WhatsApp ഇതാ മികച്ച അപ്ഡേറ്റുമായി വരുന്നു. വീഡിയോ കോൾ ഫീച്ചറിലാണ് പുതിയ ഓപ്ഷൻ ചേർക്കുന്നത്. വീഡിയോ കോളിങ് കൂടുതൽ രസകരമാക്കാൻ പുതിയ ഫീച്ചർ സഹായിക്കും. വീഡിയോ കോളിൽ മ്യൂസിക് ഓഡിയോ പങ്കിടുന്ന ഫീച്ചറാണ് പുതിയതായി വന്നത്. ഇതിനെ കുറിച്ച് കൂടുതലറിയാം.
ആപ്പിലെ വീഡിയോ കോളിങ് എക്സിപീരിയൻസ് കുറച്ചുകൂടി രസമാക്കുന്ന ഫീച്ചറാണിത്. വീഡിയോ കോളുകൾക്ക് ഇടയിൽ ഇടപഴകുന്ന രീതിയിൽ മാറ്റം വരുത്തുന്നു. വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ പങ്കിടാൻ ഇത് സഹായിക്കും. എന്നാൽ പുതിയ ഫീച്ചർ ഇപ്പോൾ മെറ്റ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വീഡിയോ കോളിൽ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ലഭ്യമാണ്. ഇനി മുതൽ ഓഡിയോയും ഷെയർ ചെയ്യാനാണ് ഫീച്ചർ വരുന്നത്.
ഇനി വീഡിയോ കോളിലുള്ള എല്ലാവർക്കും ഒരുമിച്ച് വീഡിയോയും മ്യൂസിക് ഓഡിയോയും കേൾക്കാനാകും. സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ആക്ടീവാക്കിയിട്ടുള്ള ഫോണിലാണ് ഇതും ലഭിക്കുന്നത്. ഇങ്ങനെ വെർച്വൽ കണക്റ്റിവിറ്റി ആകർഷകമാക്കുകയാണ് വാട്സ്ആപ്പ്.
ഇതൊരു മൾട്ടിമീഡിയ ഫീച്ചറാണ്. വീഡിയോ കോളിനിടയിൽ വീഡിയോയും മ്യൂസിക് ഓഡിയോയും ഇങ്ങനെ ഒരുമിച്ച് കേൾക്കാനാകും. ലൈവ് സംഭാഷണങ്ങൾക്ക് പുതിയ ഫീച്ചർ മറ്റൊരു അനുഭവമായിരിക്കും. വേണമെങ്കിൽ ഒരു മ്യൂസിക് സദസ്സ് തന്നെ വാട്സ്ആപ്പിൽ സാധ്യമാകും. നിലവിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ല. പരീക്ഷണം പൂർത്തിയാക്കി അടുത്ത സമയത്ത് തന്നെ ഇത് എല്ലാവരിലേക്കും എത്തും.
വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ചാറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ചാറ്റ് ഫിൽട്ടർ, ഓട്ടോമാറ്റിക് ആൽബം ഫീച്ചറുകൾ ഉടനെ ബീറ്റ പതിപ്പിലെത്തും. ഫിൽട്ടർ ചെയ്ത് ചാറ്റ് തരംതിരിക്കാൻ ചാറ്റ് ഫിൽട്ടർ അപ്ഡേറ്റ് സഹായിക്കും.
അതുപോലെ വാട്സ്ആപ്പ് ചാനലിൽ മീഡിയാ ഫയൽസിലും പുതിയ ഫീച്ചർ വരുന്നുണ്ട്. തുടരെ വരുന്ന ഫോട്ടോകളും, വീഡിയോകളും ആൽബമായി കാണാവുന്ന ഫീച്ചറാണിത്. കൂടാതെ, വാട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റഗ്രാമും തമ്മിൽ ബന്ധിപ്പിക്കാനും പുതിയ ഫീച്ചറുണ്ട്. വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റഗ്രാമിലേക്ക് ഷെയർ ചെയ്യാനുള്ള ഷോർട്ട്കട്ടാണിത്.
അടുത്തിടെ മെറ്റ പിൻ മെസേജ് ഫീച്ചർ കൊണ്ടുവന്നു. നിങ്ങൾക്ക് ഏറ്റവും മുഖ്യമായിട്ടുള്ള മെസേജ് പിൻ ചെയ്തുവയ്ക്കാം. മെസേജ് പിൻ ചെയ്യുമ്പോൾ അവ സ്ക്രീനിന് മുകളിൽ കാണാം. പ്രാധാന്യമുള്ള മെസേജുകൾക്കായി ചാറ്റ് സ്ക്രോൾ ചെയ്യേണ്ട ആവശ്യമില്ല.
READ MORE: Instagram Reels അഡിക്റ്റാകുന്നോ? ഒരു ചെറിയ ടിപ് മതി, മാറ്റിയെടുക്കാം| TECH NEWS
അതുപോലെ സ്റ്റാർ ചെയ്ത മെസേജ് സെക്ഷനിലും പോകേണ്ടതില്ല. ചാറ്റിന് മുകളിൽ തന്നെ കാണാമെന്നത് കൂടുതൽ സൌകര്യപ്രദമാക്കുന്നു. 30 ദിവസം വരെ വേണമെങ്കിൽ മെസേജ് പിൻ ചെയ്യാം. ആവശ്യമില്ലാത്തപ്പോൾ അൻപിൻ ചെയ്യാനും സാധിക്കും. മെസേജ് സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയാണ് പിൻ മെസേജ് ഫീച്ചർ.