WhatsApp Video-യിൽ പുതിയ ഫീച്ചറുമായി മെറ്റ. ആപ്ലിക്കേഷനിൽ വീഡിയോ കാണുന്നതിലാണ് പുതിയ ഫീച്ചർ വരുന്നത്. വാട്സ്ആപ്പ് വീഡിയോകൾ വേഗത്തിൽ ഫോർവേഡ് ചെയ്യാനും റിവൈൻഡ് ചെയ്യാനും ഇനി എളുപ്പമാകും. ഉപയോക്താക്കളുടെ സമയം ലാഭിക്കാനുള്ള പുതിയ അപ്ഡേറ്റാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്.
YouTube പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭിക്കുന്നുണ്ട്. ഇനി മെസേജിങ് പ്ലാറ്റ്ഫോമും കൂടുതൽ എൻഗേജിങ്ങാകാൻ ഈ ഫീച്ചർ സഹായിക്കും. വാട്സ്ആപ്പ് വീഡിയോ പ്ലേബാക്ക് എക്സ്പീരിയൻസ് എന്തായാലും ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായിരിക്കും.
ഗ്രൂപ്പുകളിലും വാട്സ്ആപ്പ് ചാനലുകളിലും വലിയ വീഡിയോകൾ ഷെയർ ചെയ്യപ്പെടാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾ റീവൈൻഡ് ചെയ്യാനും മുന്നോട്ട് ഓടിക്കാനും പുതിയ ഫീച്ചർ മതി. യൂട്യൂബിൽ വീഡിയോ ഫോർവേഡ്, ബാക്ക് വാർഡ് ചെയ്യുന്ന പോലെയാണിതും.
WABetaInfo ആണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാവർക്കും വാട്സ്ആപ്പ് വീഡിയോ പുതിയ ഫീച്ചർ ലഭ്യമായിരിക്കുമെന്ന് പറയുന്നുണ്ട്. നിലവിൽ ഇത് എല്ലാ ഉപഭോക്താക്കളിലേക്കും എത്തിയിട്ടില്ല. സമീപഭാവിയിൽ തന്നെ ഇത് എല്ലാവർക്കും ലഭ്യമാകും. വീഡിയോ കാണുമ്പോൾ ബാക്ക് അടിക്കാനും മുന്നോട്ട് സ്കിപ് ചെയ്യാനും കഴിയുന്ന ഫീച്ചർ വളരെ ഗുണകരമാണ്.
ഓരോ ദിവസവും പുതിയ പുതിയ അപ്ഡേറ്റുകളാണ് ആപ്ലിക്കേഷനിൽ വരുന്നത്. മെസേജ് പിൻ ചെയ്യുന്ന ഓപ്ഷൻ മുമ്പും വാട്സ്ആപ്പിൽ വന്നിട്ടുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചത്. അതായത് മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാൻ ഇനി സാധിക്കും. മുഖ്യമായ മെസേജുകൾ ഈസിയായി കണ്ടെത്താൻ ഈ ഫീച്ചർ ഉപയോഗപ്രദമാണ്.
ഇതുകൂടാതെ വാട്സ്ആപ്പ് സ്റ്റാറ്റസിലും പുതിയ പരീക്ഷണങ്ങൾ നടക്കുന്നു. ഇനിമുതൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഷെയർ ചെയ്യാനുള്ള സംവിധാനമാണിത്. 30 സെക്കൻഡ് നീളമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാണ് നിലവിൽ സൌകര്യമുള്ളത്. എന്നാൽ പുതിയ അപ്ഡേറ്റിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസാക്കാം.
Read More: Samsung Flip5 Best Deal: Samsung ഫ്ലിപ് ഫോണിന് 35,000 രൂപയുടെ കിഴിവ്, ഓഫർ എങ്ങനെയെന്നോ?
ആപ്ലിക്കേഷനിലെ മറ്റൊരു ഫീച്ചർ പ്രൊഫൈൽ പിക്ചറിലെ സെക്യൂരിറ്റിയാണ്. ഇനി മറ്റൊരാൾക്ക് നിങ്ങളുടെ ഡിപിയിൽ നിന്നും സ്ക്രീൻഷോട്ട് എടുക്കാനാവില്ല. ഈ ടോപ്-സെക്യൂരിറ്റി ഫീച്ചർ ഇതിനകം ആപ്ലിക്കേഷനിൽ ലഭ്യമായിട്ടുണ്ട്.