WhatsApp New Feature: വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചറുമായി WhatsApp
വ്യൂ വൺസ് വോയിസ് മെസേജ് എന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചു WhatsApp
വോയിസ് മെസേജുകളുടെ സ്വകാര്യത ഉറപ്പാക്കാനായിട്ടാണ് ഈ ഫീച്ചർ
ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്
WhatsApp നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. WhatsApp ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. WhatsApp ഇപ്പോൾ പുതിയ ഫീച്ചറിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നു. പുത്തൻ ഫീച്ചറായ വ്യൂ വൺസ് വോയിസ് മെസേജ് ഉടൻ അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
WhatsApp വ്യൂ വൺസ് വോയിസ് ഫീച്ചർ
സ്വകാര്യ ചാറ്റുകളുടെ വോയിസ് ക്ലിപ്പുകളും മറ്റും പലപ്പോഴും പ്രചരിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് തടയിടാനും സുരക്ഷിതമായി സന്ദേശം അയയ്ക്കാനും ഉപയോക്താക്കളുടെ സ്വകാര്യതയും വാട്സ്ആപ്പിന്റെ വിശ്വാസ്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ വ്യൂ വൺസ് വോയിസ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
വോയിസ് മെസേജുകളുടെ സ്വകാര്യത ഉറപ്പാക്കും
വ്യൂ വൺസ് വോയിസ് ഫീച്ചർ ഉപയോഗിച്ച് അയയ്ക്കുന്ന വോയിസ് മെസേജുകൾ അത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ഇത് റെക്കോഡ് ചെയ്യാനും കഴിയില്ല വോയിസ് മെസേജുകളുടെ സ്വകാര്യത ഉറപ്പാക്കാൻ വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. വോയ്‌സ് നോട്ടുകൾക്കായി “വ്യൂ വൺ വൺസ്” ഫീച്ചർ ഉപയോഗിക്കാം. ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ: eSIM vs iSIM: എന്താണ് iSIM? എങ്ങനെ eSIM-ൽ നിന്ന് വ്യത്യസ്തമാകുന്നു!
വാട്സ്ആപ്പ് ഓഡിയോ റെക്കോർഡുചെയ്യുമ്പോൾ വോയ്‌സ് നോട്ട് വലതുവശത്ത് ദൃശ്യമാകുന്ന ചെറിയ “1” ഐക്കൺ ടാപ്പുചെയ്‌ത് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. പുതിയ ഫീച്ചറിന്റെ വ്യൂ വൺ വൺ ഐക്കണുള്ള ഒരു സ്ക്രീൻഷോട്ടും വാബീറ്റ പുറത്തുവിട്ടു. ഈ വ്യൂ വൺ വൺ ഐക്കൺ വോയ്‌സ് നോട്ട് റെക്കോർഡുചെയ്യുന്ന ഘട്ടത്തിൽ ചാറ്റ് ബാറിൽ ആക്‌സസ് ചെയ്യാൻ കഴിയും.