WhatsApp ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന ഫീച്ചറിനെ കുറിച്ച് അറിഞ്ഞോ? അനുദിനം പുതിയ അപ്ഡേറ്റുകൾ Meta പരീക്ഷിക്കുന്നുണ്ട്. ഏറ്റവും പുതിയ വാട്സ്ആപ്പ് ഫീച്ചറാവട്ടെ ഉപയോക്താക്കൾക്ക് എന്തായാലും ഇഷ്ടപ്പെടും. ഇങ്ങനെയൊരു ഫീച്ചർ നിങ്ങളുടെ സമയം ലാഭിക്കാൻ സഹായിക്കും. കാരണം ഏറ്റവും വേഗത്തിൽ മെസേജ് ചെയ്യാനുള്ള ഓപ്ഷനാണിത്.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലായിരിക്കും ഈ ഫീച്ചർ ലഭിക്കുക. വാട്സ്ആപ്പിൽ പെട്ടെന്ന് ആർക്കെങ്കിലും മെസേജ് അയക്കാൻ നമ്മൾ ടൈപ്പ് ചെയ്ത് മെനക്കെടാറില്ല. പകരം WhatsApp Voice Message അയക്കുകയാണ് പതിവ്. എന്നാൽ ചാറ്റിന് അപ്പുറത്തുള്ളവർക്ക് വോയിസ് മെസേജ് കേൾക്കാൻ കഴിഞ്ഞെന്ന് വരില്ല.
ഈ സന്ദർഭങ്ങളിൽ ടെക്സ്റ്റ് മെസേജായിരിക്കും കൂടുതൽ സൌകര്യം. മെസേജ് അയക്കുന്നയാൾക്ക് വോയിസ് മെസേജും സ്വീകരിക്കുന്നയാൾക്ക് ടെക്സ്റ്റ് മെസേജുമാണ് വേണ്ടതെങ്കിൽ എന്ത് ചെയ്യും? ഇതിനുള്ള അപ്ഡേറ്റാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കുന്നത്.
വോയിസ് മെസേജ് ടെക്‌സ്‌റ്റ് ഫോർമാറ്റിലേക്ക് ട്രാൻസ്‌ക്രൈബ് ചെയ്യുന്നതാണ് പുതിയ അപ്ഡേറ്റ്. വാട്സ്ആപ്പിലൂടെ പ്രാദേശികമായി ട്രാൻസ്‌ക്രിപ്റ്റുകൾ സൃഷ്ടിക്കുന്നതിനും പുതിയ ഫീച്ചർ സഹായിക്കും.
ഈ ഫീച്ചർ വന്നാലും പ്രൈവസിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. കാരണം വാട്സ്ആപ്പ് പ്രൈവസി ഉറപ്പാക്കുന്നതിനുള്ള സൌകര്യവും ഇതിൽ ഉറപ്പാക്കുന്നു. എന്നുവച്ചാൽ ആപ്ലിക്കേഷനിൽ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ മെസേജിങ് ഫീച്ചറുണ്ടാകും.
വോയിസ് ടെക്സ്റ്റ് മെസേജ് ആകുന്നതിലൂടെ ഒരുപാട് നേട്ടങ്ങളുണ്ട്. മീറ്റിങ്ങിലോ ആൾക്കൂട്ടത്തിലോ ആണെങ്കിലും വോയിസ് മെസേജ് ടെക്സ്റ്റായി വായിക്കാം. അയക്കുന്ന ആൾക്കും വേഗത്തിൽ കമ്മ്യൂണിക്കേഷൻ നടത്താം. കാരണം അയാൾക്ക് മെസേജ് ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല.
ഈ ഫീച്ചർ വരുമ്പോൾ ഏകദേശം 150MB അധിക ആപ്പ് ഡാറ്റ ഡൗൺലോഡ് ചെയ്യേണ്ടി വരും. വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ ഡിഫോൾട്ടായി ആക്ടീവാകുന്നതാണ്. ചില സാഹചര്യങ്ങളിൽ, ഉപയോക്താക്കൾക്ക് ഇത് അവർ തന്നെ ആക്ടീവാക്കേണ്ടി വരും.
Read More: IPL 2024: ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി നിങ്ങളുടെ മൊബൈലിൽ കാണാം, അതും Free ആയി!
മാത്രമല്ല ട്രാൻസ്ക്രിപ്റ്റ് ചെയ്ത മെസേജ് കേൾക്കുന്നതിന് മുമ്പ് വായിക്കാനും ആപ്പ് ആവശ്യപ്പെടും. ഇതിനുള്ള നോട്ടിഫിക്കേഷൻ വരുന്ന രീതിയിലാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. നിലവിൽ പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടില്ല. ഇതിപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. എങ്കിലും ഏതാനും ബീറ്റ ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.