WhatsApp ഇല്ലാത്തൊരു ലൈഫ് ചിന്തിക്കാനാകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. തമ്മിൽ തമ്മിൽ കുശലം പങ്കുവയ്ക്കാൻ മാത്രമല്ല, ജീവിതം അനായാസമായി കൈകാര്യം ചെയ്യാനും മെറ്റയുടെ വാട്സ്ആപ്പ് നിർണായകമായിരിക്കുന്നു. കഴിഞ്ഞ വർഷമവസാനം ചില ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ, ഇനിയും ചില ഉപകരണങ്ങളിൽ നിന്ന് ഈ മെസേജിങ് ആപ്പ് തങ്ങളുടെ പ്രവർത്തനം നിർത്താനുള്ള തീരുമാനത്തിലാണ്.
അടുത്ത മാസത്തിന് ശേഷം ഏതാനും ഫോണുകളിലൊന്നും വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് ഏറ്റവും പുതിയ വാർത്ത. 2023 ഒക്‌ടോബർ 24ന് ശേഷമായിരിക്കും ഫോണുകളിൽ മാറ്റം വരുന്നതെന്ന് ദി ഇന്ത്യൻ എക്സപ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിങ്ങളുടെ ഫോണും ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടോ എന്നറിയൂ…
കൂടുതൽ വായനയ്ക്ക്: Airtel 50GB Prepaid Plan: 50GB ഡാറ്റ, തുച്ഛ വിലയ്ക്ക്
ആൻഡ്രോയിഡ് 4.1 പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ അപ്ഡേറ്റ് വരുന്നത്. ആൻഡ്രോയിഡ് 4.1ന് താഴെയുള്ള സ്‌മാർട്ട്‌ഫോണുകളിലും WhatsApp പിന്തുണ ഉണ്ടാകില്ലെന്ന് മെറ്റ അറിയിച്ചു. ഇതനുസരിച്ച് നിങ്ങളുടെ ഫോണിൽ Android 5.1, അല്ലെങ്കിൽ അതിനുമുകളിലുള്ള OS ആണ് പ്രവർത്തിക്കുന്നതെങ്കിൽ മെസേജിങ് ആപ്പിന് ഒരു പ്രശ്നവുമുണ്ടാകില്ല.
ഇനി ഐഫോണുകളിലേക്ക് വന്നാൽ iOS 12ഉം അതിനുശേഷം വന്ന KaiOS 2.5.0ലും വാട്സ്ആപ്പ് ലഭ്യമാകും. കൂടാതെ, JioPhone, JioPhone 2 എന്നിവയിലും വാട്സ്ആപ്പ് പ്രവർത്തിക്കുന്നതിൽ തടസ്സമൊന്നുമില്ല.
എന്തായാലും ഈ പുതിയ മാറ്റം വലിയ രീതിയിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടാകില്ലെന്ന് കരുതാം. കാരണ, വളരെ ചെറിയൊരു ശതമാനം ഉപയോക്താക്കളെ മാത്രമേ ഈ മാറ്റം ബാധിക്കുകയുള്ളൂ. ഇനി അഥവാ നിങ്ങളുടെ ഫോണിലെ OS ആൻഡ്രോയിഡ് 4.1 ആണെങ്കിൽ ഇതിലെ സോഫ്‌റ്റ്‌വെയർ ഉടനെ അപ്ഗ്രേഡ് ചെയ്യുന്നതാണ് ഉചിതം.
നിങ്ങളുടെ ഫോണിൽ ഏത് Android സോഫ്‌റ്റ്‌വെയർ ആണ് പ്രവർത്തിക്കുന്നതെന്ന് ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും. ഇത് മനസിലാക്കാൻ ഫോണിൽ തന്നെ സംവിധാനമുണ്ട്. ഇതിനായി ഫോണിലെ സെറ്റിങ്സ് തുറന്ന് ഫോണിലെ OS ഏതാണെന്ന് പരിശോധിക്കാം. Settings ക്ലിക്ക് ചെയ്ത് About Phone എന്ന ഓപ്ഷനിൽ ഈ വിവരങ്ങൾ ലഭ്യമാകുന്നതാണ്.
Android 4.1ഓ അതിന് താഴെയുള്ള ഓപ്പറേറ്റിങ് സോഫ്‌റ്റ്‌വെയറിലാണ് നിങ്ങളുടെ ഫോൺ എന്ന് മനസിലാക്കിയാൽ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് പരിഭ്രാന്തരാകേണ്ട. കാരണം, ഒരു മാസം കഴിഞ്ഞാണ് ഈ അപ്ഡേറ്റ് വരിക. അതിനാൽ ഉടനെ ഫോൺ പുതിയ സോഫ്‌റ്റ്‌വെയറിലേക്ക് അപ്ഗ്രേഡ് ചെയ്താൽ മതി.