boAt earbud price cut: 799 രൂപയ്ക്ക് boAt ഇയർബഡ്! വിശ്വസിക്കാനാകുന്നില്ലേ?

Updated on 11-Oct-2023
HIGHLIGHTS

ബോട്ട് ഇയർപോഡിന് വിപണിയിൽ 1299 രൂപയാണ് വില വരുന്നത്

50 മണിക്കൂർ പ്ലേബാക്ക് ഫീച്ചറുള്ള ഇയർപാഡാണിത്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫർ

കഴിഞ്ഞ നവംബറിൽ ലോഞ്ച് ചെയ്ത boAt Airdopes Atom 81 വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാനുള്ള ഒരു സുവർണാവസരം ഇതാ നിങ്ങൾക്ക് മുമ്പിൽ. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ബോട്ടിന്റെ ഇയർപോഡിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

82% വിലക്കിഴിവാണ് ആമസോണിൽ ഇപ്പോൾ ഡിവൈസിന് നൽകുന്നത്. 50 മണിക്കൂർ പ്ലേബാക്ക് ഫീച്ചറുള്ള ബോട്ട് ഇയർപോഡിന് വിപണിയിൽ 1299 രൂപയാണ് വില വരുന്നത്. ഇതിന്റെ വിലയും ഫീച്ചറുകളും ഇതാ…

boAt എയർപോഡ് ആറ്റം 81: പ്രധാന ഫീച്ചറുകൾ

ENx ടെക്നോളജി ഉപയോഗിക്കുന്നതിനാൽ, നോയിസ് ഒഴിവാക്കി വ്യക്തമായ കോളിങ് അനുഭവം നൽകുന്നതിന് സാധിക്കും. സെമി-ഇൻ-ഇയർ ഡിസൈനിലാണ് ബോട്ട് എയർപോഡ്സ് ആറ്റം 81 പുറത്തിറക്കിയിട്ടുള്ളത്. 13mm ഡ്രൈവറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: 300 രൂപയിൽ തുടങ്ങി Reliance Jio-യിലെ 7 പ്ലാനുകളിൽ Free ആയി Disney plus hotstar!

55mm ലോ ലേറ്റൻസി ഓഡിയോ പ്രവർത്തിപ്പിക്കാനാകുന്ന ബീസ്റ്റ് മോഡ് ഇതിൽ ലഭിക്കുന്നുണ്ട്. ASAP സാങ്കേതികവിദ്യ ഉൾപ്പെടുത്തി വരുന്ന ഒരു TWS ഇയർബഡ്ഡാണിത്. വെറും 5 മിനിറ്റിനുള്ളിൽ 60 മിനിറ്റ് ബാറ്ററി ബാക്കപ്പ് നൽകുന്ന ബോട്ടിന്റെ ഈ സൂപ്പർ സ്റ്റാർ ഇയർബഡ്ഡിന്റെ ചാർജിംഗ് കേസിന് 320mAh ബാറ്ററിയാണ് വരുന്നത്. ബ്ലൂടൂത്ത് 5.3യാണ് കണക്റ്റിവിറ്റി.

boAt ഇയർപോഡിന്റെ ഓഫറുകൾ…

2000 രൂപ റേഞ്ചിലുള്ള ഇയർബഡ്ഡിന് ഇപ്പോൾ സ്പെഷ്യൽ സെയിലിൽ വെറും 799 രൂപയാണ് വില വരുന്നത്. ബാങ്ക് ഓഫറുകളൊന്നും ചേർക്കാത്ത പ്രാരംഭ ഓഫറാണിത്. എന്നാൽ ആമസോൺ എക്സ്ചേഞ്ച് ഓഫറുകളൊന്നും ഇതിന് ഉൾപ്പെടുത്തിയിട്ടില്ല. വാങ്ങുന്ന ദിവസം മുതൽ 1 വർഷത്തെ വാറണ്ടിയും ഇതിന് ലഭിക്കുന്നതാണ്.

799 രൂപയ്ക്ക് boAt ഇയർബഡ്!

നിരവധി ബോട്ട് ഇയർപോഡുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫർ ലഭിക്കുന്നുണ്ട്. 42 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കുന്ന ബോട്ട് എയർപോഡ്സ് 141 ബ്ലൂടൂത്ത് TWS ഇയർബഡുകൾ വെറും 899 രൂപയ്ക്ക് ആമസോൺ സെയിലിൽ നിന്ന് വാങ്ങാവുന്നതാണ്. ഓഫറിൽ വാങ്ങാൻ… Click here. കൂടാതെ 10,99 രൂപയ്ക്ക് ബോട്ട് എയർപോഡ്സ് 170 ഇയർപോഡിനും ഓഫർ ലഭ്യമാണ്. 70 ശതമാനത്തിലധികമാണ് ആമസോൺ ഓഫറുകളിൽ നൽകിയിരിക്കുന്നത്.

ആമസോണിൽ ഒക്ടോബർ 8 മുതലാണ് GIF സെയിൽ ആരംഭിച്ചത്. ഗാർഹികോപകരണങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഇയർഫോണുകൾ തുടങ്ങിയവയും മികച്ച ഓഫറുകളിൽ വാങ്ങാനുള്ള സ്പെഷ്യൽ സെയിലാണിത്. കൂടാതെ പുത്തൻ ലോഞ്ചുകളും ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :