വാട്‌സാപ്പ് വ്യൂ വണ്‍സ് ടെക്‌സ്റ്റ് (View once text) ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത.
ഇതുകൂടാതെ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അവതാർ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.
ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്‌സ്ആപ്പ് (Whatsapp). ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ നൽകാറുണ്ട്. കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിക്കാറുമുണ്ട്. ഇത്തരത്തിൽ വാട്സ്ആപ്പിൽ പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഫീച്ചർ ആണ് വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ (view once text message).
നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നു. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്' ഫീച്ചറുകളുടെ പ്രത്യേകത. വാട്‌സാപ്പ് ഇപ്പോൾ പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ്. അധികം വൈകാതെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇപ്പോൾ വാട്സ്ആപ്പിൽ പുതുതായി അവതരിപ്പിച്ച ഒരു ഫീച്ചർ ആണ് തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകൾ (disappearing messages). ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകൾ 7 ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും. വ്യക്തിഗത ചാറ്റുകളിൽ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം ഓൺ ചെയ്യാമെങ്കിൽ ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ, അഡ്മിന് മാത്രമേ ഈ സംവിധാനം ഓൺ ചെയ്യാൻ സാധിക്കൂ. 7 ദിവസത്തിന് ശേഷം ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷനിൽ അയച്ച സന്ദേശം മാത്രമേ അപ്രത്യക്ഷമാവൂ. അതിന്റെ മറുപടി സന്ദേശങ്ങൾ അപ്പോഴും ചാറ്റ്ബോക്സിൽ കാണിക്കും. ഡിസപ്പീയറിങ് മെസ്സജ് ഓപ്ഷൻ ഓണാണെങ്കിൽ ഏഴ് ദിവസത്തിന് ശേഷം മീഡിയ ഫയലുകളും ഇല്ലാതാക്കപ്പെടും.
വാട്സ്ആപ്പിലെ ഡിസപീയറിങ് മെസ്സേജ് സംവിധാനത്തിന് സമാനമായാണ് വ്യൂ വൺസ് ഫീച്ചറും പ്രവർത്തിക്കുന്നത്. ഡിസപീയറിങ് മെസ്സേജ് 7 ദിവസം കഴിയുമ്പോൾ ഫോട്ടോകളും, വിഡിയോകളും, മെസ്സേജുകളും തനിയെ ഡിലീറ്റ് ചെയ്യുമ്പോൾ വ്യൂ വൺസ് ഫീച്ചർ ഉപയോഗിക്കുമ്പോൾ ഒരു തവണ ചാറ്റ് വിൻഡോ തുറന്ന് ഫോട്ടോകളും, വിഡിയോകളും കണ്ടശേഷം വിൻഡോ ക്ലോസ് ചെയ്താൽ പിന്നീട് കാണാൻ സാധിക്കില്ല. ഇൻസ്റ്റാഗ്രാമിന്റെ വാനിഷ് മോഡ് പോലെയാണ് വ്യൂ വൺസ് ഫീച്ചറിന്റെ പ്രവർത്തനരീതി.
ഗ്രൂപ്പ് മെസ്സേജുകൾക്കും വ്യൂ വൺസ് ഫീച്ചർ ഫീച്ചർ പ്രയോജനപ്പെടുത്താം.
ഒരിക്കൽ മാത്രമേ ഫോട്ടോകളും വീഡിയോകളും കാണാനാകൂ, അയച്ചയാൾ അത് വീണ്ടും അയച്ചില്ലെങ്കിൽ വീണ്ടും കാണാൻ ഒരു വഴിയുമില്ല.
വ്യൂ വൺസ് ഫീച്ചർ ഓൺ ചെയ്ത് അയക്കുന്ന ഫോട്ടോകളും വിഡിയോകളും സ്റ്റാർ ചെയണോ, മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.
14 ദിവസത്തിനുള്ളിൽ അയച്ച മെസേജ് സ്വീകർത്താവ് ഒരിക്കൽ പോലും തുറന്ന് നോക്കിയില്ലെങ്കിൽ സന്ദേശം തനിയെ അപ്രത്യക്ഷമാകും.
ബാക്കപ്പ് ചെയ്യുമ്പോഴും സന്ദേശം തുറന്നിട്ടില്ലെങ്കിൽ ബാക്കപ്പിൽ നിന്ന് ഫോട്ടോകളും, വിഡിയോകളും പുനസ്ഥാപിക്കാൻ കഴിയും. എന്നിരുന്നാലും ഒരിക്കൽ മാത്രമേ കാണാനാകൂ.
വ്യൂ വൺസ് ഫീച്ചർ സ്വകാര്യതയെ ഒരു പരിധിവരെ സംരക്ഷിക്കും. എങ്കിലും സ്ക്രീൻഷോട്ട്, സ്ക്രീൻ റെക്കോർഡിങ് എന്നിവയിലൂടെ സ്വീകർത്താവിന് ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യാൻ സാധിക്കും.