You Tube New Feature: പാടാൻ താല്പര്യമുള്ളവർക്കായി മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ അവതരിപ്പിച്ചു You Tube

Updated on 28-Aug-2023
HIGHLIGHTS

ഉപഭോക്താക്കൾ‌ക്കായി ഒരു പുതിയ ഫീച്ചർ അവതരിപ്പിച് യൂട്യൂബ്

മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്

ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭിക്കും

യൂട്യൂബ് ഉപഭോക്താക്കൾ‌ക്കായി ഉപകാരപ്രദമായ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. യൂട്യൂബ് മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭിക്കുന്നുണ്ടെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.
ആപ്പിൾ മ്യൂസിക്കിൽ തത്സമയ വരികൾ ഇതിനകം ആക്‌സസ് ചെയ്യാവുന്നതാണ്. ഇപ്പോൾ യൂട്യൂബിലും മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ എത്തിയിരിക്കുന്നു. ഇതിനായി നൗ പ്ലേയിംഗ് എന്ന ഓപ്ഷനിൽ ലിറിക്സ് ടാബ് എന്ന ഒരു പുതിയ ടാബ് നൽകിയിട്ടുണ്ട്. ഇവിടെ പ്ലേ ചെയ്യുന്ന പാട്ടിന്റെ വരികൾ കാണാൻ സാധിക്കും വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പാട്ട് പ്ലേ ചെയ്യുന്നതിന് അനുസരിച്ച് തനിയേ വരികൾ മാറുന്നതാണ്.

മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ

ഉപഭോക്താക്കൾക്ക് സ്ക്രോൾ ചെയ്തും താഴേക്ക് പോകാം. വരികളുടെ പശ്ചാത്തലം മങ്ങിയ നിറത്തിൽ ആയിരിക്കും നൽകുക. ഇതിന് പുറമെ വരികൾ ആരംഭിക്കുന്നതിന് മുമ്പ് ഓഡിയോ സൂചിപ്പിക്കാൻ ഒരു കുറിപ്പും ഉപയോ​ഗിക്കുന്നുണ്ട്. ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാകുന്നില്ല എങ്കിൽ വിവിധ ​ഗാനങ്ങൾ 
പരീക്ഷിച്ച് നോക്കണമെന്നും യൂട്യൂബ് പറയുന്നു. വെയർ ഒഎസ് ഉപഭോക്താക്കൾക്കുള്ള യൂട്യൂബ് മ്യൂസിക്ക് ആപ്പിലും ചെറിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അറിയിന്നത്. ഈ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്ലേ ലിസ്റ്റിൽ ബ്രൗസ് ചെയ്യാനുള്ള അനുവാദം യൂട്യൂബ് നൽകിയിട്ടുണ്ട്. നേരത്തെ ഈ ഉപഭോക്താക്കൾ യൂട്യൂബ് മ്യൂസിക്കിൽ ആൽബമോ പ്ലേലിസ്റ്റോ തിരഞ്ഞെടുക്കുമ്പോൾ രണ്ട് ബട്ടണുകളും മാത്രമുള്ള ഒരു മിനിമലിസ്റ്റിക് പേജിലേക്ക് നയിക്കുമായിരുന്നു. ഇതിൽ ഒരു ഓപ്ഷൻ ഡൗൺലോഡ് ചെയ്യാനും 
മറ്റൊന്ന് പ്ലേ ചെയ്യാനും ആയിരുന്നു.

 പുതിയ ഫീച്ചർ ആണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാട്ടിന്റെ വരിയോ ട്യൂണോ ഒന്ന് മൂളിക്കൊടുക്കുകയോ കേൾപ്പിച്ച് കൊടുക്കുകയോ ചെയ്താൽ ആ പാട്ട് ഏതാണെന്ന് തപ്പി കണ്ടുപിടിച്ച് മുന്നിലെത്തിച്ചു നൽകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. സം​ഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഈ പുതിയ രണ്ട് ഫീച്ചറുകളും. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ സെർച്ചിൽ അ‌വ്യക്ത വിവരണങ്ങൾ നൽകിയാലും പാട്ടുകൾ കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന ഫീച്ചർ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് സമാനമായ മാറ്റം ​ഗൂ​ഗിൾ യൂട്യൂബിലും നടപ്പിലാക്കുന്നത്. നിലവിൽ ചില ഉപയോക്താക്കൾക്ക് ഗൂഗിൾ ഈ ഫീച്ചർ പരീക്ഷണ അ‌ടിസ്ഥാനത്തിൽ ലഭ്യമാക്കുന്നുള്ളു.

ബിൽറ്റ്- ഇൻ വോയ്‌സ് സെർച്ച് എന്നാണ് പുതിയ ഫീച്ചറിന് യൂട്യൂബ് നൽകിയിരിക്കുന്ന പേര്. പാട്ടിന് സാമ്യമായ ട്യൂൺ മൂളിയാൽ ഈ പാട്ട് ഏതാണെന്ന് കൃത്യമായി യൂട്യൂബ് കണ്ടുപിടിച്ചു തരുന്നതാണ്. പ്രസക്തമായ ഔദ്യോഗിക വീഡിയോകളും ആ ഗാനം ഫീച്ചർ ചെയ്യുന്ന മറ്റ് ഉള്ളടക്കങ്ങളും യൂട്യൂബ് നിങ്ങളുടെ മുന്നിലെത്തിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം മൂന്ന് സെക്കന്റ് എങ്കിലും മൂളുന്ന ട്യൂണിന് ദൈർഘ്യം വേണം എന്നതാണ്. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ നൽകാനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും വെബ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകു. യൂട്യൂബ് ടെസ്റ്റ് ഫീച്ചറുകളും പരീക്ഷണങ്ങളും എന്ന പേജിലൂടെ കമ്പനി തന്നെയാണ് ഈ പുതിയ ഫീച്ചർ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഓഡിയോ സെർച്ച് ഫീച്ചറിന് പുറമേ സബ്‌സ്‌ക്രിപ്‌ഷൻ ഫീഡ് കുറച്ച് വൃത്തിയാക്കാനുള്ള മാർഗവും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

Connect On :