നിങ്ങളുടെ വ്യക്തിവിവരങ്ങളെ പൂട്ടിട്ട് ഉറപ്പിക്കാൻ WhatsAppന്റെ അപ്ഡേറ്റ്
വാട്സ്ആപ്പിലൂടെ കോൾ ചെയ്യുമ്പോൾ ഇനി അധിക സെക്യൂരിറ്റി ലഭിക്കും
കോളുകളിലെ IP address സുരക്ഷിതമാക്കാനുള്ള പുതിയ ഫീച്ചറാണ് വരുന്നത്
WhatsApp ഉപയോഗിക്കുന്നവരാണോ എന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ? കാരണം, ഇന്ന് വെറുമൊരു മെസേജിങ് പ്ലാറ്റ്ഫോമല്ല വാട്സ്ആപ്പ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കെല്ലാം വാട്സ്ആപ്പ് അനിവാര്യമായി കഴിഞ്ഞു. മാത്രമല്ല, STD കോളുകൾ ഒഴിവാക്കുന്നതിനും മറ്റും വാട്സ്ആപ്പിലെ ഫോൺ കോളുകളും വീഡിയോ കോളുകളെയുമാണ് നമ്മൾ ബദൽ മാർഗമായി ഉപയോഗിക്കുന്നത്.
WhatsApp കോൾ സുരക്ഷിതമാണോ?
പരിചയക്കാരെ വാട്സ്ആപ്പിലൂടെ കോൾ ചെയ്യുമ്പോൾ ഒരുപക്ഷേ എത്രത്തോളം സുരക്ഷിതമാണ് whatsapp call എന്നതിൽ നിങ്ങൾക്ക് സംശയമുണ്ടായിരിക്കും അല്ലേ?
എന്നാൽ, നിങ്ങളുടെ വ്യക്തിവിവരങ്ങളെ പൂട്ടിട്ട് ഉറപ്പിക്കാൻ എത്തുകയാണ് വാട്സ്ആപ്പ്. അതായത്, കോളുകളിലെ IP address സുരക്ഷിതമാക്കാനുള്ള പുതിയ ഫീച്ചറാണ് മെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. എന്താണ് വാട്സ്ആപ്പിൽ വരുന്ന ഈ പുതിയ അപ്ഡേറ്റ് എന്ന് പരിശോധിക്കാം…
അധിക സുരക്ഷയ്ക്ക് WhatsApp update
ഇപ്പോൾ മെറ്റ പുതിയ സെക്യൂരിറ്റി ഫീച്ചറിൽ പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ട്. വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഒരു അധിക സുരക്ഷാ ഘടകം ലഭിക്കുമെന്നതാണ് ഈ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നത്. ഇങ്ങനെ മറ്റുള്ളവർക്ക് നിങ്ങളുടെ ഐപി അഡ്രസ് ആക്സസസ് ചെയ്യാൻ സാധിക്കില്ല.
Also Read: WhatsApp Support: അടുത്ത മാസം മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ലേ!
നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലെ ആപ്പുകളിലാണ് മെറ്റ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ ആപ്പിൾ ഫോണുകളിലേക്കും ഇത് നടപ്പിലാക്കാനുള്ള ശ്രമം നടത്തും.
IP അഡ്രസ് സെക്യൂരിറ്റി ഫീച്ചർ എങ്ങനെ?
വാട്സ്ആപ്പിലെ പ്രൈവസി സെക്യൂരി എന്ന വിഭാഗത്തിലാണ് ഈ പുതിയ അപ്ഡേറ്റ് കൊണ്ടുവരിക. വോയിസ് കോളോ, വീഡിയോ കോളോ ചെയ്യുമ്പോൾ കോളിലുള്ള മറ്റ് ആളുകൾക്ക് നിങ്ങളുടെ ലൊക്കേഷനും IP വിലാസവും കണ്ടുപിടിക്കുന്നതിനും, ഇതിലൂടെ നിങ്ങളുടെ ഡാറ്റ ചോർത്തുന്നതിനും പ്രതിരോധം തീർക്കാൻ മെറ്റയ്ക്ക് ഇതിലൂടെ സാധിക്കും.
ഈ ഓപ്‌ഷൻ പ്രാബല്യത്തിൽ വന്നാൽ വാട്സ്ആപ്പ് കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ആകുന്നതാണ്. പരിചയക്കാരെ വിളിക്കുന്നതിനേക്കാൾ, അജ്ഞാത കോണ്ടാക്റ്റുകൾക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. വാട്സ്ആപ്പ് കോളുകൾ വഴിയുള്ള സൈബർ തട്ടിപ്പിന് ഒരു തടയിണ ആയിരിക്കും ഈ പുതിയ ഫീച്ചർ എന്ന് പ്രതീക്ഷിക്കാം. നിലവിൽ ഇത് ഉപയോക്താക്കൾക്ക് സെക്യൂരിറ്റി ഫീച്ചർ ലഭ്യമല്ല. എന്നാൽ സമീപഭാവിയിൽ തന്നെ ലഭിക്കുമെന്നാണ് സൂചന.
WhasAppലെ മറ്റ് അപ്ഡേറ്റുകൾ
ഇതുവരെ 24 മണിക്കൂറാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ദൃശ്യമാകുന്ന കാലാവധി. ഇനിമുതൽ ഇത് 2 ആഴ്ച വരെ കാണാനാകുന്ന ഫീച്ചർ മെറ്റ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് 24 മണിക്കൂറോ, 3 ദിവസത്തേക്കോ, ഒരു ആഴ്ചയോ, 2 ആഴ്ചയോ സ്റ്റാറ്റസ് നിലനിർത്താനുള്ള ഓപ്ഷനുണ്ടായിരിക്കും. ഇതിന് പുറമെ, ആപ്പ് ഇന്റർഫേസിന്റെ നിറവും ഡിസൈനും ഇനി മാറ്റുമെന്നും ചില സൂചനകൾ ലഭിക്കുന്നുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile