ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനുമായി WhatsApp

Updated on 16-Feb-2023
HIGHLIGHTS

ഉയർന്ന ക്വാളിറ്റിയിൽ ഫോട്ടോകൾ വാട്സ്ആപ്പിൽ പങ്കിടാം

വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്

സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാം

വാട്സ്ആപ്പി(Whatsapp)ൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റി(Quality)യുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. WaBetaInfo ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്.

വാട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകൾ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയയ്ക്കാൻ സഹായിക്കും. 

സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് എത്താറുണ്ട്. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൗഡ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. വാട്സ് ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷനിൽ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്സ് ആപ്പിൽ നിലവിലുണ്ട്. ഫീച്ചർ നിലവിൽ ഡവലപ്പ് ചെയ്യുകയാണ്. അപ്ഡേറ്റ് ആകുന്ന തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണിൽ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. മെസ്സേജ്, വോയ്‌സ് കോളുകൾ, മീഡിയ, ലൊക്കേഷൻ പങ്കിടൽ, കോളുകൾ എന്നിവ പോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്നതാണ് പ്രത്യേകത.

Whatsapp ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ രണ്ട് പുതിയ ഫീച്ചറുകൾ ലഭിക്കും. അത് ആപ്പ് ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കും. മെസേജ് നോട്ടിഫിക്കേഷൻ നിന്ന് തന്നെ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് ആദ്യ ഫീച്ചർ. ഈ സവിശേഷത സംഭാഷണം തുറക്കാതെ സമയം ലാഭിക്കാൻ സാധിക്കും. അനാവശ്യ കോൺടാക്റ്റുകൾ തടയുന്നത് മുമ്പത്തേതിനേക്കാൾ എളുപ്പവും വേഗത്തിലുള്ളതുമായിരിക്കും. രണ്ടാമത്തെ ഫീച്ചർ ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനും പ്രത്യേക ടാബുകൾ വാഗ്ദാനം ചെയ്യും.

വേഗത്തിൽ റെക്കോർഡ് ചെയ്യുന്നതിന് മറ്റൊരു മോഡിലേക്ക് മാറുന്നത് സാധ്യമാകും. അതിനിടെ, iOS 16-ലെ നിങ്ങളുടെ സംഭാഷണങ്ങളിലെ ചിത്രങ്ങളിലെ ടെക്‌സ്‌റ്റ് കണ്ടെത്താനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഇപ്പോൾ ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ.

Connect On :