യുപിഐ സേവനവുമായി സൊമാറ്റോ
ഫുഡ് ഓർഡർ ചെയ്യുന്നതിനും യുപിഐ സേവനത്തിനുമെല്ലാം ഇനി ഒരേയൊരു ആപ്ലിക്കേഷൻ മതി
Zomato UPIയെ കുറിച്ച് വിശദമായി അറിയൂ...
Food Deliveryയിൽ ജനപ്രിയമായ ആപ്ലിക്കേഷനാണ് Zomato. അടുത്തിടെ സ്വിഗ്ഗി ഏതാനും ഇന്ത്യൻ നഗരങ്ങളിൽ ഓരോ ഡെലിവറിയ്ക്കും അധിക ചാർജ് ഈടാക്കിയപ്പോഴും സൊമാറ്റോ ഇത്തരത്തിൽ പുതിയ നിരക്കുകളൊന്നും ഏർപ്പെടുത്തിയില്ല. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ സേവനം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൊമാറ്റോ. ഇന്ന് Online paymentകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പണമിടപാട് രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ് കമ്പനി.
UPIയിലേക്ക് സൊമാറ്റോ
അതായത്, ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ പണമിടപാട് നടത്തുന്നതിനായാണ് Zomato യുപിഐ സേവനം ആരംഭിച്ചിരിക്കുന്നത്. ICICI ബാങ്കുമായി സഹകരിച്ചാണ് സോമാറ്റോ സ്വന്തമായി ഒരു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.
സുരക്ഷിതമായി പണം കൈമാറ്റം ചെയ്യുന്നതിനും, KYC ഇല്ലാതെ ഓൺലൈൻ സേവനം ലഭ്യമാക്കുന്നതിനും സൊമാറ്റോയുടെ UPI payment സഹായിക്കും. കെവൈസി ചെയ്യേണ്ടതില്ലെന്നതും, യുപിഐ ഐഡിയും വ്യക്തിഗതമാക്കാമെന്നതുമാണ് സൊമാറ്റയുടെ യുപിഐ സേവനത്തിന്റെ സവിശേഷത. സാധാരണ UPI ആപ്പുകളിലുള്ളത് പോലെ സെക്യൂരിറ്റി പിൻ ചേർക്കാനും സാധിക്കുമെന്ന് Zomato അവകാശപ്പെടുന്നു. സൊമാറ്റയുടെ ഈ പുതിയ സംരഭത്തെ കുറിച്ച് കൂടുതലറിയാം…
UPI paymentകൾ കൂടുതൽ എളുപ്പമാക്കുക എന്നത് തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, ഫുഡ് ഓർഡർ ചെയ്യുന്നതിനും യുപിഐ സേവനത്തിനുമെല്ലാം ഇനി ഒരേയൊരു ആപ്ലിക്കേഷൻ മതിയാകും. ഇതിനായി സോമാറ്റോ ആപ്പിലൂടെ ഒരു ബാങ്ക് അക്കൗണ്ട് സേവ് ചെയ്‌ത് പുതിയ യുപിഐ ഐഡി സൃഷ്‌ടിക്കാം. അതായത്, ഇനി ഫുഡ് ഓർഡർ ചെയ്യുമ്പോൾ പോലും Google Pay, Paytm, ഫോൺ പേ പോലുള്ള ഏതെങ്കിലും ആപ്ലിക്കേഷനുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടില്ല എന്നതും, എല്ലാം ഒരു ആപ്പിൽ തന്നെ സാധ്യമാകും എന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി Zomato UPIയിൽ താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ Activate Zomato UPI എന്ന ഓപ്‌ഷൻ ദൃശ്യമാകും. യുപിഐ സേവനം ഉപയോഗിക്കാൻ ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
എല്ലാവർക്കും ഈ സേവനം ലഭ്യമാകണമെന്നില്ല. നിങ്ങളുടെ Zomato ആപ്പിൽ UPI സേവനം ലഭിക്കുന്നുണ്ടോ എന്ന് ആപ്പിന്റെ പ്രൊഫൈൽ വിഭാഗത്തിൽ പരിശോധിക്കാം. സമീപ ഭാവിയിൽ തന്നെ ഈ ഫീച്ചർ എല്ലാവരിലേക്കും സൊമാറ്റോ എത്തിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിന് പുറമെ, Zomato UPI സേവനത്തിന് എത്രമാത്രം സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളുമായുള്ള പങ്കാളിത്തവും രൂപീകരിക്കുക.
Zomato UPI വിഭാഗം കണ്ടെത്താൻ താഴേക്ക് സ്ക്രോൾ ചെയ്യാനും കഴിയും. ഇതിൽ Activate Zomato UPI ഓപ്‌ഷൻ ഉൾപ്പെടുന്നു, ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യണം.
ഒരാൾ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ഐഡി നൽകിയാൽ മതി. നിങ്ങൾക്ക് Zomato UPI ഐഡി ആക്ടിവേറ്റ് ചെയ്യാനുള്ള പേജിൽ ചില നിർദ്ദേശങ്ങൾ പോലും ആപ്പ് നൽകുന്നു. നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ Zomato ആപ്പിൽ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സിം നമ്പർ തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് നൽകും. ഇതിനുശേഷം, വേഗത്തിൽ പണമടയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് ഏതെങ്കിലും ബാങ്ക് അക്കൗണ്ട് ചേർക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile