TATA IPL 2024 ലൈവ് സ്ട്രീമിങ് ഫ്രീയായി JioCinema-യിൽ കാണാം. 4K റെസല്യൂഷനിൽ മത്സരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്യുകയാണ് അംബാനിയുടെ ജിയോസിനിമ. എന്നാൽ ഇതുവരെയും നിങ്ങൾ ശ്രദ്ധിക്കാത്ത ആകർഷകമായ ഫീച്ചറുകൾ ജിയോസിനിമയിലുണ്ട്.
IPL Live കാണുമ്പോൾ ഒരുപക്ഷേ ഈ ഫീച്ചറുകൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലായിരിക്കാം. എന്നാൽ നമ്മൾക്കിഷ്ടപ്പെട്ട ആംഗിളിൽ നിന്ന് മത്സരം കാണാനുള്ളത് തൊട്ട് ഫീച്ചറുകളുണ്ട്. ക്രിക്കറ്റ് മത്സരങ്ങൾ രസകരമായി കാണാനുള്ള JioCinema ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ മാത്രമല്ല ഐപിഎൽ സ്ട്രീമിങ്. മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിൽ കാണാം. ഹരിയാൻവി, മറാത്തി, ഗുജറാത്തി, ഭോജ്പുരി ഭാഷകളും ലഭ്യം. പഞ്ചാബി, ബംഗാളി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും മത്സരങ്ങൾ ആസ്വദിക്കാം.
ലൈവ് സ്ട്രീമിങ് സമയത്ത് നിങ്ങളുടെ സ്‌ക്രീനിൽ രസകരമായ ഫീച്ചറുകൾ ഉപയോഗിക്കാം. പിഞ്ച്-ടു-സൂം ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ സ്വന്തം ഭാഷയിൽ കമന്ററി നൽകാനുള്ള സൌകര്യം ഇതിലുണ്ട്.
മൊബൈൽ സ്ക്രീനിൽ ടാപ്പ് ചെയ്യുമ്പോൾ ഈ ഫീച്ചറുകളിലേക്ക് പോകാം. ടിവിയിലോ ലാപ്ടോപ്പിലോ കാണുന്നവർത്ത് മൌസ്, റിമോട്ട് എന്നിവ ഉപയോഗിക്കാം.
ലൈവ് മത്സരങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ട ആംഗിളിൽ കാണാനാകും. സ്‌പൈഡർ ക്യാമറ വ്യൂ, ബാറ്റ്‌സ്മാൻ വ്യൂ എന്നീ ആംഗിളുകൾ പരീക്ഷിക്കാം. ബേർഡ്‌സ് ഐ വ്യൂ, വിക്കറ്റ് കീപ്പർ വ്യൂകളിലും മത്സരങ്ങൾ ആസ്വദിക്കാം. പുതുതായി അവതരിപ്പിച്ച ഹീറോ കാം ഓപ്‌ഷനും ജിയോസിനിമ നൽകുന്നു.
ജിയോസിനിമ ഓൺ-ഡിമാൻഡ് റീപ്ലേ സൌകര്യവും നൽകുന്നു. പ്രധാനപ്പെട്ട മത്സരങ്ങളും ഹൈലൈറ്റുകളും കാണാൻ ഇത് അനുവദിക്കുന്നു. മത്സരത്തിനിടെ ഏതെങ്കിലും നിർണായക രംഗം മിസ്സാക്കിയാൽ ഈ ഫീച്ചർ ഉപയോഗിക്കാം. മൂന്നാം അംപയർ റിവ്യൂവിന് റീപ്ലേ ചെയ്യുന്ന പോലെ നിങ്ങൾക്കും ഈ ഫീച്ചർ ഉപയോഗിക്കാം.
JioCinema മൊബൈൽ ആപ്പിൽ പിഞ്ച്-ടു-സൂം ഫീച്ചർ ഉപയോഗിക്കാം. ഫീൽഡിന്റെ പ്രത്യേക ഭാഗങ്ങളിൽ ഫോക്കസ് ചെയ്യാൻ പിഞ്ച്-ടു-സൂം ഫീച്ചർ ലഭ്യമാകും.
ഐപിഎൽ ലൈവ് സ്ട്രീമിങ്ങിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഷയിൽ മത്സരം കാണാം. എന്നാൽ ഇതേ ഭാഷയിൽ കമന്ററി ചെയ്യാനും സൌകര്യമുണ്ട്. ഓഡിയോ കമന്ററി മാത്രമല്ല, പ്രത്യേക കമന്ററി ബോക്സുകളും ഇതിലുണ്ടാകും. കൂടാതെ മത്സരത്തെ കുറിച്ചുള്ള ചർച്ചകൾക്കും ലൈവ് ചാറ്റിങ് ലഭിക്കും.
READ MORE: New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!
മൾട്ടിടാസ്‌ക്ക് ചെയ്യാൻ കാഴ്ചക്കാർക്ക് സൌകര്യമൊരുക്കുന്ന ഫീച്ചറാണിത്. ലൈവ് സ്ട്രീമിങ് സമയത്ത് സ്കോർബോർഡുകളും മറ്റും ആക്സസ് ചെയ്യാം. അതും മത്സരം മിസ്സാക്കാതെ ഈ വിവരങ്ങളിലേക്ക് എല്ലാം ആക്സസ് നേടാം.