അനുദിനം അപ്ഡേറ്റുകളും സെക്യൂരിറ്റി ഫീച്ചറുകളും WhatsApp കൊണ്ടുവരുന്നു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഇത്രയും സുരക്ഷിതത്വമുള്ള മറ്റൊരു ആപ്പുണ്ടോ എന്ന് തോന്നിപ്പോകും. ഇപ്പോഴിതാ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ രസകരമായ ഒരു ഫീച്ചറാണ് വരുന്നത്. ഇത് സാധാരണ വാട്സ്ആപ്പ് ആവശ്യങ്ങൾക്ക് മാത്രമായിരിക്കില്ല ഉപകരിക്കുന്നത്. ബിസിനസ്, കലാ പ്രവർത്തനങ്ങളിലുള്ളവർക്കും ഉപകരിക്കും.
Meta-യുടെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. പലരും വ്യക്തിഗത ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. കൂടാതെ ബിസിനസ് പ്രൊമോഷനുകൾക്ക് വീഡിയോയും മറ്റും ഷെയർ ചെയ്യാറുണ്ട്. കൂടുതലും സ്റ്റാറ്റസുകളായാണ് വീഡിയോ പങ്കുവയ്ക്കുന്നത്.
പുതിയതായി വരുന്ന വാട്സ്ആപ്പ് അപ്ഡേറ്റ് ഇക്കൂട്ടർക്കും കൂടുതൽ പ്രയോജനം നൽകുന്നതാണ്. അതായത് വാട്സ്ആപ്പിൽ ഇനിമുതൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഷെയർ ചെയ്യാം. വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ഈ പുതിയ സൌകര്യം വരുന്നത്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാനാകും. WABetaInfo ആണ് ഈ മാറ്റത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാണ് നിലവിൽ സൌകര്യമുള്ളത്. എന്നാൽ പുതിയ ഫീച്ചറിൽ ഒറ്റത്തവണ 1 മിനിറ്റ് നീളമുള്ള വീഡിയോ ചേർക്കാം.
പലപ്പോഴും ഉപയോക്താക്കൾ ആവശ്യപ്പെട്ടിട്ടുള്ള അപ്ഡേറ്റാണിത്. അതായത് ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ഷെയർ ചെയ്യാനും സൌകര്യം വേണമെന്നായിരുന്നു ആവശ്യം. മുമ്പത്തെ ഇനി നിയന്ത്രണങ്ങളില്ലാതെ വലിയ വീഡിയോകൾ വരെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാം. ആവശ്യമായ വിവരങ്ങൾ കട്ട് ചെയ്യാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് സൌകര്യപ്രദമാണ്.
ഏതാനും ബീറ്റ ടെസ്റ്റർമാർക്ക് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചർ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കും.
പുതിയതായി വന്ന മറ്റ് വാട്സ്ആപ്പ് ഫീച്ചറുകൾ ഏതെല്ലാമെന്ന് അറിയേണ്ടേ? AirDrop എന്നൊരു പുതിയ ഫയൽ ഷെയറിങ് ഫീച്ചർ മെറ്റ അവതരിപ്പിച്ചിരുന്നു. അടുത്തുള്ള ഡിവൈസുകൾ തമ്മിൽ ഫയൽ ഷെയർ ചെയ്യുന്നത് എളുപ്പമാക്കുന്ന ഫീച്ചറായിരുന്നു ഇത്.
ഇതിന് പുറമെ വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ഫീച്ചറും വന്നിരുന്നു. ഒരു ആൻഡ്രോയിഡ് ഫോണിൽ നിന്ന് മറ്റൊരു ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോൾ ചാറ്റ് നഷ്ടമാകാതിരിക്കാനുള്ളതാണ് ഈ ഫീച്ചർ.
ഇതിന് പുറമെ ചില സെക്യൂരിറ്റി ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചു. മറ്റൊരാൾക്കും നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയുടെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല. ഇങ്ങനെ വാട്സ്ആപ്പ് DP ദുരുപയോഗം ചെയ്യപ്പെടില്ല എന്നതാണ് നേട്ടം.