Samsung Soundbar Sale
300 W Samsung Soundbar നിങ്ങൾക്ക് ഇപ്പോൾ പോക്കറ്റ് കാലിയാകാതെ വാങ്ങാനാകും. ആമസോൺ ഇപിഎൽ സെയിലിലൂടെ നിങ്ങൾക്ക് ഈ SOUNDBAR വിലക്കിഴിൽ വാങ്ങാം. എന്നാൽ ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണെന്നതും ശ്രദ്ധിക്കുക.
3 സ്പീക്കറുകളുള്ള പ്രീമിയം ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുള്ള സൗണ്ട് ബാറുകളാണിവ.
25,990 രൂപ റീട്ടെയിൽ വില വരുന്ന വെറും 10000 രൂപയ്ക്ക് താഴെ വാങ്ങാമെന്നതാണ് നേട്ടം. ഏകദേശം പകുതി വിലയ്ക്ക് ഇത് വാങ്ങാമെന്നതാണ് ഓഫറിലൂടെ നിങ്ങൾക്കുണ്ടാകുന്ന ലാഭവും.
Samsung Soundbar HW-C45E/XL എന്ന മോഡലിലുള്ള 300 വാട്ട് സൗണ്ട്ബാറിനാണ് കിഴിവ്. 9,989 രൂപയ്ക്കാണ് ആമസോൺ ഇപ്പോൾ പരിമിതകാലത്തേക്ക് വിൽക്കുന്നത്. എന്നുവച്ചാൽ 62 ശതമാനം വിലയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. 998.90 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് കിഴിവും ഇപ്പോഴുണ്ട്. ഇനി നിങ്ങൾ ഒരു സൗണ്ട്ബാർ ഇഎംഐയിൽ വാങ്ങാനുള്ള പ്ലാനിലാണെങ്കിൽ, 814 രൂപയ്ക്ക് വാങ്ങാം.
ശക്തമായതും, ആഴത്തിലുള്ളതുമായ സൌണ്ട് തരുന്ന സാംസങ് സൌണ്ട്ബാറാണിത്. കിടിലൻ ബാസും മൾട്ടിപ്പിൾ സൗണ്ട് മോഡുകളും ഇതിൽ ലഭിക്കുന്നു.
300W ഔട്ട്‌പുട്ട് പവർ ഉള്ള സാംസങ് HW-C45E/XL സൗണ്ട്ബാറാണിത്. വലിയ മുറികളിൽ പോലും വളരെ ഉച്ചത്തിലും വ്യക്തവുമായ ശബ്‌ദം ഉറപ്പാക്കുന്നു. മികച്ച ഗെയിമിംഗ് എക്സ്പീരിയൻസിനായി ഇതിന്റെ ഗെയിം മോഡിൽ പ്രത്യേകം ട്യൂൺ ചെയ്‌ത ഓഡിയോ സെറ്റിങ്സുമുണ്ട്.
3 വയർലെസ് സ്പീക്കറുകളാണ് സൗണ്ട്ബാറിനുള്ളത്. ഇത് ഭിത്തിയിൽ ഘടിപ്പിക്കാനും സൌകര്യപ്രദമാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തറയിലോ മേശപ്പുറത്തോ സ്ഥാപിക്കാനും സാധിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഓഡിയോ ഔട്ട്പുട്ട് സറൌണ്ടായാണ് വരുന്നത്.
ബ്ലൂടൂത്ത്, USB, വയർലെസ് കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം ഈ ഡിവൈസിൽ ലഭിക്കുന്നുണ്ട്. ഇതിന് 1.4 കിലാഗ്രാമാണ് ഭാരം. ബാസ് ബൂസ്റ്റ്, ഗെയിം മോഡ്, അഡാപ്റ്റീവ് ലൈറ്റ്, തുടങ്ങി വ്യത്യസ്ത തരം സൗണ്ട് മോഡുകളും ലഭിക്കും. ഇത് നിങ്ങളുടെ പാട്ടിനും പരിപാടികൾക്കും അനുസൃതമായി സൗണ്ട് എഫക്റ്റ് തരുന്നു.
Read More: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?
എന്നാൽ ഈ ഓഡിയോ ഉപകരണം നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ളതാണോ എന്നത് നോക്കണം. കാരണം സൗണ്ട്ബാറിന്റെ മെറ്റീരിയൽ ഗുണനിലവാരം അൽപ്പം കുറവാണെന്ന് ചില ഉപയോക്താക്കൾ പറഞ്ഞിട്ടുണ്ട്. ഇത് കാലക്രമേണ അതിന്റെ ഈടുതലിനെ ബാധിച്ചേക്കും.
പാട്ട് കേൾക്കാനോ മീഡിയ പ്ലേബാക്കിനോ തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ കണക്റ്റിവിറ്റി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഈ ഓഡിയോ ഡിവൈസിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രിപാടികൾക്കും അനുസൃതമായി സൗണ്ട് എഫക്റ്റ് തരുന്നു.