ആണ് പിക്‌സല്‍ ബഡ്‌സ് പ്രോ.(Google Pixel Buds) സാധാരണ നിലില്‍ 11 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ മോഡില്‍ ഏഴ് മണിക്കൂര്‍ നേരവും ചാര്‍ജ് ലഭിക്കും.  19,990 രൂപയാണ് വില.

ഓപ്പോ എൻകോ X2 (OPPO Enco X2)

ആക്ടീവ് നോയ്സ് ക്യാൻസലേഷനാണ് ഫോണിന്റെ പ്രത്യേകത. കൂടാതെ, ഇതിന് ട്രിപ്പിൾ മൈക്രോഫോൺ സജ്ജീകരണവുമുണ്ട്. 40 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാൻ കഴിയുന്ന 566mAh ബാറ്ററിയാണ് ഫോണിൻറേത്. ഓരോ ഇയർബഡിലും 57mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു, അത് ഒറ്റ ചാർജിൽ 9.5 മണിക്കൂർ വരെ കിട്ടും. എൻകോ X2 ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. Oppo Enco X2 ന്റെ വില 10,999 രൂപയാണ്.

സോണി  WF-1000XM4 (Sony WF-1000XM4)

Sony WF-1000XM4 ഡബ്ല്യുഎം -1000 എക്സ്എം 3 ന്റെ പിൻഗാമിയാണ് എക്സ്എം 4. മികച്ച ബാറ്ററി ലൈഫും മെച്ചപ്പെടുത്തിയ എഎൻസിയും വാഗ്ദാനം ചെയ്യുന്നു. വാക്ക്മാൻ ബ്ലോഗ് ആദ്യമായി കണ്ടെത്തിയ സോണി ഡബ്ല്യുഎഫ് -1000 എക്സ്എം 4 ന് 24,000 രൂപ വിലയുണ്ട്. പുതിയ സോണി V1 ഇന്റഗ്രേറ്റഡ് പ്രോസസറാണ് സോണി WF-1000XM4 പ്രവർത്തിക്കുന്നത്.

ആപ്പിൾ എയർപോഡ് പ്രോ 2 (Apple AirPods Pro 2)

ആപ്പിൾ എയർപോഡ് പ്രോ 2 (Apple AirPods Pro 2) ആണ് പുത്തൻ ഉൽപ്പന്നങ്ങളിലെ മറ്റൊരു താരം. എച്ച് 2 ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഗംഭീര എയർപോഡിന്റെ ഇന്ത്യൻ വില 26,900 രൂപയാണ്. വ്യക്തികളെ ആശ്രയിച്ച് വിവിധ പ്രൊ​ഫൈൽ ക്രിയേറ്റ് ചെയ്ത് അ‌വർക്കനുയോജ്യമായ വിധത്തിൽ ഓഡിയോ പുറപ്പെടുവിക്കാൻ കഴിയും എന്നതാണ് എയർപോഡ് പ്രോ 2 വിന്റെ സവിശേഷതകളിൽ ഒന്ന്.

 

Connect On :