digit zero1 awards

WhatsApp UPI Outside India: വിദേശത്തേക്ക് പണം അയക്കാൻ WhatsApp മതി! TECH NEWS

WhatsApp UPI Outside India: വിദേശത്തേക്ക് പണം അയക്കാൻ WhatsApp മതി! TECH NEWS
HIGHLIGHTS

WhatsApp UPI പറക്കുന്നു, എങ്ങനെയെന്നല്ലേ?

ഇനി ഇന്ത്യക്കാർക്ക് വിദേശ പേയ്മെന്റുകളും വാട്സ്ആപ്പ് വഴി നടത്താം

ഇന്റർനാഷണൽ പേയ്മെന്റ് ഫീച്ചറുകൾ വാട്സ്ആപ്പ് യുപിഐയിലേക്ക് വരുന്നതായാണ് അപ്ഡേറ്റ്

WhatsApp ഇന്ന് വെറുമൊരു മെസേജിങ് ആപ്പല്ല. ഒഫീഷ്യൽ കാര്യങ്ങൾക്കും വാർത്ത അപ്ഡേറ്റുകൾക്കും വാട്സ്ആപ്പ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. WhatsApp UPI സേവനവും നൽകുന്നുണ്ട്. എന്നാൽ Meta യുപിഐ സംവിധാനത്തിലേക്ക് പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. എന്താണെന്നോ?

WhatsApp UPI അപ്ഡേറ്റ്

യുപിഐ എന്നാൽ Unified Payments Interface എന്നാണ്. ഇനി ഇന്ത്യക്കാർക്ക് വിദേശ പേയ്മെന്റുകളും വാട്സ്ആപ്പ് വഴി നടത്താം. ഇതിനുള്ള സംവിധാനമാണ് മെറ്റ പുതിയതായി അവതരിപ്പിക്കുന്നത്. ഇന്റർനാഷണൽ പേയ്മെന്റ് ഫീച്ചറുകൾ വാട്സ്ആപ്പ് യുപിഐയിലേക്ക് വരുന്നതായാണ് അപ്ഡേറ്റ്. ട്വിറ്ററിലും മറ്റും ഈ പുതിയ ഫീച്ചർ ചർച്ചയാകുന്നുണ്ട്.

WhatsApp
WhatsApp UPI അപ്ഡേറ്റ്

WhatsApp ഇനി ഇന്റർനാഷണൽ ലെവലിൽ

പ്രവാസികളായ മലയാളികൾക്ക് ആശ്വാസകരമായ വാർത്തയാണ്. വിദേശത്ത് പഠിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും ഇത് ഉപകരിക്കും. വരാനിരിക്കുന്ന ഫീച്ചറിന് ഇന്റർനാഷണൽ പേയ്മെന്റ്സ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് രാജ്യത്തിന് പുറത്തേക്കും പേയ്മെന്റ് നടത്താം. വിദേശത്തെ വ്യാപിരികൾക്ക് പണമയക്കാനും മറ്റും ഇനി വാട്സ്ആപ്പ് മതി.

എന്നാൽ വാട്സ്ആപ്പ് യുപിഐ ഫീച്ചറിൽ ചില നിബന്ധനകളുണ്ട്. ബാങ്കുകൾ അന്താരാഷ്ട്ര യുപിഐ സേവനങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ മാത്രമേ ഇത് പ്രവർത്തനക്ഷമമാകൂ.

UPI അന്താരാഷ്ട്ര സേവനങ്ങൾ

ഇന്ത്യയ്ക്ക് പുറത്തേക്കും യുപിഐ സേവനങ്ങൾ ഗൂഗിൾ പേ പോലുള്ളവ എത്തിച്ചിട്ടുണ്ട്. ഫോൺപേയുടെയും പേയ്മെന്റ് സംവിധാനം പല രാജ്യങ്ങളിലും ലഭ്യമാണ്. വാട്സ്ആപ്പും ഇതിനുള്ള സൌകര്യം ഒരുക്കുന്നത് വിദേശത്തുള്ളവർക്ക് ഉപയോഗപ്രദമാണ്.

2020 നവംബറിലാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ആദ്യമായി ഇൻ-ആപ്പ് യുപിഐ പേയ്മെന്റ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര പേയ്‌മെന്റ് ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഏതാനും ഉപയോക്താക്കൾക്ക് ഇത് ഉടനെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

എന്തായാലും വാട്സ്ആപ്പ് യുപിഐയിലെ പുതിയ ഫീച്ചറിനെ കുറിച്ച് വിശദമായി ഒന്നും അറിയാനായിട്ടില്ല. ഈ ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പ് കൂടുതൽ വിശദാംശങ്ങൾ മനസിലാക്കാം.

വാട്സ്ആപ്പിലെ മറ്റ് പുതിയ ഫീച്ചറുകൾ

വാട്സ്ആപ്പിൽ മറ്റൊരാൾക്ക് നിങ്ങളുടെ DP സ്‌ക്രീൻഷോട്ടുകൾ എടുക്കാനാകില്ല. ഈ ഫീച്ചർ മാർച്ച് മാസം മുതൽ ആപ്ലിക്കേഷനിൽ വന്നു. വാട്സ്ആപ്പ് പ്രൈവസിയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ഈ ഫീച്ചർ. അതുപോലെ തീയതി സെർച്ച് ചെയ്ത് ചാറ്റ് കണ്ടുപിടിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്.

Read More: BSNL Free Hotstar Plan: ബിഗ് ബോസും OTT സിനിമകളും കാണാം, BSNL ഫ്രീയായി Hotstar തരും

ചാറ്റുകൾ ഓർമയില്ലെങ്കിൽ അതിന്റെ തീയതി സെർച്ച് ബാറിൽ നൽകിയാൽ മതി. ആ ദിവസത്തെ ചാറ്റും ഫോട്ടോ ഫയലുകളും പെട്ടെന്ന് കണ്ടെത്താമെന്നതാണ് ഫീച്ചർ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo